കോഴിക്കോട് : ഓട്ടോ – ടാക്സി നിരക്കുവർധന ആവശ്യപ്പെട്ട് 12നു സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഓട്ടോ ടാക്സി തൊഴിലാളികളുടെ പണിമുടക്കം ജില്ലയിൽ പൂർണമായിരിക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ. 2022 ഏപ്രിലിലാണ് ഒടുവിൽ ഓട്ടോ ടാക്സി നിരക്ക് പരിഷ്കരിച്ചത്. നാലര വർഷം പിന്നിട്ട സാഹചര്യത്തിൽ നിരക്ക് കാലോചിതമായി പരിഷ്കരിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തോട് സർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണു തൊഴിലാളികൾ പണിമുടക്കുന്നത്. 4 വർഷത്തിനിടെ ഇന്ധന വിലയിലും ടാക്സ്, ഇൻഷുറൻസ്, സ്പെയർ പാർട്സ് എന്നിവയിലും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അതോടൊപ്പം ജീവിത ചെലവും താങ്ങാനാകാത്ത വിധം വർധിച്ചതായി കൺവൻഷൻ ചൂണ്ടിക്കാട്ടി. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇകൺവൻഷൻ ഓട്ടോ – ടാക്സി ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. യു.സതീശൻ അധ്യക്ഷത വഹിച്ചു. കെ.കെ.മമ്മു (സിഐടിയു) പി.കെ.നാസർ (എഐടിയുസി), പി.പരമേശ്വരൻ, കെ.കെ.പ്രേമൻ (ബിഎംഎസ്), ബിജു ആന്റണി (എച്ച്എംഎസ്), ബഷീർ (എൻഎൽയു), എൽ.രമേശൻ, ഷംസീർ എന്നിവർ പ്രസംഗിച്ചു.






