spot_img
Friday, October 23, 2026

ഫറോക്കിൽ റെയിൽ കോച്ച് റസ്റ്ററന്റ് വരുന്നു; ക്രമീകരിക്കുന്നത് എയർകണ്ടിഷൻ ചെയ്ത ഭക്ഷണശാല.



ഫറോക്ക് : പഴയ ട്രെയിൻ കോച്ച് നവീകരിച്ച് ഭക്ഷണശാലയാക്കി മാറ്റുന്ന റെയിൽവേയുടെ പദ്ധതിയിൽ ഫറോക്കിൽ റെയിൽ കോച്ച് റസ്റ്ററന്റ് വരുന്നു. പഴയ പാലത്തിനു സമീപം ചാലിയാർ തീരത്തെ റെയിൽവേ ഭൂമിയിലാണ് കോച്ച് റസ്റ്ററന്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. റസ്റ്ററന്റിനു ആവശ്യമായ കോച്ച് എത്തിക്കുന്നതിനു റെയിൽവേ നടപടി തുടങ്ങി.570 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പഴയ റെയിൽവേ കോച്ചിനുള്ളിൽ എയർകണ്ടിഷൻ ചെയ്ത ഭക്ഷണശാലയാകും ക്രമീകരിക്കുക. ആധുനിക ഇരിപ്പിടങ്ങൾ, അടുക്കള, പാർക്കിങ് സൗകര്യം എന്നിവ ഒരുക്കും. 25 ലക്ഷം രൂപയ്ക്കാണ് ടെൻഡർ നൽകിയത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുകയാണു ലക്ഷ്യം.ഉപയോഗശൂന്യമായ പഴയ റെയിൽവേ കോച്ചുകൾ പുനരുപയോഗിക്കുക ലക്ഷ്യമിട്ടാണ് റെയിൽവേ ആർസിആർ പദ്ധതി ആവിഷ്കരിച്ചത്. ഇതുവഴി റെയിൽവേക്കു അധിക വരുമാനം ലഭിക്കുമെന്നതിനൊപ്പം ജനങ്ങൾക്ക് ഇഷ്ട വിഭവങ്ങൾ നുകരാൻ അവസരവുമാകും. റെയിൽവേയുടെ നേതൃത്വത്തിൽ ഫറോക്കിൽ പുതിയ സംരംഭം തുടങ്ങുന്നത് നഗരത്തിന് ഉണർവേകുമെന്നാണു പ്രതീക്ഷ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles