spot_img
Friday, April 24, 2026

താമരശ്ശേരി രൂപതാ ദിനം നാളെ കോടഞ്ചേരിയിൽ



കോടഞ്ചേരി 37 മത് താമരശ്ശേരി രൂപതദിനാഘോഷം നാളെ (28 വെള്ളി) കോടഞ്ചേരിയിൽ നടക്കും.രാവിലെ 9 മണി മുതൽ രൂപത ദിനാഘോഷത്തിന്റെ വിവിധ പരിപാടികൾ ആരംഭിക്കും.രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും.കൃതജ്ഞത ബലി,പ്രതിനിധി സമ്മേളനം,പൊതുസമ്മേളനം എന്നിവ രൂപതാ ദിനത്തിന്റെ ഭാഗമായി നടക്കും.ഇതിനായി വിവിധ വേദികളും സജ്ജമായ കഴിഞ്ഞു.

രൂപതാ ദിനത്തിന് കോടഞ്ചേരിയിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം ഇപ്രകാരമായിരിക്കും.

👉 ഇടവക പ്രതിനിധികൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത് കോടഞ്ചേരി പള്ളിക്ക് മുമ്പിലുള്ള വലിയ മൈതാനത്താണ് . ഈ മൈതാനത്തിന് കോടഞ്ചേരി പുലിക്കയം റോഡിൽ ഒരു ഗേറ്റും കോടഞ്ചേരി കണ്ണോത്ത് റോഡിൽ മൂന്ന് ഗേറ്റുകളും ആണുള്ളത്.

👉നെല്ലിപ്പൊയിൽ പുലിക്കയം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കോടഞ്ചേരി പുലിക്കയം റോഡിൽ ഉള്ള ഗേറ്റിൽ കൂടെ പ്രവേശിക്കേണ്ടതാണ്.

👉താമരശ്ശേരി- ഓമശ്ശേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കോടഞ്ചേരി കണ്ണോത്ത് റോഡിൽ ഉള്ള മൂന്നു ഗേറ്റുകൾ വഴി അകത്ത് പ്രവേശിക്കേണ്ടതാണ് .

👉 കണ്ണോത്ത് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഹൈസ്കൂളിന്റെ എതിർവശത്തുള്ള ആദ്യത്തെ ഗേറ്റ് വഴി പ്രവേശിക്കേണ്ടതാണ്.

👉 എന്നാൽ എല്ലാ വലിയ വാഹനങ്ങളും (ടെമ്പോ ബസ് മുതലായവ) പള്ളിയുടെ മുൻപിൽ ഉള്ള മെയിൻ ഗേറ്റ് വഴി മാത്രമേ കടന്നു വരാവൂ.

👉 മറ്റു ഗേറ്റുകൾ ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുവരാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

👉 ഗ്രൗണ്ടിൽ പ്രവേശിക്കുന്ന വാഹനങ്ങൾ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ക്രമമായി സ്ഥലം നഷ്ടപ്പെടാതെ പാർക്ക് ചെയ്യേണ്ടതാണ്.

👉 വൈദികർക്കും സന്യസ്ഥർക്കും കോടഞ്ചേരി പാരിഷ് ഹാളിനോട് ചേർന്ന് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവർ വരുന്ന വാഹനങ്ങളും അവരെ കൊണ്ടുവരുന്ന വാഹനങ്ങളും പള്ളിയുടെ മുൻവശത്ത് കൂടി പ്രവേശിച്ച് പാരിഷ്ഹാളിന്റെ മുൻപിലും സൈഡിലുമായി പാർക്ക് ചെയ്യേണ്ടതാണ്.പോലീസ് സ്റ്റേഷന് എതിർവശത്തായുള്ള ചെറിയ ഗേറ്റിൽ കൂടിയും ഈ പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കും.

👉 അഭിവന്ദ്യ പിതാക്കന്മാരുടെ വാഹനങ്ങൾ പള്ളിമുറ്റത്ത് പാർക്ക് ചെയ്യാവുന്നതാണ്. വിശുദ്ധ കുർബാന രാവിലെ 9:00 ന് ആരംഭിക്കുന്നതിനാൽ കഴിയുന്നത്ര നേരത്തെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നത് നന്നായിരിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles