spot_img
Friday, May 8, 2026

‘വിധി ഏട്ടനെ കൊണ്ടുപോയി’; സുധി അവസാനം ധരിച്ച വസ്ത്രങ്ങളും ബാ​ഗും നിധി പോലെ സുക്ഷിച്ച് രേണു



നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി ഏവരെയും വിട്ടുപിരിഞ്ഞിട്ട് ആറ് മാസം പിന്നിട്ടു കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്‍റെ വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ജീവിതം ഒരു കരയില്‍ എത്തിക്കുന്നതിന് മുന്നെ തന്നെ വിട്ടുപിരിഞ്ഞ സുധിയുടെ ഓര്‍മകളുമായി കഴിഞ്ഞ് കൂടുകയാണ് രേണു. മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതത്തില്‍ നിന്നും രേണു മുന്നേറി വരികയാണ്. ഇപ്പോഴിതാ സുധി അവസാനമായി ധരിച്ച വസ്ത്രങ്ങളും ബാ​ഗും നിധി പോലെ സുക്ഷിച്ചിരിക്കുകയാണ് രേണു. ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് ചാനലിലൂടെയാണ് രേണു ഇക്കാര്യം പറഞ്ഞത്. 

ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ലക്ഷ്മി നക്ഷത്ര സുധിയുടെ വീട്ടിലെത്തിയത്. സുധിയില്ലാത്ത ആദ്യ ക്രിസ്മസാണിതെന്നും ഭയങ്കരമായൊരു വിഷമം തോന്നുകയാണെന്നും രേണു ലക്ഷ്മിയോട് പറയുന്നുണ്ട്. എന്ത് ആഘോഷമുണ്ടോ അതിനെല്ലാം മുന്നില്‍ നിന്ന ആളാണ് സുധിച്ചേട്ടന്‍. ക്രിസ്മസ് ആയപ്പോള്‍ ഭയങ്കരമായൊരു വിഷമം. അപ്പുറത്തെ വീട്ടിലൊക്കെ സ്റ്റാറുകള്‍ ഇട്ടപ്പോള്‍, കുഞ്ഞിന് കാണാനായി ഒന്നിവിടെ വീട്ടിലും തൂക്കി. സ്വന്തമായി ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്നും എന്നാല്‍ അനുഭവം തന്നെ ഓരോന്ന് പഠിപ്പിച്ചെന്നും രേണു സുധി പറയുന്നു.

നിലവിൽ ഡിസിയെ പഠിക്കുകയാണ് രേണു. സ്വന്തമായൊരു ജോലിയാണ് തനിക്കിനി വേണ്ടതെന്നും ഇവർ പറയുന്നുണ്ട്. വിധി സുധിച്ചേട്ടനെ കൊണ്ടുപോയി. പക്ഷേ ചേട്ടൻ ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. ഞങ്ങൾ എവിടെയാണോ അവിടെ തന്നെയുണ്ട്. ജോലി സർക്കാർ ഓഫർ ചെയ്തിട്ടുണ്ട്. അതിന്റെ പേപ്പർ വർക്കുകൾ നടക്കുകയാണ്. എവിടേലും ഒരു ജോലി കിട്ടുമെന്ന ആത്മവിശ്വാസവും രേണു പ്രകടിപ്പിക്കുന്നുണ്ട്. 

സോഷ്യൽ മീഡിയയിലെ കമന്റുകളെ കുറിച്ചും രേണു പറയുന്നു. ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇപ്പോൾ ഒന്നും തോന്നില്ല. സുധിച്ചേട്ടന് എന്നെ അറിയാമല്ലോ. എന്റെ മക്കൾക്കും അറിയാവുന്നവർക്കും എന്നെ അറിയാം. പറയുന്നവർ പറഞ്ഞോണ്ടേയിരിക്കുമെന്നും രേണു പറഞ്ഞു. 

കൊല്ലം സുധി അവസാനമായി ഉപയോ​ഗിച്ച ബാ​ഗും വസ്ത്രങ്ങളും രേണു ലക്ഷ്മിയെ കാണുക്കുന്നുണ്ട്. സുധിച്ചേട്ടന്‍റെ ബാഗാണിത്. അദ്ദേഹം അവസാനമായി കൊണ്ടുപോയ ബാഗാ ഇത്. ഇതിനകത്ത് എന്നതാന്ന് അറിയാമോ. ഏട്ടന്‍ ലാസ്റ്റ് ഇട്ടോണ്ട് പോയ തുണികളാണ്. അപകടനം നടന്നതിന്‍റെ അന്ന്. ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല. ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്. ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മരിച്ചവരുടെ മണം എടുത്ത് പ്രെ‍ഫ്യൂം ഉണ്ടാക്കുമെന്ന്  ഞാന്‍ യുട്യൂബില്‍ കണ്ടിരുന്നു. അതെങ്ങനെയെങ്കിലും മോളെനിക്ക് സാധിപ്പിച്ച് തരണമെന്നും രേണു ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് പറ്റാവുന്നത്ര ശ്രമിക്കുമെന്നാണ് ലക്ഷ്മി നക്ഷത്ര ഉറപ്പ് നല്‍കിയത്. 

മരിക്കുന്നതിന്‍റെ അന്ന് പല്ല് വേദനയാണെന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. നീരും ഉണ്ടായിരുന്നു. ആ വേദനയും വച്ചാണ് അവസാനമായി ആ പ്രേഗ്രാമിന് പോയത്. അന്ന് മുഖത്ത് വലിയൊരു തേജസ് ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പ് ഏട്ടനെ അവസാനമായി കാണുന്നത് ചിന്നുവാണ്(ലക്ഷ്മി നക്ഷത്ര) എന്നും രേണു സുധി പറയുന്നു. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles