spot_img
Wednesday, August 19, 2026

മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യകവാടം തുറന്നു



കോടഞ്ചേരി∙ മർകസ് നോളജ് സിറ്റി കൾചറൽ സെന്ററിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മസ്ജിദിന്റെ 9 കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു.കഴിഞ്ഞ ദിവസം പുലർച്ചെ 4ന് മസ്ജിദിൽ നടന്ന ആത്മീയ സദസ്സിൽ പ്രമുഖ പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ ലോക പ്രശസ്ത പണ്ഡിതനും യെമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്സിറ്റിയുടെ തലവനുമായ സയ്യിദ് ഉമൽ ബിൻ ഹഫീസ് തങ്ങൾ ആദ്യ കവാടമായ ബാബുസ്സലാം തുറന്നു നൽകി. പ്രഭാത പ്രാർഥനയ്ക്ക് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകി. മസ്ജിദിൽ നടന്ന പ്രാർഥന ചടങ്ങുകൾക്ക് ഇ.സുലൈമാൻ, അലി ബാഫഖി തങ്ങൾ മറ്റു സമസ്ത മുശാവറ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. തുടർ ദിവസങ്ങളിൽ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles