spot_img
Friday, April 17, 2026

നടന്‍ സാബുമോന്‍റെ മാതാവ് ഫത്തീല അന്തരിച്ചു



നടനും അവതാരകനും ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയുമായ സാബുമോന്‍ അബ്ദുസമദിന്‍റെ മാതാവ് ഫത്തീല ഇ എച്ച് (72) നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

കായംകുളം കയ്യാലക്കല്‍ ഹൌസില്‍ (പട്ടന്‍റെ പറമ്പില്‍) അബ്ദുസമദിന്‍റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കായംകുളം ശഹീദാര്‍ പള്ളിയില്‍ നടന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles