കൊല്ലം: സ്വത്ത് എഴുതിവാങ്ങിയശേഷം അച്ഛനമ്മമാരെ നോക്കാത്തവരെ മൂന്നുവർഷം ജയിലിലടയ്ക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമകാര്യത്തിൽ കേരളം രാജ്യത്തിനു നല്ല മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിലെ അഗതികൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 20 കോടി ചെലവഴിച്ചു നിർമിച്ചുനൽകുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ആദ്യ മന്ത്രിസഭായോഗത്തിൽ മുതിർന്ന പൗരന്മാർക്കായി രാജ്യത്താദ്യം വകുപ്പ് തുടങ്ങിയ സർക്കാരാണിത്. ഇനി ഭിന്നശേഷിദിനത്തിൽ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിക്കും. രക്ഷിതാക്കളുടെ കാലം കഴിഞ്ഞാലും ഭിന്നശേഷിക്കാരായ കുട്ടികളെ സ്റ്റേറ്റ് സംരക്ഷിക്കും. ഭിന്നശേഷിക്കാരെ നമുക്ക് മുഖ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയും. അത്തരമൊരു ചിന്തയിലേക്ക് തന്നെ നയിച്ചിട്ടുള്ളതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഗാന്ധിഭവനെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആമുഖപ്രഭാഷണം നടത്തി.ജ്യോതികുമാർ ചാമക്കാല എം.എൽ.എ., മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ അമൽരാജ് എന്നിവർ പ്രസംഗിച്ചു.






