കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വിലയിടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയായി. ഏറെക്കാലത്തിനൊടുവിലാണ് സ്വര്‍ണവില ലക്ഷം രൂപക്ക് താഴേക്ക് വന്നത്. ഇന്നലെ 1,00,320 രൂപയായിരുന്നു പവന്‍ വില.18 കാരറ്റ് സ്വര്‍ണത്തിന് പവന് 81,640 രൂപയും ഗ്രാമിന് 10,205 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റിന് പവന് 63,880 രൂപയും ഗ്രാമിന് 7985 രൂപയുമാണ്. വെള്ളി ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ്.ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 3869 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. 1.75 ഡോളറിന്റെ നേരിയ വര്‍ധനവിലാണുള്ളത്. വെള്ളി രണ്ടര ശതമാനത്തോളം ഇടിഞ്ഞ് 47.39 ഡോളര്‍ എന്ന നിലയിലുമാണ്.






