ന്യൂഡൽഹി: ട്രെയിനുകളിലെ ഉ ച്ചത്തിലുള്ള ഫോൺ കോളുക ളും പാട്ടു കേൾക്കലും വീഡി യോ കാണലുമൊക്കെ 1000 രൂപ പിഴ മുതൽ ആറു മാസം വരെ തടവിനുള്ള വകുപ്പുകളാണ്. സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു.ലൗഡ്സ്‌പീക്കറിലോ സ്‌പീ ക്കറിലോ ഉച്ചത്തിൽ പാട്ടുവ യ്ക്കുകയോ വീഡിയോ കാണുകയോ ഫോണുകോളുകൾ ചെയ്യുകയോ ചെയ്താൽ ആദ്യം 1000 രൂപവരെ പിഴ ചുമത്തും. ആവർത്തിച്ചാൽ ആറു മാസം വരെ ജയിൽ ശിക്ഷയോ 5000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്പീക്കറുകളിലൂടെ ഉച്ചത്തിലുള്ള സംഗീതവും ഓഡിയോയും പ്ലേ ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും അവരുടെ യാത്രയെയും വിശ്രമത്തെയും ബാധിക്കന്നു വെന്നും കൂടാതെ പലപ്പോഴും ഇത് വലിയ തർക്കങ്ങളിലേക്ക് നീങ്ങുന്നുവെന്നുമുള്ള പരാതി കളുടെ അടിസ്ഥാനത്തിലാണ് നടപടി.ബന്ധപ്പെട്ട വിഷയത്തിൽ സ്റ്റേഷനുകളിലും ട്രെയിനുക ളിലും പബ്ലിക് അനൗൺസ്മെ ൻ്റ് (പിഎ) സംവിധാനങ്ങളിലൂ ടെയും അറിയിപ്പുകളിലൂടെ യും അവബോധം വളർത്താൻ റെയിൽവേ ഡിവിഷനുകൾക്ക് ദക്ഷിണ റെയിൽവേ ആസ്ഥാ നത്തുനിന്ന് നിർദേശം നൽകി യിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, പ്രാ ദേശിക ഭാഷകളിൽ അറിയി പ്പുകൾ നടത്തും.ട്രെയിനിൽ യാത്രക്കാർ ഉച്ച ത്തിൽ സംസാരിക്കുകയോ ദീർഘനേരം മൊബൈൽ ഫോ ണിൽ സംസാരിക്കുകയോ ഉച്ചത്തിലുള്ള റിംഗ്‌ടോണുകൾ ഉപയോഗിക്കുകയോ ചെയ്യരു തെന്ന് റെയിൽവേ ബോർഡിൻ്റെ 2012ലെ നിർദേശങ്ങൾ പ റയുന്നുണ്ട്. ഇതു കൂടാതെ ജനവിശ്വാസ് ബില്ലിൽ ഭേദഗതി വരുത്തി റെയിൽ റെയിൽവേ ചട്ടങ്ങൾ കർശനമാക്കാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്.






