spot_img
Sunday, November 8, 2026

സംസ്ഥാനത്ത് മുട്ടവില കുതിച്ചുയരുന്നു.



തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചത്. നിലവിൽ ഒരു കോഴിമുട്ടയ്ക്ക് എട്ട് രൂപയാണ് വില. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമ്മാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നത് വില വർധനവിന് കാരണമായിട്ടുണ്ട്. ഉത്സവ സീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.കോഴിത്തീറ്റയുടെ വില വർധിച്ചതും മുട്ടവില ഉയരാൻ കാരണമായിട്ടുണ്ട്. നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപ വരെ എത്തിയിട്ടുണ്ട്.കോഴിത്തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവും വിലക്കയറ്റത്തിന് കാരണമായി. എത്തനോൾ നിർമ്മാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമ്മാണത്തിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. ഇതോടെ തീറ്റവില വർധിക്കുകയും ഉൽപാദനച്ചെലവ് ഉയരുകയും ചെയ്തു. ഉൽപാദനച്ചെലവിലെ വർധനയും വിപണിയിലെ ആവശ്യകതയുമാണ് മുട്ടവില ഉയരാൻ പ്രധാന കാരണങ്ങളെന്നാണ് വ്യാപാരികൾ പറയുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles