spot_img
Friday, August 28, 2026

ലഹരിക്കേസിൽ ശിക്ഷ കഴിഞ്ഞ് 5–ാം നാൾ ലഹരിയുമായി യുവാവ് പിടിയിൽ



കോഴിക്കോട് ∙ ലഹരിക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി 5–ാം നാൾ ലഹരി മരുന്നുമായി യുവാവ് വീണ്ടും അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി ഷനോജ് (കടുക്ക ഷനോജ്–37) ആണ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.

4.047 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണിയാണ് ഷനോജ്. വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ബെംഗളൂരുവിൽ എംഡിഎംഎ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് 4 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. പ്രതിയെ ടൗൺ എസ്ഐ സുഭാഷ് ചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രസാദ്, സീനിയർ സി.പിഒ ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles