spot_img
Wednesday, October 21, 2026

വീടുകൾക്ക് സമീപം തുടർച്ചയായി നഗ്നനായെത്തി യുവാവ്; പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്, നടപടിയില്ല.



കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം വീണ്ടും നഗ്നനായെത്തി യുവാവ്. മുൻപ് രണ്ടു തവണ ഇതേ പ്രദേശത്ത് നഗ്നനായി യുവാവിനെ കണ്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വരികയും ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നെങ്കിലും ആളെ പിടികൂടിയിരുന്നില്ല. ഇതിനിടെയാണ് വീണ്ടും യുവാവ് എത്തിയത്. പൊലീസ് സ്റ്റേഷന് മുൻവശത്തായി ഒതയോത്ത് ഭാഗത്താണ് സ്ഥിരമായി യുവാവ് എത്തുന്നത്. ഇന്നലെ പുലർച്ചെ വീടുകൾക്ക് പിന്നിൽ നഗ്നനായി എത്തിയ യുവാവ് ജനലുകളിലൂടെ അകത്തേക്ക് നോക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും 50 മീറ്റർ അകലെയാണ് ഈ പ്രദേശം. മുൻപും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles