spot_img
Friday, April 17, 2026

മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളും മാതാപിതാക്കളും മരിച്ച നിലയിൽ



ആലപ്പുഴ എടത്വ തലവെടിയിൽ മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ  സുനി(33) സുമി(31) എന്നിവരാണ് തൂങ്ങിമരിച്ചത്. ഭാര്യ സുമി വിദേശത്തായിരുന്നു ജോലി ചെയ്തത്.

ഇന്ന് പുലർച്ചയോടെ ഇരുവരെയും കാണാതായതിനെത്തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഉടൻ തന്നെ എടത്വ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. വീടുപണിയിലും ചികിത്സാ ചെലവിനും സാമ്പത്തിക ബാധ്യത വന്നതോടെ ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles