കൊച്ചി: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളെല്ലാം. വിജയ ശതമാനം എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും എസ് എസ് എല്‍ സി ഒരു കടമ്പ തന്നെയാണ് ഇപ്പോഴും. അതിനാല്‍ തന്നെ നാളത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാം. നാളെ മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്. പി ആര്‍ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക.
SSLC ഫലം എങ്ങനെ അറിയാം?
http://keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
ശേഷം ഹോം പേജിലെ എസ് എസ് എല്‍ സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഈ സമയം പുതിയ ഒരു വിന്‍ഡോ കാണാം.ഇതില്‍ രജിസ്ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന വിന്‍ഡോയില്‍ പരീക്ഷാ ഫലം കാണാം.ഇതിന്റെ പ്രിന്റ് ഔട്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
മൊബൈലിലൂടെ എങ്ങനെ ഫലം അറിയാം?
ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സഫലം എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഐ ഒ സ് ആണെങ്കില്‍ ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക. രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കുക. അടുത്തതായി തെളിഞ്ഞ് വരുന്ന വിന്‍ഡോയില്‍ ഫലം കാണാന്‍ സാധിക്കും.






