കോഴിക്കോട്: 2024-25 വർഷം സൈന്യത്തിലേക്ക് അഗ്നിവീർ, റെഗുലർ സോള്‍ജിയേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ ഓണ്‍ലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമർപ്പിക്കാം. അസി. ജില്ലാ സൈനികക്ഷേമ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.അപേക്ഷ നല്‍കാനുള്ള അവസാന തീയതി: മാർച്ച് 22. ഫോണ്‍ : 0495- 2771881.