spot_img
Wednesday, October 21, 2026

എസ്ബിഐയിൽ ഹാക്കിങ്; ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു, അഡ്രസ് ഉൾപ്പെടെ ഡാർക്ക് വെബ്ബിൽ



ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 3897 പേരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായാണ് സ്ഥിരീകരണം. 3,75,000 രേഖകള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.ഈ സംഭവം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്നും ബാങ്ക് അറിയിച്ചു. ഒക്ടോബര്‍ 16 ന്, ഉപഭോക്തൃ ഡാറ്റ ചോര്‍ന്നതായി സംശയിക്കുന്നതായി ത്രെറ്റ് ഇന്റലിജന്‍സ് സര്‍വീസ് പ്രൊവൈഡര്‍, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി എസ്ബിഐ അറിയിച്ചു.ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍, ജനന തീയതികള്‍, പേരുകള്‍, ലിംഗഭേദം, ഇ-മെയില്‍, വിലാസം എന്നിവ ചോർന്ന വിവരങ്ങളിൽ ഉള്‍പ്പെടുന്നു. ഡാറ്റ ചോർച്ചയെക്കുറിച്ച് വിശദമായി പരിശോധിക്കുന്നതിനായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയായ സൈബര്‍പള്‍സിയെ നിയോഗിച്ചതായി എസ്ബിഐ വ്യക്തമാക്കി.ഒക്ടോബര്‍ 16-നാണ് ഡാറ്റ ചോർച്ച ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനും സാധ്യതയുണ്ടെന്ന് സൈബര്‍പള്‍സ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളും ഫോണ്‍കോളുകളും, വ്യാജ വായ്പാ അപേക്ഷകളും ഇതിലൂടെ ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ബാങ്കിന്റെ പ്രധാന ബിസിനസ് പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ സാധാരണഗതിയിൽ നടക്കുമെന്ന് എസ്‌ബി‌ഐ വ്യക്തമാക്കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles