spot_img
Tuesday, October 20, 2026

പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു



മീഞ്ചന്ത:പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു. മീഞ്ചന്ത ബേപ്പൂർ റോഡിൽ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന മിസ്ഹാബ് (31)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.സ്ഥിരമായി ലഹരി ഉപയോഗിക്കുകയുംനാട്ടുകാരുമായും വീട്ടുകാരുമായും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ് മിസ് ഹാബ് എന്നാണ് പുറത്തുവരുന്ന വിവരം.ഇന്ന് രാവിലെയും . പതിവുപോലെ വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും തുടർന്ന് പിതാവായ ഉമ്മർ കോയയുമായി വാക്ക് തർക്കവും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. കയ്യാങ്കളിക്കിടെ മർദ്ദനമേറ്റ് നിലത്ത് വീണ മിസ്ഹാബിനെ ഉടൻതന്നെസഹോദരങ്ങൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മകൻ്റെ മർദ്ദനത്തിൽ പിതാവ് ഉമ്മർകോയക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉമ്മർകോയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏറെക്കാലമായി മിസ്ഹാബ് ലഹരി ഉപയോഗിച്ച ശേഷം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles