spot_img
Wednesday, June 3, 2026

ഒറ്റ നമ്പർ ലോട്ടറികാരൻ പോലീസ് പിടിയിൽ



മുക്കം: മുക്കത്ത് ആലിൻ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയിൽ സർക്കാരിൻറെ ലോട്ടറി റിസൾട്ട് അവസാനം അക്കങ്ങൾ വെച്ച് ചൂതാട്ടം നടത്തുന്ന ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കാരൻ കുമാരനല്ലൂർ സ്വദേശി സരുൺ മുക്കം പൊലീസിന്റെ പിടിയിലായി. മുക്കം പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ നൗഷാദ്. T T, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജദീര്‍ ചേനമംഗലൂർ, അനീസ് കെ എം എന്നിവർ ച്ചേർന്നു പ്രതി യെ പിടികൂടിയത്. ഇയാളിൽ നിന്നും 6050 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.സമാനരീതിയിൽ മുക്കത്ത് അടുത്തടുത്തായി നിരവധി ഒറ്റ നമ്പർ ലോട്ടറി കച്ചവട സംഘങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles