spot_img
Friday, October 23, 2026

ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല സർവീസുകൾ പ്രഖ്യാപിച്ചു.



മസ്കത്ത് : എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഒമാനിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയുള്ള സർവീസുകളുടെ സമയക്രമമാണ് എയർലൈൻ അറിയിച്ചത്.മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 11.25നാണ് സർവീസ്. മസ്കത്ത്-കൊച്ചി റൂട്ടിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 10.55നാണ് വിമാനം പുറപ്പെടുക. കൊച്ചിയിൽ നിന്നുള്ള മടക്കയാത്രാ സമയത്തിൽ നവംബർ മാസം പ്രത്യേക മാറ്റങ്ങളുണ്ട്.മസ്കത്ത്-കോഴിക്കോട് റൂട്ടിൽ ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.45നാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിലേക്കുള്ള സർവീസുകൾ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 8.05ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ്.സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിനാണ് സർവീസ്. സലാല-കൊച്ചി റൂട്ടിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.40നാണ് വിമാനം പുറപ്പെടുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles