spot_img
Saturday, October 24, 2026

77-ാം വയസ്സിലും തളരാത്ത കരവിരുത്; വല്ലം മെടയൽ മത്സരത്തിൽ കാണികളുടെ മനംകവർന്ന് ഖദീജ ഹജ്ജുമ്മ.



കുന്ദമംഗലം: സംസ്ഥാന സ്‌കൂൾ കായികമേളയോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നടത്തിയ വല്ലം മെടയൽ മത്സരത്തിൽ ശ്രദ്ധേയമായി ഖദീജ ഹജ്ജുമ്മയുടെ കരവിരുത്. ചെറുവാടി കട്ടയാട്ട് മഠത്തിൽ 77കാരിയായ കദീജ ഹജ്ജുമ്മയാണ് പാഴ്വസ്തുക്കളായ പാക്കിങ് വയറുകൾ ഉപയോഗിച്ച് മനോഹരമായ കുട്ടകൾ നിർമിച്ച് കാണികളുടെ മനം കവർന്നത്. 300 ഓളം കുട്ടകൾ ഇതിനകം അവർ നിർമിച്ചുകഴിഞ്ഞു.ഒഴിവുവേളകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ അവരുടെ ഇഷ്‌ടവിനോദമാണ്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ തുടങ്ങിയവർ ഇവരുടെ കഴിവിനെ അഭിനന്ദിക്കുകയും പ്രോത്സാഹനസമ്മാനം നൽകുകയും ചെയ്തു.ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല, നാഷനൽ സെലിബ്രിറ്റി ടീച്ചർ അവാർഡ് നേടിയ സാജിദ് ചോല, മോണ്ടിസോറി ഫെലോഷിപ് അവാർഡ് കരസ്ഥമാക്കിയ ശബാന, ആമിനക്കുട്ടി ചോല എന്നിവർ മക്കളാണ്. മാതാവിന്റെ കരവിരുതും കലാതല്പരതയുമാണ് മക്കൾക്ക് പകർന്നുകിട്ടിയതെന്ന് പ്രോട്ടോകോൾ കമ്മിറ്റി ജോ. കൺവീനർ മുജീബ് കക്കാട് പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles