spot_img
Saturday, July 18, 2026

ഗൂഗിൾ മാപ്പ് നോക്കി വന്ന കാർ വഴിതെറ്റി പടിക്കെട്ടിലൂടെ ഇറക്കി



ഗൂഡല്ലൂർ: ഊട്ടി കണ്ട് കർണാടകയിലേക്ക് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വന്നതിനെ തുടർന്ന് പടിക്കെട്ടിലൂടെ ഇറക്കി.

ഗൂഡല്ലൂർ ഹെഡ് പോസ്റ്റ് ഓഫിസ് ഭാഗത്തെത്തിയപ്പോഴാണ് വഴി തെറ്റി പൊലീസ് ക്വാർട്ടേഴ്സ് ഭാഗത്തേക്ക് തിരിഞ്ഞ് താഴ്ഭാഗത്തേക്കുള്ള പടിക്കെട്ടിലേക്ക് ഇറക്കിയത്. അപ്പോഴാണ് അപകടം മനസ്സിലായ ഡ്രൈവർ കാർ നിർത്തിയത്. പൊലീസും നാട്ടുകാരും എത്തി പടിക്കെട്ടിൽ കല്ലുകളും മറ്റും നിരത്തിയശേഷം കാർ ദേശീയപാതയിലെത്തിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles