spot_img
Monday, July 6, 2026
Home Blog Page 244

കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു

0

അ​ല​ന​ല്ലൂ​ർ: ഉ​പ്പു​കു​ളം പാ​ണ്ടി​ക്കോ​ട്ടി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും കൃ​ഷി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​നാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യും ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്നു​ണ്ടോ എ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 10 മു​ത​ൽ 12 വ​രെ ദൃു​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ മ​ട​ങ്ങി ര​ണ്ട് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ന​ക​ൾ എ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തു​കാ​ർ ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തോ​ടെ ആ​ന​ക​ൾ മ​ല​യി​ലേ​ക്ക് ക​യ​റി​പ്പോ​വു​ക​യാ​യി​രു​ന്നു.

പീച്ചി ഡാം റിസര്‍വോയർ അപകടം; മരണം രണ്ടായി

0

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ രണ്ടാമത്തെയാളും മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീന ഷാജൻ (16) ഇന്ന് പുലർച്ചെ മരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റു;

0

മലപ്പുറം: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

വലിയ രീതിയിൽ യന്ത്രത്തിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താനൂർ പൊലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ഹിബ.

ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി

0

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

കോഴിക്കോട്ടെ പെരുമണ്ണയിൽ വൻ തീപിടിത്തം

0

കോഴിക്കോട്: പെരുമണ്ണയിൽ ആക്രി കടയ്ക്ക് തീപിടിച്ചു. പുലർച്ചെ 2 30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. പെരുമണ്ണ സ്വദേശി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്.

സമീപത്ത് വീടുകളും ആരാധനാലയങ്ങളുമുണ്ട്. അതിനാൽ ഉടനെ തീയണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചു. മൂന്ന് മണിയോടെ അഗ്നിശമനസേന സ്ഥലത്തെത്തി.

മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നായി ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല.

തമ്പാനൂരിലെ ലോഡ്ജിൽ ക്യാമറാമാനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി.

0

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ ക്യാമറാമാനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി. ടെർമിനലിനു സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സി.കുമാർ(51), പേയാട് ചെറുപാറ എസ്.ആർ. ഭവനിൽ ആശ(42) എന്നിവരാണ് മരിച്ചത്. ആശയെ കൊലപ്പെടുത്തിയശേഷം കുമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കുമാറിന്റെ സുഹൃത്താണ് ആശയെന്ന് പോലീസ് പറഞ്ഞു.

തലസ്ഥാനത്ത് സ്വകാര്യ ടി.വി. ചാനലിലെ ക്യാമറാമാനാണ് കുമാർ. നാലുവർഷം മുൻപ് ഭാര്യയുമായി പിരിഞ്ഞ കുമാർ ആലന്തറക്കോണത്ത് ഒറ്റയ്‌ക്കാണ് താമസം. പാങ്ങോട് സൈനിക ക്യാമ്പിലെ താത്‌കാലിക ജീവനക്കാരിയാണ് ആശ. വിവാഹിതയായ ഇവർക്ക് രണ്ടു മക്കളുണ്ട്. ശനിയാഴ്ച ജോലിക്കുപോയ ആശ മടങ്ങിവരാത്തതിനെത്തുടർന്ന് കാണാനില്ലെന്നുകാട്ടി ഭർത്താവ് വിളപ്പിൽശാല പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുകയായിരുന്നു.

രണ്ടു ദിവസം മുൻപാണ് കുമാർ തമ്പാനൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ആശയെ ഇയാൾ ഇവിടേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് സൂചന. ജോലിയുടെ ആവശ്യത്തിനായി ഞായറാഴ്ച രാവിലെ കുമാറിനെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. മുറിക്കു പുറത്ത് ഇരുവരെയും കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ഇവിടെയെത്തിയ ഇയാളുടെ സുഹൃത്ത് തമ്പാനൂർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുറി ചവിട്ടിത്തുറന്നു നോക്കിയപ്പോൾ കുമാറിനെ ഫാനിൽ തൂങ്ങിയനിലയിൽ കാണപ്പെട്ടു. ഇയാളുടെ കൈയിലും മുറിവുണ്ട്.

ചുമരിനോടു ചേർന്ന് തറയിലായിരുന്നു ആശയുടെ മൃതദേഹം. ആശയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം. മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആശയെ കുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കുമാറിന്റെ കൈയിലെ മുറിവ് ഇതിനിടയിൽ സംഭവിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ ലോഡ്ജിലെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

പൊതുവേ അന്തർമുഖനായ സ്വഭാവമുള്ളയാളാണ് കുമാറെന്ന്‌ സഹപ്രവർത്തകർ പറയുന്നു. ലോഡ്ജിലെത്തിയ കുമാറും ആശയും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് കൊലപാതകം നടക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു.

എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ

0

മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. ഇനി എന്താണ് അൻവറിന്‍റെ അടുത്ത നീക്കമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫ് മേൽ സമ്മർദം കൂട്ടും.