spot_img
Monday, October 19, 2026

മഞ്ഞിൽ കുളിച്ച് വയനാട്; ആസ്വദിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ വിനോദ സഞ്ചാരികൾ.



അമ്പലവയൽ : മഞ്ഞിന്റെ സുന്ദരമായ കാഴ്ചകളെ‍ാരുക്കി വയനാട് ജില്ലയിലെ പ്രഭാതങ്ങൾ. മഴയകന്നതോടെ വയനാട്ടിലെങ്ങും മഞ്ഞുമൂടിയ കാഴ്ചകളാണ് ഇപ്പോൾ എല്ലായിടത്തും. രാവിലെ മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങൾ ഒട്ടേറെയുണ്ട് ജില്ലയിൽ. ഉച്ച സമയങ്ങളിൽ പോലും കോടമഞ്ഞ് പുതയ്ക്കുന്ന പ്രദേശങ്ങളിലേക്കു മഞ്ഞിന്റെ വേറിട്ട കാഴ്ച തേടി സഞ്ചാരികളുമെത്തുന്നു. കുറുമ്പാലക്കോട്ട, ചീങ്ങേരി തുടങ്ങിയ മലകളിലേക്കും നല്ല കാഴ്ച കിട്ടുന്ന ഉയർന്ന പ്രദേശങ്ങളിലേക്കുമാണു യാത്രക്കാർ കൂടുതലുമെത്തുന്നത്. അതിരാവിലെ മല കയറിയെത്തിയാൽ പലയിടങ്ങളിലും പ്രദേശമാകെ മഞ്ഞുമൂടി കിടക്കുന്നത് കാണാനാകും. ഉദയസൂര്യന്റെ വെളിച്ചം കൂടിയെത്തുന്നതോടെ മഞ്ഞിൽ പുതച്ച പ്രദേശങ്ങളുടെ കാഴ്ചകൾ അതിസുന്ദരമാകും.നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീണ്ടും കൂടുമെന്നതിനാൽ ടൂറിസം മേഖലയ്ക്കും ഉണർവാകും. മഞ്ഞുകാലം ആസ്വദിക്കാനായി മാത്രം അയൽ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായി എത്തുന്ന വിനോദ സഞ്ചാരികളുണ്ട്. കെ‍ാളഗപ്പാറ, അമ്പുകുത്തി മല, മഞ്ഞപ്പാറ വ്യൂപോയിന്റ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലും കോടമഞ്ഞുണ്ട്. രാവിലെ ആറോടെ മലയുടെ മുകളിലെത്തുന്നവർ മഞ്ഞിന്റെ ഭംഗിയും ഉദയവും കണ്ട് എട്ട് മണിയോടെയാണ് തിരിച്ചിറങ്ങുക. വയനാട്ടിൽ എല്ലാ സമയങ്ങളിലും കോടമൂടിയ പ്രദേശങ്ങളാണ് വടുവൻചാലും ലക്കിടിയും വൈത്തിരിയും. ഇവിടങ്ങളിൽ ഉച്ച സമയങ്ങളിൽ പോലും മഞ്ഞുമൂടി കിടക്കുമെന്നതാണു പ്രത്യേകത.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles