spot_img
Monday, October 19, 2026

ഇരവഞ്ഞിവാലിയിൽ മനം നിറഞ്ഞ് മുൻ ടൂറിസം ഡയറക്ടർ യു.വി. ജോസ് ഐ.എ.എസ്.



കോഴിക്കോട് : ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ച് മുൻ കേരള ടൂറിസം ഡയറക്ടറും മുൻ കോഴിക്കോട് ജില്ലാ കളക്ടറുമായ യു.വി. ജോസ് ഐ.എ.എസ്. കാഫ്റ്റ് (KAFT) പദ്ധതിയുടെ ഭാഗമായി ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി തയ്യാറാക്കിയിരിക്കുന്ന ഫാം ടൂറിസം സർക്യൂട്ടിൽ അദ്ദേഹം ഏറെ സംതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ മാതൃകാപരമായി നടപ്പിലാക്കാൻ സാധിക്കുന്ന മികച്ച ഒരു ടൂറിസം പ്രൊഡക്ടാണ് ഇവിടെ തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലേക്ക് വ്യൂ ഫാം സ്റ്റേ, ഫ്രൂട്ട് ഫാം വില്ല, കല്ലോലിക്കൽ അഗ്രോ ഫാം, കാർമൽ അഗ്രോ ഫാം, താലോലം പ്രൊഡക്ട്സ്, തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, പുരയിടത്തിൽ ഗോട്ട് ഫാം, വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവിടങ്ങളിലാണ് യു.വി. ജോസും കുടുംബവും സന്ദർശനം നടത്തിയത്.യാത്രാസംഘത്തിന് കാഫ്റ്റ് കോഓർഡിനേറ്റർ അജു എമ്മാനുവൽ, പത്രപ്രവർത്തകനും ടൂറിസം സംഘാടകനുമായ ബെനീറ്റോ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ടൂറിസം സർക്യൂട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിചയപ്പെടുത്തുകയും പദ്ധതി വിശദീകരിച്ചു നൽകുകയും ചെയ്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles