spot_img
Thursday, October 22, 2026

മിൽമയുടെ പേരിൽ വ്യാജസന്ദേശം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.



തിരുവനന്തപുരം: മിൽമയുടെ പേരിൽ 50,000 രൂപ സമ്മാനം എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശവും ലിങ്കും വ്യാജമാണെന്ന് മിൽമ അധികൃതർ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാൽ വഞ്ചിതരകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വ്യാജ സന്ദേ ശത്തിനെതിരേ മിൽമ ഔദ്യോഗിക സമൂഹ മാധ്യമ അ ക്കൗണ്ടുകൾ വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നേരത്തെ മിൽമ വാർഷികാഘോഷ സമ്മാനം ‘മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം’ തുടങ്ങിയ പേരുകളിൽ വ്യാജ ലിങ്കുകൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. പിന്നീട് മിൽമ സ്വീകരിച്ച നിയമപരമായ നടപടികളെ തുടർന്ന് അത് നീക്കം ചെയ്‌തു. ഉത്സ വാഘോഷ വേളകളിൽ സമ്മാന, വാഗ്‌ദാന പദ്ധതിക ൾ പുറത്തിറക്കുന്ന രീതി മിൽമയ്ക്കില്ലെന്നും ഭാവിയിലും ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ കബളിപ്പിക്കപ്പെടരുതെന്നും അധികൃതർ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles