FacebookTwitterEmailGoogle+%0a%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക* 👇%0a%0ahttps://chat.whatsapp.com/FDwfSRgZLO636KKTTcb0Ao%0a%0a👉 *വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* wa.me/919526788312%0a%0a🔊 *എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp
“ജീവദ്യുതി ‘സന്നദ്ധ രക്തദാന ക്യാമ്പുമായി എൻഎസ്എസ് വളണ്ടിയർമാർ
ചാത്തമംഗലം ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമായും പോൾ ആപ്പുമായും സഹകരിച്ച് മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ കുന്നമംഗലം ജനമൈത്രി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീകുമാർ എസ് ആദ്യ രക്തദാതാവായി. പ്രിൻസിപ്പൽ ജിജിപി സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഷാജു കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കവിത എൻ ടി , വളണ്ടിയർമാരായ സ്നേഹ,മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത രക്തദാന ക്യാമ്പ് രക്ത ദാതാക്കളുടെ എണ്ണം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.






