കൊച്ചി∙ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന നടൻ പൊലീസിനെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും ആരോപണമുണ്ട്. വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു.






