spot_img
Wednesday, July 8, 2026
Home Blog Page 325

വയനാട് ദുരിതബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണടകൾ നൽകും

0

         വയനാട് ദുരന്തമേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

         വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ടെലികൺസൾട്ടേഷൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനതല, ജില്ലാതല ഉദ്യോഗസ്ഥർ ചെക്ക് ലിസ്റ്റ് ഉറപ്പാക്കാൻ ക്യാമ്പുകൾ സന്ദർശിച്ചു. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസലിംഗും ഗ്രൂപ്പ് കൗൺസലിംഗും നൽകി വരുന്നു. 97 അംഗ ടീം 15 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 350 പേർക്ക് ഗ്രൂപ്പ് കൗൺസലിംഗും 508 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 53 പേർക്ക് ഫാർമക്കോ തെറാപ്പിയും നൽകി. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ., എം.എൽ.എസ്.പി., ഡി.സി.പി.ഒ., ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർമാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു. 89 സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. 225 മൃതദേഹങ്ങളും 193 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 414 പോസ്റ്റുമോർട്ടങ്ങൾ നടത്തി.

         ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.

ദുരിതാശ്വാസ നിധിയിൽ നിന്ന് ആഗസ്റ്റ് 6 വരെ വിതരണം ചെയ്തത് 89.13 ലക്ഷം

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള  ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ :

തിരുവനന്തപുരം  57 പേർക്ക്  24,92,000 രൂപ

കൊല്ലം  79 പേർക്ക് 15,04,000 രൂപ

പത്തനംതിട്ട 3 പേർക്ക് 3,90,000 രൂപ

ആലപ്പുഴ 22 പേർക്ക് 5,45,000 രൂപ

കോട്ടയം 3 പേർക്ക് 1,30,000 രൂപ

ഇടുക്കി ഒരാൾക്ക് 19,000 രൂപ

എറണാകുളം 14 പേർക്ക് 2,34,000 രൂപ

തൃശ്ശൂർ 104 പേർക്ക് 17,31,000 രൂപ

പാലക്കാട് 8 പേർക്ക് 1,01,000 രൂപ

മലപ്പുറം 8 പേർക്ക് 1,88,000 രൂപ

കോഴിക്കോട്  9 പേർക്ക് 95,000  രൂപ

കണ്ണൂർ 37 പേർക്ക് 11,36,000 രൂപ

കാസറഗോഡ് 16 പേർക്ക് 3,48,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച മേപ്പാടിയിലെ ദുരന്തഭൂമി സന്ദർശിച്ചേക്കും

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപ്പൊട്ടൽ തകർത്ത വയനാട് സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം, വയനാട്ടിലേക്ക് പോകുമെന്നാണു സൂചന. ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണു നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക

കയറുമായി പ്ലാവിൽ കയറി കുരുക്കിട്ടു, കൈയ്യിൽ വിഷവും; ആത്മഹത്യാ ഭീഷണിയുമായി 62 കാരൻ, ഒടുവില്‍ താഴെയിറക്കി

0

ഓമശ്ശേരി :കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടുവളപ്പിലെ പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി. ഓമശ്ശേരി വെളിമണ്ണ സ്വദേശി 62 കാരനാണ് ഒന്നര മണിക്കൂറോളം നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിൻറെ മകള്‍ ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഏറെ നാളായി കഴിയുകയാണ്. ഇവര്‍ തമ്മില്‍ സാമ്പത്തിക ബാധ്യതകളെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മധ്യസ്ഥന്‍ വഴി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്. പ്രശ്‌നത്തില്‍ പരിഹാരം കാണാതെ തിരികെയിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയാണ് ഇയാൾ പ്ലാവില്‍ കയറിയത്. ഇദ്ദേഹത്തിന്റെ കൈയ്യില്‍ വിഷപദാര്‍ത്ഥവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ഏറെ നേരം നടത്തിയ അനുനയ നീക്കത്തിന്റെ ഭാഗമായി ഒടുവില്‍ ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലാവധി എന്ന ക്രമത്തിൽ.

ക്രമ നമ്പര്‍മരുന്നിന്റെ പേര്ഉല്പാദകര്‍ബാച്ച് നമ്പര്‍നിർമ്മാണ തീയതികാലാവധി
1BACOTIL -200 [CEFPODOXIME PROXETIL TABLETS USP]Zenith Healthcare Ltd works: 388/34, ChangodarindInd. Estate, Sarkhej Bavia Highway, Chagodar- 382213(Gujarat)ZTB-148    03/2024    02/2026
2CEPHALEXIN ORAL SUSPENSION IP 125/5MLNestor Pharmaceuticals Limited, 11, Western Extension Area, Faridabad – 121001, IndiaCHDA-01     04/202309/2024
3Spironolactone Tablets I P 25mg(Spirowise-25)Plena Remedies Plot No.17, Industrial Area (Himuda), Bhatoli Kalan, Baddi, Dist. Solan (H.P) -173205PGT23-1493B08/202307/2025
4SALBUTAMOL NEBULISER SOLUTION BP 5 mg/mlCotec Healthcare Pvt Ltd, NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee – 247667 (Uttarakhand)CHS-308506/202305/2025
5Cilnidipine Tablets IP 10mg (CILADER-10)Alventa Pharma Limited, Vill. Kishanpura, Baddi- Nalagarh Road, Tehsil Baddi, Dist. Solan(HP) – 174101AGT 3072007/202306/2025 
 6GLIPIZIDE 5 MG & METFORMIN  HYDROCHLORIDE 500MG TABLETS USP, GLIPROS-MMaxford Healthcare by: Life Max Cancer Laboratories, Plot No. 106 & 106 A, Sector -6A, IIE, SIDCUL, Haridwar, (U.K) – 249 403LMT 23116612/202311/2025
7Betahistine Tablets IP 8mgUnicure India Ltd, Plot No. 46(B)/49(B), Vill, Raipur, Roorkee, Bhagwanpur, Dist- Haridwar, Uttarakhand.BE1TE 00101/ 2024                   12/2026
8Sodium Valproate Gastro – Resistant Tablets IP 200mgUnicure India Ltd, C-21,22&23, Sector -3, Noida – 201 301, Distt. Gautam Budh Nagar (U.P)SVT114009/202308/2026
9Hydroxychloroquine Sulphate Tablets I.P 200mgUnicure India Limited, Plot No.46(B)/49B, Vill. Raipur, Roorkee, Bhagwanpur. Dist- Haridwar, UttrakhandHY1TE00101/202412/2026
10Enal-5, Enalapril Maleate Tablets IP 5mgEast West pharm(India) private limited, Kh.no. 196, Raipur industrial area,  Bhagwanpur, Roorkee, Distt. Haridwar, Uttrakhand-247661, India T0484506/202205/2025
11 GLIMEPIRIDE TABLETS IP 1 mg[BIOGLIP-1]IBN Herbals, Khasra No. 63, Vill, Juddi Kalan, Baddi-173205 Distt. Solan(HP)BEL2302109/202308/2025
12Ciprofloxacin Hydrochloride Tables IP (500mg)Wings Biotech LLP., 43&44, HPSIDC, Ind. Area. Baddi – 173 205 H.PCPXT-101610/202309/2026

8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

0

എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം.

വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ്  നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും. 

നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം.

മിനിമം മാർക്ക് കൊണ്ടുവരുന്നതിനെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടിഎ യും ശാസ്ത്ര സാഹിത്യ പരിഷത്തും എതിർത്തിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണ് സംഘടനകൾ പങ്ക് വെച്ചത്. സിപിഎം ഇടപെടൽ കാരണം കെഎസ് ടി എ പിന്നീട് അയഞ്ഞു. മിനിമം മാർക്ക് ഒറ്റയടിക്ക് നടപ്പാക്കരുതെന്ന നിലയിലേക്ക് നിലപാട് മാറ്റി .

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു

0

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640  രൂപ കുറഞ്ഞിരുന്നു. ഇന്ന് 320  രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000  ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്. 

ഇതോടെ 960  രൂപയാണ് സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,255 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ കുത്തനെ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് ഇന്നലെ 3  രൂപ കുറഞ്ഞു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 – ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു.  വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു.  വിപണി വില 50,800 രൂപ 

യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി എൻപിസിഐ

0

രാജ്യത്ത് കുറ‌ഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ യൂനിഫൈഡ് പേയ്മെന്റ്സ് ഇന്റ‍ർഫേസിസിൽ (യുപിഐ) വൻ മാറ്റങ്ങൾ കൊണ്ടുവരാൻ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഓരോ ഇടപാടുകൾക്കും പിൻ നമ്പർ കൊടുത്ത് ആധികാരികത ഉറപ്പുവരുത്തുന്നതിന് പകരം ബയോമെട്രിക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പറ്റുമോ എന്ന കാര്യത്തിലാണ് പുതിയ പരീക്ഷണം. നിരവധി സ്റ്റാ‍ർട്ടപ്പ് കമ്പനികളുമായി ഇത് സംബന്ധിച്ച ചർച്ചകൾ എൻപിസിഐ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
(NPCI plans to overhaul UPI transactions)

ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ നാല് അക്കങ്ങളോ അല്ലെങ്കിൽ ആറ് അക്കങ്ങളോ ഉള്ള പിൻ കൊടുത്താണ് അവ പൂർത്തീകരിക്കുന്നത്. ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാനും ദുരുപയോഗം തടയാനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. ഇതിന് പകരം ആൺഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫേസ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ പിൻ നൽകുന്നതിന് പകരം സംവിധാനം ഒരുക്കാൻ സാധിക്കുമോ എന്നാണ് അന്വേഷണം

നിലവിലുള്ള അഡീഷണൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റ് സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷണൽ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടത് ഒരാഴ്ച മുമ്പാണ്. പിന്നും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു ആവശ്യം. ഇതിന്റെ നിയമപരവും സാമ്പത്തികപരവുമായ കാര്യങ്ങളിൽ ശ്രദ്ധയൂന്നാണ് സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനുമാണത്രെ സ്റ്റാർട്ടപ്പ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ആദ്യഘട്ടത്തിൽ നിലവിലുള്ള പിൻ സംവിധാനവും അതിന് പുറമെ ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നാണ് സൂചന. സുരക്ഷ ഉറപ്പാക്കുകയാണ് ഇത്തരം സംവിധാനങ്ങൾ സ്വീകരിക്കുമ്പോഴുള്ള വെല്ലുവിളി. അതുകൊണ്ടുതന്നെ നിലവിലുള്ള ഫോണുകളിലെ ബയോമെട്രിക് സാധ്യതകൾ ഉപയോഗിച്ച് പഴുതടച്ച സുരക്ഷയോടെ ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ രണ്ട് തരത്തിലുള്ള പരിശോധനാ സംവിധാനമാണ് യുപിഐ ഇടപാടുകൾക്ക് ഉള്ളത്. മൊബൈൽ ഫോണുകളിൽ യുപിഐ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ എസ്.എം.എസ് വഴി പരിശോധിക്കുന്നതാണ് ഒന്നാമത്തെ സംവിധാനം. ഇതിന് പുറമെ ഓരോ ഇടപാടുകളിലും പിൻ നൽകുകയും വേണം. ഇതിന് ബദലായി ആലോചിക്കുന്ന പുതിയ സംവിധാനം പ്രായോഗികമാവാൻ എത്ര നാളെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

തിരച്ചിലിന് വിവിധ സേനകളിൽ നിന്ന് 1174 പേർ

0

ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ ആറ് സെക്ടറുകളായി തിരിച്ചുള്ള തെരച്ചിലിൽ വിവിധ സേനകളിൽ നിന്നായി 1174 പേരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. പൊലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവയുടെ ഡോഗ് സ്‌ക്വാഡ് തെരച്ചിലിന് രംഗത്തുണ്ട്.

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ കൈകോർക്കാൻ നിരവധി സന്നദ്ധപ്രവർത്തകരും  സംഘടനകളുമാണ് മുന്നോട്ടുവന്നത്. ജില്ലാ ഭരണസംവിധാനം ഒരുക്കിയ സംവിധാനത്തിലൂടെ 18,000  പേർ  വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു. ഇതിൽ 5400 പേർ വയനാട് ജില്ലയിൽ നിന്ന് തന്നെയാണ്. ഓരോ ദിവസവും ആവശ്യാനുസരണം വോളണ്ടിയേഴ്സിനെ ദൗത്യസേനയുടെ നിർദ്ദേശപ്രകാരം  ദുരന്ത മേഖലകളിൽ എത്തിക്കും. ആറു മേഖലകളായി തിരിഞ്ഞ് നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ 750 മുതൽ 1000 വരെ വോളണ്ടിയർമാരാണ് ഒരു ദിവസം ഇറങ്ങുന്നത്.  ഇന്ന് 1126  പേർ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ട്. ഇതിനു പുറമേ  140 ടീമുകളും വോളണ്ടിയർ പ്രവർത്തനത്തിന്  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. ഇതിനെല്ലാം സഹായമായി സ്വയംസമർപ്പിച്ച് മുന്നിൽ നിൽക്കുന്ന യുവജനസംഘടനകൾ പ്രത്യേക പരാമർശം അർഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചിൽ മേഖലയിലും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകൾ പൂർത്തിയാക്കിയാണ് ഭക്ഷണ വിതരണം. തെരച്ചിൽ നടത്തുന്ന മേഖലകളിൽ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും ചൊവ്വാഴ്ച വിതരണം ചെയ്തു.

ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 53.98 കോടി

0

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ജൂലൈ 30  മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5  മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് രൂപയാണ് (53,98,52,942 ). പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

സമാനതകളില്ലാത്ത ഈ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും  സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും  ജോലി ചെയ്യുന്നവരും  ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽ നൽകാൻ കഴിയുന്നവർക്ക് അങ്ങനെയാകാം.  തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി  പങ്കാളികളാകാം.

സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആഗസ്റ്റ് 6ന് ലഭിച്ച ചില സഹായം;

കെ എസ് എഫ് ഇ മാനേജുമെൻറും ജീവനക്കാരും ചേർന്ന്   അഞ്ചു കോടി രൂപ.

സിപിഐ സംസ്ഥാന കൗൺസിലിന്റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന

സെക്രട്ടറി ബിനോയ് വിശ്വം എൽപിച്ചു.

കാനറ ബാങ്ക്  ഒരു കോടി രൂപ.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ  രണ്ട് കോടി രൂപ.

കെ എഫ് സി മാനേജുമെൻറും ജീവനക്കാരും ചേർന്ന്  1.25 കോടി രൂപ.

എ ഐ എ ഡി എം കെ  ഒരു കോടി രൂപ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി  25 ലക്ഷം രൂപ.

കേരള ഹൈഡൽ ടൂറിസം സെൻറർ  25 ലക്ഷം രൂപ.

കെ ജി ഒ എ സംസ്ഥാന കമ്മിറ്റി  10 വീടുകൾ നിർമ്മിച്ച് നൽകും.

ചലച്ചിത്ര താരം സൗബിൻ ഷാഹിർ  20 ലക്ഷം രൂപ.

കേരള എക്സ് സർവീസ് മെൻ ഡെവലപ്പ്മെൻറ് ആൻറ് റീ ഹാബിലിറ്റേഷൻ കോർപ്പറേഷൻ  15 ലക്ഷം രൂപ.

ചേർത്തല ആൻറണീസ് അക്കാദമി  10 ലക്ഷം രൂപ.

ഫ്ളോർ മിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  10 ലക്ഷം രൂപ.

ശ്രീ ദക്ഷ പ്രോപർട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ്  10 ലക്ഷം രൂപ.

കേളി സാംസ്‌കാരിക വേദി, സൗദി അറേബ്യ  10 ലക്ഷം രൂപ.

നവോദയ സാംസ്‌കാരിക വേദി, സൗദി അറേബ്യ  10 ലക്ഷം രൂപ.

കേരള സംസ്ഥാന പവർ ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്  15 ലക്ഷം രൂപ.

കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക്  10 ലക്ഷം രൂപ.

മൂവാറ്റുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക്  10 ലക്ഷം രൂപ.

അനർട്ട്  10 ലക്ഷം രൂപ.

പി എം എസ് ഡെൻറൽ കോളേജ്  11 ലക്ഷം രൂപ.

നെടുമങ്ങാട് മുൻസിപ്പാലിറ്റി  10 ലക്ഷം രൂപ.

ലക്ഷദ്വീപിലെ അധ്യാപകർ  8 ലക്ഷം രൂപ.

ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു  14.5 ലക്ഷം രൂപ.

മുൻ മന്ത്രി ടി കെ ഹംസ  രണ്ട് ലക്ഷം രൂപ.

അന്തരിച്ച നടൻ ഇന്നസെൻറിന്റെ ഭാര്യ ആലീസ്  ഒരു ലക്ഷം രൂപ.

മുൻ എം എൽ എ പ്രകാശ് ബാബു ഒരു മാസത്തെ പെൻഷൻ  25,000 രൂപ.

മുൻ കെ പി സി സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള  36,500 രൂപ.

മുൻ എംപി, എൻ.എൻ കൃഷ്ണദാസ് ഒരു മാസത്തെ പെൻഷൻ 40000 രൂപ.

രഞ്ജി ക്രിക്കറ്റ് താരം ഷോൺ റോജർ  62,000 രൂപ.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.

കെഎസ്ആർടിഇഎ (സിഐടിയു) 25 ലക്ഷം.

കണ്ണൂർ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കൽ ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതം

മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി – 10 ലക്ഷം രൂപ