spot_img
Tuesday, June 9, 2026

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി



കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി. നീർത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീർച്ചാലുകളുടെയും അവ ഉൾപ്പെടുന്ന നീർത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

ഇന്ന് നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി അജിത്ത് പി.എസ്,
വാർഡ് മെമ്പർമാരായ ജെറീന റോയ്, ജോണി സെബാസ്റ്റ്യൻ , ബോബി ഷിബു , ജോയിന്റ് ബി.ഡി.ഒ. ഷിനോദ് കുമാർ , VEO ജോസ് കുര്യാക്കോസ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ . രമ്യ (AE). അമൽ (AE) .മുഹമ്മദ് മുസ്തഫ (AE)എന്നിവർ പദ്ധതിയെ കുറിച്ച് ക്ലാസ് എടുത്തു. തൊഴിലുറപ്പ് പ്രവർത്തകർ, മേറ്റ് മാർ കർഷകർ, കുടുംബശ്രീ പ്രവർത്തകർ , എന്നിവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles