spot_img
Tuesday, July 7, 2026
Home Blog Page 268

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട:കേരള പൊലീസിന്റെ പോസ്റ്റ്

0

ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണമെന്ന് കേരളാപൊലീസ്.വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത് എന്നും അതുകൊണ്ടു തന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ് എന്നുമാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് കേരളാ പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പത്തനംതിട്ടയിൽ ഇന്ന് നടന്ന അപകടത്തെ കൂടി ചൂണ്ടിക്കാട്ടിയാണ് കേരളാ പൊലീസിന്റെ ഈ പോസ്റ്റ്.

കേരള പൊലീസിന്റെ പോസ്റ്റ്

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം.

ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിനു പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.

ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

അക്ഷയ എകെ- 681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം) AH 728864

സമാശ്വാസ സമ്മാനം (8000)

AA 728864
AB 728864
AC 728864
AD 728864
AE 728864
AF 728864
AG 728864
AJ 728864
AK 728864
AL 728864
AM 728864

രണ്ടാം സമ്മാനം [5 Lakhs] AE 675158

മൂന്നാം സമ്മാനം [1 Lakh]

1) AA 628381

2) AB 725561

3) AC 707272

4) AD 705579

5) AE 275913

6) AF 678841

7) AG 665615

8) AH 572901

9) AJ 494899

10) AK 949226

11) AL 944255

12) AM 298929

നാലാം സമ്മാനം (5,000/-) 0148  1823  1915  2268  2325  2355  4340  4639  4836  5087  5399  5478  6304  6329  7086  7818  7878  8966

അഞ്ചാം സമ്മാനം (2,000/-) 0360  1163  2253  3374  4459  5347  6628

ആറാം സമ്മാനം( 1,000/-) 0236  0781  1421  1549  1592  2492  2582  3667  3811  4331  4521  5506  6038  6645  6923  7101  7262  7456  7943  8122  8191  8403  8861  8944  9176  9871

ഏഴാം സമ്മാനം (500/-) 0436  0517  0681  0803  0833  0838  0878  0988  1244  1430  1598  1666  1670  1740  1857  1865  2085  2610  2634  2657  3095  3164  3180  3371  3471  3768  3900  3965  4175  4228  4348  4377  4386  4497  4855  4896  4973  4990  5126  5463  5638  5722  5907  6023  6089  6533  6644  6853  6936  7092  7438  7598  7644  7731  7792  7895  7926  7934  8410  8493  8508  8557  8754  8786  8897  8917  9426  9491  9599  9656  9901  9964

എട്ടാം സമ്മാനം (100) 0190  0429  0495  0570  0688  0753  0835  0840  0903  0947  0962  1035  1108  1203  1281  1515  1550  1676  1762  1825  1997  2039  2098  2187  2342  2399  2530  2550  2627  2747  2755  2784  2786  2794  2897  3032  3276  3277  3306  3442  3610  3634  3803  3879  3937  3973  4111  4199  4201  4211  4283  4356  4434  4484  4515  4575  

4647  4712  4767  4774  4989  5216  5274  5497  5590  5628  5787  5799  5808  5818  5989  6079  6310  6350  6395  6397  6495  6661  6665  6680  7016  7087  7159  7174  7182  7236  7251  7255  7256  7277  7563  7576  7646  7671  7688  7800  7874  7881  7885  7938  7950  8004  8018  8053  8063  8184  8222  8432  8474  8491  8498  8552  8801  8936  9062  9136  9214  9364  9500  9625  9713  9792  9939

നോർക്ക റൂട്ട്‌സ് – ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

0

         നോർക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബർ 18ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവർ സംസാരിക്കും.

        10.30ന് നോർക്ക പദ്ധതികളുടെ അവതരണം നോർക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി നിർവഹിക്കും. 10.40ന് നോർക്ക പദ്ധതി ഗുണഭോക്താക്കൾ അനുഭവം പങ്കുവയ്ക്കും.

        11.30ന് പ്രവാസവും നോർക്കയും: ഭാവി ഭരണനിർവഹണം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ, എംജി സർവകലാശാല ഐയുസിഎസ്എസ്ആർഇ ഡയറക്ടർ ഡോ.കെ.എം. സീതി, എൻആർഐ കമ്മിഷൻ മെമ്പർ പി.എം. ജാബിർ, സിഐഎംഎസ് എക്‌സിക്യുട്ടീവ് ഡയറക്ടർ റഫീഖ് റാവുത്തർ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി. മുസഫർ അഹമ്മദ്, ഫ്‌ളേം സർവകലാശാല അസിസ്റ്റൻഡ് പ്രഫസർ ഡോ. ദിവ്യ ബാലൻ എന്നിവർ സംസാരിക്കും. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി മോഡറേറ്ററാകും.

        ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കേരള പ്രവാസി സംഘം പ്രസിഡന്റ് ഗഫൂർ പി ലില്ലിസ്, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ദിനേശ് ചന്ദന, പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, മറ്റ് പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് മോഡറേറ്ററാകും.

        വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, ബാങ്ക് ഓഫ് ബറോഡ ഹെഡ് കേരള സോൺ ജനറൽ മാനേജർ ശ്രീജിത് കൊട്ടാരത്തിൽ, ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി എന്നിവർ സംസാരിക്കും. ലോകകേരളസഭ അംഗങ്ങൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ, നോർക്ക പദ്ധതികളുടെ ഗുണഭോക്താക്കൾ,  പ്രവാസികൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കും. 4.45ന് മെഹ്ഫിൽ –  ഷിഹാബും ശ്രേയയും നേതൃത്വം നൽകും.

എട്ട് വർഷത്തെ പ്രണയം; നാളെ അനുവിന്റെ ജന്മദിനം, കളിചിരികൾ ഉയരേണ്ട വീട്ടിലേക്കെത്തുക ചേതനയറ്റ ശരീരങ്ങൾ

0

പത്തനംതിട്ട:വാഹനാപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലും അനുവും ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയിലെ സന്തോഷ യാത്രയ്ക്കൊടുവിലെത്തിയത് ദുരന്തം. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ല് ജംക്‌ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

അനുവിന്റെ പിതാവ് ബിജു പി.ജോർജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തിൽ മരിച്ചു. നവംബർ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയിൽ മധുവിധു കഴിഞ്ഞെത്തിയ ദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികൾ മലേഷ്യയിലേക്ക് പോയത്. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിഖിൽ കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനാണ്. അനു മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കി. ജനുവരിയിൽ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു.ബിജു ഇന്നലെ പള്ളിയിലെ കാരൾ സംഘത്തോടൊപ്പമുണ്ടായിരുന്നു. രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. കാരൾ സംഘത്തോട് പറഞ്ഞിട്ടായിരുന്നു യാത്ര. എല്ലാവരുമായും നന്നായി സഹരിക്കുന്ന വീട്ടുകാരാണെന്ന് നാട്ടുകാർ പറയുന്നു. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തിൽനിന്ന് വിരമിച്ച ബിജു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മലേഷ്യയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുംവഴി അപകടം; വീട്ടിലേക്ക് എത്താന്‍ 7 കിലോമീറ്റര്‍ മാത്രം ബാക്കി

0

പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് നവദമ്പതികളും അവരുടെ അച്ഛന്മാരും. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി (29), അനു നിഖില്‍ (26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ നാലിനാണ് അപകടം.മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര പുറപ്പെട്ടത്.അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്തുന്നതിന് എഴ്‌കിലോമീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അപകടം.

ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും.തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവരുടെ വണ്ടിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. വാഹനത്തിലുള്ളവര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. ബസില്‍ ഉണ്ടായിരുന്ന അയ്യപ്പന്മാര്‍ക്കും നിസാര പരിക്കുണ്ട്.

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു

0

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍

ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. അനുവിന്‍റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച മൂന്ന് പേരുടെ മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഓടുന്ന ബൈക്കിനു മുകളിലേക്കു കാട്ടാന പന മറിച്ചിട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരുക്ക്

0

കൊച്ചി:കോതമംഗലം നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ് ഇൻസ്ട്രമെന്റേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. .

ബൈക്കോടിച്ചിരുന്ന ആൻമേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അൽത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വൈകിട്ട് ആറോടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു. അൽത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി ജീപ്പിൽ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

കാരുണ്യ -KR 684 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ -KR 684 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

FIRST PRIZE ( 80,00,000 ₹ ) | 80 ലക്ഷം രൂപ. KG 998200 (VADAKARA)

സമാശ്വാസ സമ്മാനം (Consolation Prize). ( 8,000 ₹ ) | എട്ടായിരം രൂപ.

KA 998200  KB 998200

KC 998200  KD 998200

KE 998200  KF 998200

KH 998200  KJ 998200

KK 998200  KL 998200  KM 998200

  • SECOND PRIZE ( 5,00,000 ₹ ) | 5 ലക്ഷം രൂപ. KD 983883 (PATHANAMTHITTA)
  • THIRD PRIZE ( 1,00,000 ₹ ) | 1 ലക്ഷം രൂപ.

1) KA 474775 (KOTTAYAM)

2) KB 937447 (KASARAGOD)

3) KC 903277 (ADOOR)

4) KD 713256 (THAMARASSERY)

5) KE 628043 (KASARAGOD)

6) KF 763743 (CHERTHALA)

7) KG 878052 (KOTTAYAM)

8) KH 763652 (CHERTHALA)

9) KJ 845024 (KASARAGOD)

10) KK 643847 (CHITTUR)

11) KL 828418 (KATTAPPANA)

12) KM 647414 (THRISSUR)

  • FOURTH PRIZE ( 5,000 ₹ ) | അയ്യായിരം രൂപ.

0025 0467 2174 2462 2974

3387 3866 3961 3997 4569

5449 5502 6088 6802 7041

7086 7803 9192

  • FIFTH PRIZE ( 2,000 ₹ ) | രണ്ടായിരം രൂപ.

0945 3090 3822 3965 4574

5706 5974 7191 8240 9896

  • SIXTH PRIZE ( 1,000 ₹ ) | ആയിരം രൂപ.

0049 0736 0814 1689 1696

3144 3780 4221 5166 5183

6460 7100 8493 9853

  • SEVENTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ.

0079 0091 0097 0216 0409

0497 0559 0594 0644 0780

0793 0984 0985 1115 1219

1341 1531 1713 1839 1917

1942 2059 2088 2373 2709

2878 2933 3015 3312 3413

3443 3459 3490 3798 3823

3921 4086 4155 4170 4253

4318 4374 4424 4857 5162

5181 5224 5275 5536 5626

6013 6014 6220 6284 6379

6410 6480 6557 6633 6794

6870 6924 7008 7108 7562

7731 7809 7839 8369 8419

8453 8920 8924 8932 8966

9053 9090 9160 9267 9828

  • EIGHTH PRIZE ( 100 ₹ ) | നൂറ് രൂപ.

0002 0455 0546 0573 0584

0645 0715 0755 0785 0819

0941 0964 1058 1199 1252

1256 1412 1443 1723 1747

1767 1771 1833 1834 1892

2019 2116 2123 2127 2130

2132 2172 2589 2747 2759

2833 2838 2883 2884 2909

3013 3083 3183 3199 3222

3284 3609 3648 3806 4012

4237 4367 4390 4410 4411

4530 4540 4565 4573 4590

4837 4850 4879 4880 5011

5336 5422 5532 5571 5598

5682 5784 5985 6028 6045

6164 6447 6463 6505 6510

6596 6608 6617 6716 7088

7167 7174 7270 7348 7474

7563 7570 7578 7667 7669

7702 7847 7881 7894 7899

7964 7977 8039 8256 8289

8297 8318 8324 8337 8544

8557 8567 8677 8752 8781

8866 8902 8995 9257 9363

9389 9413 9562 9585

വയനാട് ഓട്ടോറിക്ഷ ഡ്രൈവറെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

0

വയനാട് ചുണ്ടേലിൽ ഓട്ടോറിക്ഷ ഡ്രൈവർ നവാസിനെ ജിപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.സഹോദരങ്ങളായ സുമിൽഷാദ്, അജിൻഷാദ് എന്നിവരെ സംഭവ സ്ഥലത്ത്‌ എത്തിച്ചാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌.സ്ഥലത്ത്‌ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.ഇന്ന് രാവിലെ 11മണിയോടെ അപകടം നടന്ന സ്ഥലത്ത്‌ കൊണ്ടുവന്നു.പ്രതികൾക്കെതിരെ കയ്യേറ്റമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത്‌ വൻ പോലീസ്‌ സുരക്ഷയോട്‌ കൂടിയായിരുന്നു തെളിവെടുപ്പ്‌.കൊലപാതകത്തെ തുടർന്ന് തുടർന്ന് ചുണ്ടേലിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.തെളിവെടുപ്പ്‌ സ്ഥലത്ത്‌ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.എസ്റ്റേറ്റ്‌ റോഡിലും പ്രതികൾ നടത്തിയിരുന്ന ഹോട്ടലിലും തെളിവെടുപ്പ്‌ നടന്നു.

രണ്ടാംപ്രതി അജിൻഷാദ് ഒട്ടോറിക്ഷ കടന്നുപോകുന്നത് ഫോണിലൂടെ നിർദ്ദേശം നൽകാനായി കാത്തുനിന്ന ചുണ്ടേൽടൗണിലും പ്രതികളെ എത്തിച്ചു.ഇവിടങ്ങളിൽ ജനങ്ങൾ പ്രതികൾക്ക്‌ നേരെ പ്രതിഷേധിച്ചു.

കൊലപാതകത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായ പ്രതികളുടെ പിതാവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.ഡിസംബർ 2 നായിരുന്നു ഓട്ടോറിക്ഷയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ചുണ്ടേൽ എസ്റ്റേറ്റ്‌ റോഡിൽ അപകടമുണ്ടായത്‌‌.പിന്നീടുള്ള പോലീസ്‌ അന്വേഷണത്തിലാണ് പ്രതികൾ വ്യക്തിവൈരാഗ്യത്താൽ ആസൂത്രിതമായി കൊലപാതകം നടത്തിയാതായുള്ള വിവരങ്ങൾ പുറത്താവുന്നത്‌.

പനയമ്പാടം അപകടം; റോഡ് വീണ്ടും പരുക്കൻ ആക്കുമെന്ന് മന്ത്രി കെബി ​ഗണേശ് കുമാർ

0

പാലക്കാട്: 4 വിദ്യാർത്ഥിനികളുടെ അപകട മരണത്തിന് ഇടയാക്കിയ പാലക്കാട് പനയമ്പാടത്ത് സന്ദർശിച്ച് ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ.  
അപകടത്തിന് കാരണക്കാരായ ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കുമെന്നും ഹൈവേ അതോറിറ്റി പണം തന്നില്ലെങ്കിൽ, റോഡ് സേഫ്റ്റി അതോറിറ്റി പണം ഉപയോഗിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പനയമ്പാടത്ത് തൻ്റെ ഔദ്യോഗിക വാഹനം ഓടിച്ച് ഗതാഗത മന്ത്രി പരിശോധന നടത്തി. 

റോഡിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റും. മരിച്ചകുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കും. റോഡ് വീണ്ടും ഉടൻ പരുക്കൻ ആക്കും. താത്കാലിക ഡിവൈഡർ ഉടൻ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.