അപ്‌ഡേഷൻ നടത്തണം
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴി നടപ്പിലാക്കുന്നതിനാൽ ഇതിൻറെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി, കോഴിക്കോട് ജില്ലാ ഓഫീസിൽ രജിസ്ട്രേഷൻ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങൾ ജനുവരി 31ന് മുമ്പായി www.peedika.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപ്‌ഡേഷൻ നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2372434
മിനിമം വേതനം ഉപസമിതി തെളിവെടുപ്പ് ഫെബ്രുവരി ഏഴിന്
സംസ്ഥാനത്തെ പുനസംഘടിപ്പിക്കപ്പെട്ട മിനിമം വേതന ഉപസമിതി ആയുർവേദിക്ക്, അലോപ്പതിക്ക് മരുന്ന് നിർമ്മാണ മേഖലയിലേയും, ഗോൾഡ്, സിൽവർ ഓർണമെന്റ്സ് മേഖലയിലേയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴിന് യഥാക്രമം രാവിലെ 10 മണിക്കും, 11.30നും കോഴിക്കോട് ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തെ കെഎസ്എസ്ഐഎയുടെ ഹാളിൽ നടക്കും. പ്രസ്തുത തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു
ടെണ്ടർ ക്ഷണിച്ചു
ഐ.സി.ഡി.എസ് ചേളന്നൂർ ഓഫീസ് പരിധിയിലെ അങ്കണവാടി സെന്ററുകളിലേക്ക് 2023-24 അങ്കണവാടി പ്രീ സ്ക്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനു വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി എട്ട്. ഫോൺ : 0495 2261560.
സെയിൽസ്മാൻ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ സെയിൽസ്മാൻ തസ്തികയിൽ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200/-) നിലവിലുണ്ട്. യോഗ്യത : സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കിൽ വി എച്ച് എസ് ഇ ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി. കൂടാതെ ഫിഷ് മാർക്കറ്റിംഗ് ആൻഡ് കാറ്ററിംഗ് മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും. 18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഏഴിന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ചെയിൻ സർവേ കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാം
കേരള സർക്കാർ സർവേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിൻ സർവേ ലോവർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി പിഎസ്‌സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷൻ ഫീസ്. എസ്‌സി – എസ്ടി വിഭാഗങ്ങൾക്ക് ഫീസ് സൗജന്യം. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവേ സ്‌കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവേ ഡയറക്ടർക്ക് നേരിട്ടും അപേക്ഷകൾ നൽകാം. ജൂൺ 20ആണ് അവസാന തിയ്യതി. അപേക്ഷാഫോറം www.dslr.kerala.gov.in ൽ ലഭ്യമാണ്. ഫോൺ : 0495 2371554.
ഗതാഗതം നിരോധിച്ചു
എകരൂൽ – കാക്കൂർ റോഡിൽ കൾവെർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 31 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചതായി . എകരൂൽ നിന്നും കാക്കൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എകരൂൽ, ഇയ്യാട്, കുണ്ടായി, പൂളക്കാപറമ്പ് റോഡ് വഴി പുന്നശ്ശേരി, കാക്കൂർ ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കാക്കൂർ ഭാഗത്തു നിന്നും ഇയ്യാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിക്കുനി, പുന്നശ്ശേരി, പൂളക്കാപറമ്പ്, കുണ്ടായി, ഇയ്യാട് വഴി പോകേണ്ടതാണ്.
സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II (മെക്കാനിക്കൽ എഞ്ചിനീയറിംഗ് ) ഫസ്റ്റ് എൻസിഎ – എസ് സി (കാറ്റഗറി ന. 411/2020) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in.
കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി ആറിന്
കോഴിക്കോട്, മലപ്പുറം എക്സൈസ് ഡിവിഷനുകളിലെ വിൽപ്പനയിൽ പോകാത്ത കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി ആറിന് നടക്കും. വൺ ടൈം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമേ ലേല നടപടികളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. വൺ ടൈം രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിവർക്ക് ഫെബ്രുവരി ഒന്ന് മുതൽ മുതൽ മൂന്ന് വരെ ഓൺലൈൻ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.
കൂടിക്കാഴ്ച
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ കരാറടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട് തിരുത്യാട് പ്രവർത്തിക്കുന്ന ഗവൺമെന്റ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ (ബോയ്സ്) കൂടിക്കാഴ്ച നടത്തുന്നു. അറിയിപ്പ് ലഭിക്കാത്തവർ ജനുവരി 31ന് മുൻപ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ : 0495-2370379, 2370657
ലാബ് ടെക്നീഷ്യൻ ട്രെയിനി നിയമനം
ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ആറു മാസത്തേയ്ക്ക് ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ മാസത്തിൽ 5000 രൂപ സ്റ്റൈപൻഡ് നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
സെക്യൂരിറ്റി നിയമനം
ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ.
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിലേയ്ക്ക് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 33 / 723-24 -കെമിക്കലുകൾ വിതരണം ചെയ്യുന്നതിന് ” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 . എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 12ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. www.geckkd.ac.in
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു
കോഴിക്കോട് ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള വിവിധ തരം ചൂണ്ടയും മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നിലവിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന അഞ്ച് മുതൽ 10 വരെ പേരടങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഗുണഭോക്താക്കളയി പരിഗണിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്.
ഇസിജി ടെക്‌നീഷ്യൻ നിയമനം
ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം,കാസ്പിന് കീഴിൽ ഇസിജി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് 690/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്






