spot_img
Thursday, October 22, 2026

കോഴിക്കോട് ജില്ലയിൽ ജാഗ്രത; ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച് അലർട്ട്



കോഴിക്കോട് : ജില്ലയിൽ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാവുന്ന അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ കാലാവസ്ഥയ്ക്കുമാണ് സാധ്യതയുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകൾക്കും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം പകൽ സമയത്ത് തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണ്. കൂടാതെ, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ കഴിയുന്നവരും പ്രത്യേക ജാഗ്രത പാലിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് റവന്യൂ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ നിർദ്ദേശം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles