spot_img
Sunday, October 25, 2026

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ്: ദീപക് ധർമ്മടം കോഴിക്കോട് ജില്ലാ പ്രസിഡന്റ്, എ.വി.ഫർദിസ് ജില്ലാ സെക്രട്ടറി.



കോഴിക്കോട് :കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 2026-28 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ പ്രസിഡന്റായി ദീപക് ധർമ്മടം (24 ന്യൂസ്), സെക്രട്ടറിയായി എ.വി ഫർദിസ് (ന്യൂസ് കേരള) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വി.വി.കെ.ഫിജാസ് (മീഡിയ വൺ) ആണ് ട്രഷറർ. ടി.വി ലൈല (സുപ്രഭാതം), സയ്യിദ് അലി ശിഹാബ് (സിറാജ്) എന്നിവർ വൈസ് പ്രസിഡന്റുമാരായും ബഷീർ കൊടിയത്തൂർ (ചന്ദ്രിക), കെ.എസ്.രേഷ്മ (അമൃത ടി.വി) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.വിനോദ് താമരശ്ശേരി (മംഗളം), അജീഷ് അത്തോളി (ജീവൻ ടി.വി), കെ.ഫസീല (മീഡിയ വൺ), ദിലീപ് ദേവസ്യ (ബിഗ് ടിവി), വി.മിത്രൻ (മലയാള മനോരമ), കെ.പി.രമേഷ് (ഇ ന്യൂസ്), പി.വർഷ (24 ന്യൂസ്), കെ.എം സന്തോഷ് കുമാർ (ബിസിനസ് വിഷൻ) എന്നിവരാണ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. തിരഞ്ഞെടുപ്പിന് വരണാധികാരി കെ.സി റിയാസ്, കെയുഡബ്ല്യുജെ മുൻ സംസ്ഥാന സെക്രട്ടറി സി.വിനോദ് ചന്ദ്രൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ എം.വി. ഫിറോസ്, പ്രസ് ക്ലബ് ഓഫിസ് സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ, മാനേജർ ടി.പി.ഗംഗാധരൻ, കെ.വൈശാഖ്, പി.പി.അനിൽകുമാർ, കെ.പി.ഷൈജു, അഭിലാഷ് മോഹൻദാസ്, ജെ.എസ്. ഷനിൽ, ആർ.കെ. ഷബീർ, വി.വി. സഞ്ജു, ഫസ്ന ഫാത്തിമ, സി.പി.സുജാത, പി.പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 2, 3 തീയതികളിൽ തൃശൂരിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ നടക്കുകയെന്ന് സംസ്ഥാന വരണാധികാരി അറിയിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles