spot_img
Monday, August 24, 2026

പാർക്കിങ് ഗ്രൗണ്ടിൽ ഒരേ നമ്പറിൽ രണ്ടു കാർ: അവ്യക്തത തുടരുന്നു



കോഴിക്കോട് :മീഞ്ചന്ത ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ ഒരേ നമ്പറിൽ രണ്ടു കാർ കണ്ടെത്തിയ സംഭവത്തിൽ, കാറുമായി ബന്ധപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള 2 കാറുകളാണ് കണ്ടെത്തിയത്. കെഎൽ 46 ടി 51 നമ്പറിലാണ് 2 കാറുകൾ‌ കണ്ടത്. ഒരു കാറിന്റെ നമ്പറിൽ 0051 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽനിന്ന് എത്തിയ വാഹനത്തിന്റേതു വ്യാജ നമ്പറാണെന്നാണു പരിശോധനയിലെ സംശയം.മറ്റേ കാർ തൃശൂരിൽനിന്ന് എത്തിയതാണ്. ഇതിന്റെ റജിസ്റ്റർ നമ്പർ മോട്ടർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റിൽ ഉണ്ടെന്നു കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. വ്യാജ നമ്പറിൽ കണ്ടെത്തിയ കാർ 7 പേർ കൈമാറി ഉപയോഗിച്ചതാണെന്നും പൊലീസ് കണ്ടെത്തി. വ്യാജ നമ്പറുള്ള കാറിന്റെ എൻജിൻ നമ്പറും ഷാസി നമ്പറും പരിശോധിച്ച് കാറിന്റെ യഥാർഥ ഉടമയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേ സമയം, റജിസ്ട്രേഷനിലെ പിഴവാണോ എന്നും അന്വേഷിക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles