spot_img
Wednesday, July 8, 2026
Home Blog Page 324

നാളെ യുപിഐ സേവനങ്ങൾ ലഭിക്കില്ല; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ബാങ്ക്

0

ബാങ്കിന്റെ യുപിഐ സേവനം  നാളെ ശനിയാഴ്ച മൂന്ന് മണിക്കൂർ നേരത്തേക്ക് തടസ്സപ്പെടും. ഈ സമയത്ത് പേടിഎം, ജിപേ പോലുള്ള ആപ്പുകൾ വഴിയും ഒരു ഇടപാടും നടത്താൻ കഴിയില്ല. ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കളെ ഇതിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. ഇതിന് പുറമേ  സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിൽ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടുകളൊന്നും സാധ്യമാകില്ല.
 
ഓഗസ്റ്റ് 10 ന് പുലർച്ചെ 02:30 മുതൽ പുലർച്ചെ 05:30 വരെ ബാങ്കിന്റെ സിസ്റ്റത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഇമെയിൽ വഴി ഉപഭോക്താക്കളെ അറിയിച്ചു.ശ്രീറാം ഫിനാൻസ്, മൊബിക്വിക്ക് തുടങ്ങിയ എച്ച്ഡിഎഫ്സി  ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ ബാങ്കിംഗ് ആപ്പുകളിലും ഈ സമയത്ത് ഒരു ഇടപാടും നടത്താനാകില്ല. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനുമായുള്ള  ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.

നിലവിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്കുമായി ബന്ധിപ്പിച്ച യുപിഐ വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാട് നടത്താൻ അനുമതിയുണ്ട്. 24 മണിക്കൂറിനുള്ളിൽ 20 ഇടപാടുകൾ വരെ ചെയ്യാനും ഇവർക്ക് സാധിക്കും. നേരത്തെ, ഓഗസ്റ്റ് 4 നും സിസ്റ്റം അപ്‌ഡേറ്റ് കാരണം ബാങ്ക് യുപിഐ സേവനങ്ങൾ 3 മണിക്കൂർ നിർത്തി വച്ചിരുന്നു. ജൂലൈ 4, ജൂലൈ 13 തീയതികളിലും, ബാങ്കിന്റെ അപ്ഗ്രേഡേഷൻ കാരണം യുപിഐ ഉൾപ്പെടെയുള്ള സേവനങ്ങൾ കുറച്ചു സമയം നിർത്തിയിരുന്നു.

ഷെഡ്യൂൾ ചെയ്ത സിസ്റ്റം മെയിൻ്റനൻസ് വരാനിരിക്കുന്ന അറ്റകുറ്റപ്പണി തീയതികൾ:

9 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST വരെ
9 ഓഗസ്റ്റ് 2024 08:00 PM മുതൽ 08:30 PM IST വരെ

10 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST വരെ

2024 ഓഗസ്റ്റ് 10, 02:00 AM മുതൽ 05:30 AM IST വരെ

2024 ഓഗസ്റ്റ് 10, 02:30 AM മുതൽ 05:30 AM വരെ IST

2024 ഓഗസ്റ്റ് 10, 04:00 AM മുതൽ 06:00 AM IST വരെ

11 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST വരെ

11 ഓഗസ്റ്റ് 2024 04:00 AM മുതൽ 18:00 PM IST വരെ

12 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST വരെ

13 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST വരെ

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 9 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST വരെ (3 മണിക്കൂർ)

ക്രെഡിറ്റ് കാർഡ്

  • പ്രസ്താവന ഡൗൺലോഡ്/കാണുക

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 2024 ഓഗസ്റ്റ് 9 08:00 PM മുതൽ 08:30 PM IST വരെ (0.5 മണിക്കൂർ)

മ്യൂച്വൽ ഫണ്ട് ഇടപാടുകൾ

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 10 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST (3 മണിക്കൂർ)

ക്രെഡിറ്റ് കാർഡ്

  • റിവാർഡ് റിഡംഷൻ

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 10 ഓഗസ്റ്റ് 2024 02:00 AM മുതൽ 05:30 AM IST വരെ (3.5 മണിക്കൂർ)
സുരക്ഷിതമായ ആക്സസ് പ്രവർത്തനം

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 10 ഓഗസ്റ്റ് 2024 02:30 AM മുതൽ 05:30 AM IST (3 മണിക്കൂർ)
നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പ്

  • HDFC ബാങ്ക് നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പ് സേവനങ്ങൾ ലഭ്യമല്ല. ഡീമാറ്റ്, ക്രെഡിറ്റ് കാർഡുകൾ, മ്യൂച്വൽ ഫണ്ടുകൾ, ബിൽ പേയ്‌സ്, ലോണുകൾ എന്നിവയ്‌ക്കായി തിരഞ്ഞെടുത്ത വ്യൂവിംഗ് സേവനങ്ങൾ മാത്രമേ ലഭ്യമാകൂ.

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 10 ഓഗസ്റ്റ് 2024 02:30 AM മുതൽ 05:30 AM IST (3 മണിക്കൂർ)
UPI സേവനങ്ങൾ

  • HDFC ബാങ്ക് കറൻ്റ് & സേവിംഗ്സ് അക്കൗണ്ട് (CASA) ഉടമകൾക്ക് സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ലഭ്യമല്ല.
  • HDFC ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന HDFC ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്പ്, Gpay, WhatsApp Pay, PayTM, ശ്രീറാം ഫിനാൻസ്, Mobikwik എന്നിവയിലെ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ലഭ്യമല്ല.

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 10 ഓഗസ്റ്റ് 2024 04:00 AM മുതൽ 06:00 AM IST (2 മണിക്കൂർ)

ഡീമാറ്റ് ഇടപാടുകൾ

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 11 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST (3 മണിക്കൂർ)

ക്രെഡിറ്റ് കാർഡ്

  • റിവാർഡ് റിഡംഷൻ

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 11 ഓഗസ്റ്റ് 2024 04:00 AM മുതൽ 18:00 PM IST വരെ (14 മണിക്കൂർ)

പുതിയ നെറ്റ്ബാങ്കിംഗിലെ മ്യൂച്വൽ ഫണ്ട് ഇടപാടുകൾ

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 12 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST (3 മണിക്കൂർ)

ക്രെഡിറ്റ് കാർഡ്

  • പ്രസ്താവന ഡൗൺലോഡ്/കാണുക

പരിപാലന സമയത്ത് ലഭ്യമല്ലാത്ത സേവനങ്ങൾ: 13 ഓഗസ്റ്റ് 2024 01:00 AM മുതൽ 04:00 AM IST (3 മണിക്കൂർ)

ക്രെഡിറ്റ് കാർഡ്

  • പ്രസ്താവന ഡൗൺലോഡ്/കാണുക

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടു; പരിഭ്രാന്തരായി ജനം, റവന്യൂ ഉദ്യോഗസ്ഥരെത്തി

0

കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. രാവിലെ 10 മണിയോടെയാണ് സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു.

ജില്ലാ കളക്ട്രേറ്റിൽ നിന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ അറിയിച്ചു. ഭൂമികുലുക്കത്തിൻ്റേതായ സൂചനയില്ലെന്നും സോയിൽ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ നിന്ന് മനസിലായെന്ന് ഷംഷാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ് ഈ സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയിൽ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു.

എന്നാൽ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവർക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാൽ അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേർന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

അതേസമയം കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, മേൽമുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് ഇവിടെ നിന്നുള്ള നാട്ടുകാരും പറഞ്ഞു. അമ്പുകുത്തി മലയിലെ ചെരുവിൽ 2020ൽ ഒരു മീറ്റർ ആഴത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. അതേസമയം ഇത് സോയിൽ പൈപ്പിങാകാനുള്ള സാധ്യതയാണ് ജിയോളജി വിഭാഗം വിദഗ്ദ്ധർ പറയുന്നത്.

ഭൂമിക്കടിയിൽ ഒരു വലിയ ട്രക്ക് പോലും കയറാവുന്ന തരത്തിൽ വലിയ ടണലുകൾ ഉണ്ടെന്ന് സംഭവത്തിൽ ജിയോളജി വിദഗ്ദ്ധൻ ഡോ.കെഎസ് സജിൻ പ്രതികരിച്ചു. അതുവഴി മഴ സമയത്ത് വെള്ളം ഒഴുകിപ്പോകും. വലിയ ശബ്ദത്തോടെയാണ് വെള്ളം ഒഴുകുക. എന്നാൽ ഭൂചലനം അനുഭവപ്പെട്ട സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. .

വയനാട് ദുരന്തം: സമഗ്ര പുനരധിവാസ പാക്കേജ് കേരളത്തിന്റെ ആവശ്യം

0

        വയനാട് ദുരന്തത്തിൽ സമഗ്ര പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം  ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡർ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി  രാജീവ് കുമാർ ഓഫീസിൽ സന്ദർശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

        കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ശനിയാഴ്ച വയനാട് സന്ദർശിക്കുന്ന  പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കഴിഞ്ഞ  ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

        ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജനകീയ തെരച്ചിൽ നടത്തും. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വാഹനങ്ങളിൽ വീടുകളുണ്ടായിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. ഒരാളുടെ തന്നെ ശരീരഭാഗങ്ങൾ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് ലഭിക്കാൻ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം  ഇപ്പോൾ തിരിച്ചറിയുക പ്രയാസമാണ്. അതിനാൽ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുൾപ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. 

വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാ, നാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ സൈന്യത്തിന് യാത്രയയപ്പ് നൽകി.

എസ്എസ്എൽസി: പരീക്ഷ കഴിഞ്ഞ് 3 മാസത്തിനു ശേഷം മാർക്ക് വിവരങ്ങൾ നൽകാൻ അനുമതി

0

എസ്എസ്എൽസി പരീക്ഷയ്ക്കു ശേഷം 3 മാസം കഴിഞ്ഞ് പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മുമ്പ് ഇത് 2 വർഷം ആയിരുന്നു. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിനുവേണ്ടി മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് പൊതു വി​ദ്യാഭ്യാസവകുപ്പ് അറിയിച്ചു.

തുടർന്നാണ് എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷാ കമീഷണർക്ക് നൽകി.
Read more: https://www.deshabhimani.com/news/kerala/sslc-exam-mark/1130538

എസ്എസ്എൽസി പരീക്ഷയ്ക്കു ശേഷം 3 മാസം കഴിഞ്ഞ് പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മുമ്പ് ഇത് 2 വർഷം ആയിരുന്നു. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിനുവേണ്ടി മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് പൊതു വി​ദ്യാഭ്യാസവകുപ്പ് അറിയിച്ചു.

തുടർന്നാണ് എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷാ കമീഷണർക്ക് നൽകി.

വയനാട് ദുരന്തം; മുണ്ടക്കൈയിലും ചൂരൽമലയിലും നാളെ ജനകീയ തിരച്ചിൽ: മുഖ്യമന്ത്രി

0

മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക. ക്യാമ്പിൽ കഴിയുന്നവരെ വാഹനങ്ങളിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെയും മറ്റ് സന്നദ്ധപ്രവർത്തകർക്കും ഒപ്പമാണ് പ്രദേശത്തേക്ക്  കൂടെ എത്തിക്കുക. 6 മേഖലകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. സാധ്യമായ മാർ​ഗങ്ങളെല്ലാം ഉപയോ​ഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദർശിക്കും. വയനാട് ദുരന്തം ​ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 9 അം​ഗസമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി  രാജീവ് കുമാറാണ്  ടീം ലീഡർ. സമ​ഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള നില നോക്കിയാൽ കേന്ദ്രത്തിൽനിന്ന് അനുകൂലമായ നിലയാണുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കുകയും പുനരധിവാസം ഉറപ്പുവരുത്തുകയും വേണം. അതിനായി ടൗൺഷിപ് അടക്കമുള്ള പ്രവർത്തനങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ​ഗൗരവം കണക്കിലെടുത്ത് കേന്ദ്രത്തിൻ നിന്ന് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കാര്യങ്ങൾ അറിയിച്ചുകൊണ്ട് വിശദമായ കത്ത് എഴുതിയിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. 90 ശതമാനത്തില്‍ കുറഞ്ഞതാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക.

ഒരാളുടെ തന്നെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം  ഇപ്പോള്‍ തിരിച്ചറിയുക പ്രയാസമാണ്. അതിനാല്‍ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ.  പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. തെരച്ചില്‍ പൂര്‍ണ്ണമായിട്ടില്ല.

അതില്‍ 225 മൃതദേഹങ്ങളും 195 ശരീര ഭാഗങ്ങളും ചേര്‍ത്ത് 420 പോസ്റ്റ് മാര്‍ട്ടങ്ങള്‍ നടത്തിക്കഴിഞ്ഞു. 7 ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 178 മൃതദേഹങ്ങളും 2 ശരീര ഭാഗങ്ങളും  ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. 47 മൃതദേഹങ്ങളും 186 ശരീര ഭാഗങ്ങളും ചേര്‍ത്ത് ആകെ 233 സംസ്കാരങ്ങളാണ് നടന്നത്.  ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടി 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും  അടക്കം 1942 പേരാണ് ഉള്ളത്.

ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളിലെ സ്തുത്യര്‍ഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യന്‍ കരസേനാ, നാവിക സേനകളില്‍ ഒരു വിഭാഗം മടങ്ങി. മേജര്‍ ജനറല്‍ വി ടി മാത്യുവിന്‍റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണ് ദുരന്തമുഖത്തു നിന്ന് മടങ്ങിയത്. മറ്റ് സേനാവിഭാഗങ്ങള്‍ക്കൊപ്പം കാര്യക്ഷമമായ രീതിയിലുള്ള രക്ഷാതെരച്ചില്‍ ദൗത്യത്തിനു ശേഷമാണ് ഇവരുടെ മടക്കം. സൈന്യത്തിന്‍റെ ഭാഗമായുള്ള മിലിറ്ററി എഞ്ചിനീയറിങ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നിര്‍മിച്ച ബെയ്ലി പാലം ദൗത്യത്തില്‍ നിര്‍ണായകമായിരുന്നു.

മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുള്‍പ്പെട്ടതായിരുന്നു. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ സൈന്യത്തിന് യാത്രയയപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

2525 കിലോ മെത്താംഫെറ്റാമൈനും 200 കിലോ ഹെറോയിനും; കൊച്ചിയിൽ മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു

0


കൊച്ചി: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ് രണ്ട് തവണയായി പിടിച്ചെടുത്ത മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു. 2700 കിലോ വരുന്ന മയക്കുമരുന്നാണ് അമ്പലമേട്ടിലെ കേന്ദ്രത്തിൽ വെച്ച് നശിപ്പിച്ചത്. എൻസിബി ഡിഡിജി മനീഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. 199.5 കിലോ ഹെറോയിനും 2525 കിലോ മെത്തുമാണ് എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം നശിപ്പിച്ച് കളഞ്ഞത്.

ഇറാനിൽ നിന്ന് കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയ 2700 കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്. 2022 ഒക്ടോബർ, 2023 മെയ് മാസങ്ങളിലാണ് യഥാക്രമം 199.445 കിലോഗ്രാം ഹെറോയിനും 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും എൻസിബി പിടിച്ചെടുത്തത്. ഏഴ് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മയക്കുമരുന്ന് നശിപ്പിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദക്ഷിണ മേഖല) എൻസിബി, സോണൽ ഡയറക്ടർ എൻസിബി കൊച്ചിൻ, ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐ കൊച്ചിൻ എന്നിവരടങ്ങുന്ന ഉന്നതതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി (എച്ച്എൽഡിഡിസി) രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ലഹരിമരുന്ന് നശിപ്പിച്ചത്. 

കാരുണ്യ പ്ലസ് KN 534 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 534 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

1st Price – Rs. 80,00,000/- PK 395751 (ALAPPUZHA)

Consolation Prize – Rs. 8,000/-

PA 395751  PB 395751

PC 395751  PD 395751

PE 395751  PF 395751

PG 395751  PH 395751

PJ 395751  PL 395751  PM 395751

2nd Price – Rs. 10,00,000/- PH 385276 (WAYANADU)

3rd Price – Rs. 1,00,000/- PA 321086

PB 845758

PC 175766

PD 373140

PE 511318

PF 380703

PG 216436

PH 472656

PJ 140550

PK 396038

PL 975087

PM 486673

4th Price – Rs. 5,000/- 0216  0806  1009  1104  2171  2738  4851  5293  6014  6665  7424  7647  7775  7991  8042  8045  8902  9080

5th Price – Rs. 1,000/-0490  0581  0868  0942  1051  2142  2199  2338  2443  2624  2795  3320  3480  3876  4016  4219  4744  4835  4898  5003  5386  5401  5421  6310  6381  6396  6408  6767  6943  6960  7555  7615  8845  8880

6th Price – Rs. 5,00/-

0007  0063  0070  0269  0334  1095  1159  1418  1633  1648  1846  1940  1948  1976  2320  2339  2591  2664  2773  2901  3373  3405  3678  3898  3964  4019  4083  4141  4301  4311  4393  4640  4731  4777  4915  4920  4945  5074  5238  5545  5553  5715  5921  6032  6095  6413  6447  6618  6664  6726  6825  6847  6919  6967  7030  7048  7071  7124  7257  7361  7533  7563  7635  7803  7997  8255  8531  8543  8591  9150  9205  9318  9368  9403  9419  9427  9502  9872  9922  9988

7th Price – Rs. 100/- 0114  0132  0463  0628  0638  0694  0777  0833  0845  0968  1087  1173  1192  1243  1436  1589  1640  1676  1718  1793  1827  1843  1979  2013  2078  2100  2185  2291  2296  2299  2355  2402  2405  2493  2816  2868  2891  2973  3098  3114  3289  3349  3388  3430  3556  3625  3660  3839  3841  3861  3894  3929  4005  4144  4186  4342  5011  5046  5108  5231  5274  5333  5353  5420  5440  5483  5636  5666  5683  5775  5780  5919  6063  6075  6131  6207  6690  6704  6781  7041  7044  7097  7137  7173  7202  7370  7381  7442  7498  7711  7797  7863  7889  7941  7996  8063  8153  8173  8212  8217  8274  8302  8362  8461  8584  8696  8734  8737  8740  8805  8990  8994  9099  9130  9252  9333  9367  9407  9476  9559  9602  9656  9728  9759  9768  9957

മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു 

0

കൊൽക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. 

1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യകമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേർന്നത്. ഡിവൈഎഫ്ഐയിലൂടെ പ്രവർത്തനം തുടങ്ങി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. പിന്നീട് ജോതി ബസുവിന് ശേഷം മുഖ്യമന്ത്രി പദത്തില്‍ എത്തി. ബംഗാൾ മുഖ്യമന്ത്രിയായിരിക്കെയും ബാലിഗഞ്ചിലെ രണ്ട് മുറി ഫ്ളാറ്റിലായിരുന്നു ബുദ്ധദേബിന്റെ താമസം. കൊൽക്കത്തയുടെ തിയേറ്ററുകളിൽ നാടകവും സിനിമയും കാണാൻ അധികാരത്തിൻറെ ജാടകളില്ലാതെ അദ്ദേഹം എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് രീതികളും ലാളിത്യവും  മുഖ്യമന്ത്രിയായിരുന്ന കാലത്തും തിരിച്ചടികൾ നേരിട്ട കാലത്തും കൈവിടാത്ത വ്യക്തിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 

യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തിൽ ഇരുന്ന് ബംഗാള്‍ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ പത്ത് വർഷങ്ങളായിരുന്നു അത്. ജ്യോതിബസുവിന്‍റെ പിന്‍മുറക്കാരൻ ആരാകുമെന്നതിന് ആഴക്കുഴപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സർക്കാരിന്‍റെ വികസന നയത്തിൽ ആശയക്കുഴപ്പം ദൃശ്യമായിരുന്നു. അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളില്‍ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്. സ്വകാര്യകമ്പനികളിലൂടെ സംസ്ഥാനത്ത് നിക്ഷേപം എത്തിച്ച് വികസനമുരടിപ്പും തൊഴിലില്ലായ്മയും മാറ്റുക എന്ന ലക്ഷ്യം ബുദ്ധദേബ് ആവർത്തിച്ചു. ഭരണത്തിന്‍റെ ആദ്യ അഞ്ച് വർഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം ബുദ്ധദേവിനും സർക്കാരിനും കൈയ്യടി നേടികൊടുത്തു. 2006ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ മടങ്ങിയെത്തിയെങ്കിലും ബുദ്ധദേബിനെ കാത്തിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. കടുപ്പമേറിയ തീരുമാനങ്ങള്‍ ബുദ്ധദേവ് സർക്കാരിന്‍റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറിയിളക്കുന്നതിലാണ് കൊണ്ടു ചെന്നത്തിച്ചത്. 2007ല്‍ നന്ദിഗ്രാമില്‍  ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാല്‍ സമരങ്ങളും വെടിവെപ്പും കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനത്തിനും തൃണമൂലിന്‍റെയും മമതയുടെയും ഉയർച്ചക്കുമാണ് വഴിവെച്ചത്. 

ഉരുൾപൊട്ടലുണ്ടായി 10 നാൾ; പുറംലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍, 4 പാലങ്ങളും റോഡുകളും തകർന്നു

0

ഉരുള്‍പൊട്ടൽ നാശം വിതച്ച് പത്ത് ദിവസമാകുമ്പോഴും പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍. വിലങ്ങനാടിനെ പുറം ലോകവുമായി ബ്വധിപ്പിച്ചിരുന്ന നാല് പാലങ്ങളും പ്രധാന റോഡുകളും തകര്‍ന്നതോടെ ഇവരുടെ ജീവിതം  ദുസഹമായിരിക്കുകയാണ്. പാലൂര്‍ റോഡിലെ മുച്ചങ്കയം പാലം, മലയങ്ങാട് പാലം, വയനാട് പാലം, വാളൂക്ക് ഇന്ദിര നഗര്‍ പാലം എല്ലാം ഉരുളിൽ ഒലിച്ചു പോയി. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായിരുന്ന ഉരുട്ടി പാലത്തിന്‍റെ ഒരുഭാഗവും അപ്രോച്ച് റോഡും തകര്‍ന്നു. 

വിലങ്ങാട് ടൗണിൽ നിന്ന് വാളൂക്കിലേക്കുള്ള ടൗണ്‍പാലവും മലവെള്ളപ്പാച്ചിലെടുത്തു. കുറ്റല്ലൂര്‍, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം ഉപയോഗിക്കാൻ പറ്റാതായി. മഞ്ഞക്കുന്നിലെ റോഡ് പൂര്‍ണമായും ഇല്ലാതായി. ഇനി എങ്ങനെ എല്ലാം തിരിച്ച് പിടിക്കുമെന്ന് പ്രദേശവാസിയായ ഉസ്മാൻ ചോദിക്കുന്നു. ഉരുൾപൊട്ടലിൽ തകർന്നും മണ്ണും പാറയും നിറഞ്ഞും 56 വീടുകള്‍ വാസയോഗ്യമല്ലന്നാണ് കണ്ടെത്തൽ. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലെ വീടുകള്‍ക്കാണ് നഷ്ടം. ഒന്‍പത് വ്യാപാരികള്‍ക്ക് കടകള്‍ നഷ്ടപ്പെട്ടു. 19 പേര്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തത് വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഉരുള്‍പൊട്ടൽ തകര്‍ത്ത വിലങ്ങാടിൻറെ വീണ്ടെടുപ്പ് ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. 

നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

0

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 

നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍വെറും  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. 

സത്യം വിജയിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ

സത്യം വിജയിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. ജനാധിപത്യം വിജയിച്ചു. എംഎൽഎ എന്ന നിലയിൽ നജീബ് ഒരുപാട് ഗുണകരമായ കാര്യങ്ങൾ ചെയ്തതാണ്. അതിനൊക്കെ ഉള്ള അംഗീകാരം കൂടിയായി കോടതി വിധിയില്‍ കാണുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.