spot_img
Tuesday, July 7, 2026
Home Blog Page 350

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം

0

          സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ  അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം.

          ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ  ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

          നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ, ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർ പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടർ പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

          പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7)  sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകന്റെ മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ് , പോളിംഗ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിംഗ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്.

          അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ  ആവശ്യമായ രേഖകൾസഹിതം ഹീയറിംഗിന്ഹാജരാകണം.

          ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുന്ന കേസുകളിൽ രേഖകൾ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോൾ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി  ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.

          പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനിൽ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിർദ്ദിഷ്ട ഫാറത്തിൽ നേരിട്ട് നൽകാവുന്നതാണ്.

          ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും  കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ്.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് എങ്ങിനെ

 1.  sec.kerala.gov.in  എന്ന വെബ്സൈറ്റിൽ വേണം ഓൺലൈനായി അപേക്ഷിക്കാൻ.

  2.   വെബ്സൈറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

3. അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി   (jpg, jpeg format ൽ  ആയിരിക്കണം. (240 x  320 pixel ;  5 KB to 30 KB) തയ്യാറാക്കി വയ്ക്കണം.

4. വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽപക്കത്തുള്ളവരുടെയോ വോട്ടർപട്ടികയിലെ സീരിയൽ നമ്പർ വെബ്സൈറ്റിലെ വോട്ടർസർവീസ് ക്ലിക്ക് ചെയ്ത് വോട്ടർസെർച്ച് വഴി കണ്ടെത്താം

5. തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡിന്റെ പേരും നമ്പരും, പോളിംഗ് ബൂത്തിന്റെ പേരും നമ്പരും അറിയുക

6. ആധാർകാർഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷൻ ഐഡികാർഡിന്റെയോ പാസ്പോർട്ടിന്റെയോ  ഡ്രൈവിംഗ് ലൈസൻസിന്റെയോ മറ്റേതെങ്കിലും ഐഡി കാർഡാണെങ്കിൽ

അതിന്റെയോ നമ്പർ അറിയുക

7. വെബ്സൈറ്റിൽ  ‘Sign in ‘ക്ലിക്ക് ചെയ്യുക. അതിന് ശേഷം സിറ്റിസൺ രജിസ്ട്രേഷൻ നടത്തുക. യൂസർ നെയിം നൽകുന്ന മൊബൈൽ നമ്പർ തന്നെയാണ്. ഒരു മൊബൈൽ നമ്പറിൽ നിന്നും പരമാവധി 10 അപേക്ഷകൾ സമർപ്പിക്കാം. സൃഷ്ടിക്കുന്ന പാസ് വേർഡ് ഓർമ്മിച്ചു വയ്ക്കുക

8.  അതിന് ശേഷം ലോഗിൻ ചെയ്യുമ്പോൾ വരുന്ന പേജിൽ പേര് ചേർക്കാനായി ‘Name Inclusion ‘ (Form 4 ) ക്ളിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ എൻട്രി വരുത്തുക. മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും Form4തിരഞ്ഞെടുക്കുക.

9.        നിലവിലെ വിവരങ്ങളിൽ മാറ്റം  വരുത്തുന്നതിനായി Correction (Form 6) ക്ളിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങൾ എൻട്രി വരുത്തണം.

10.       ഒരു തദ്ദേശസ്ഥാപനത്തിനുള്ളിൽ തന്നെ വാർഡ് മാറ്റുന്നതിനോ പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനോ Transposition (Form 7) ക്ളിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്താവുന്നതാണ്

11.       വോട്ടർപട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി Application for Name deletion ക്ളിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്തണം.അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആർ.ഒയ്ക്ക് സമർപ്പിക്കണം

12.       അപേക്ഷ Confirm ചെയ്തു കഴിഞ്ഞാൽ അപേക്ഷ ഫാറവും ഹീയറിംഗ് നോട്ടീസും ഡൗൺലോഡ് ചെയത് പ്രിന്റ് എടുക്കാം

കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് വർഷത്തെ ശമ്പളം നൽകും, കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും -കെ ജി എബ്രഹാം

0

കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്.  അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകും. ആശ്രിതര്‍ക്ക് എട്ട് ലക്ഷം രൂപ നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു.

‘ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം…’; കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി

0

റോഡ് മുറിച്ചു കടക്കേണ്ട സാഹചര്യങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ചുവപ്പ് നിറത്തില്‍ സിഗ്‌നല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ യാതൊരു കാരണവശാലും റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്ന് എംവിഡി അറിയിച്ചു. വാഹനം പോകാനുള്ള സിഗ്‌നല്‍ തെളിയുമ്പോള്‍ പലപ്പോഴും വേഗതയില്‍ വാഹനം മുന്നോട്ടെടുക്കുന്നതും അപകടത്തിന് ഇടയാക്കും. അതിനാല്‍ കാല്‍നടയാത്രക്കാര്‍ പച്ച നിറത്തിലുള്ള സിഗ്‌നല്‍ തെളിഞ്ഞ് കഴിഞ്ഞ ശേഷം മാത്രം റോഡ് മുറിച്ചു കടക്കണമെന്ന് എംവിഡി ആവശ്യപ്പെട്ടു.

എംവിഡി കുറിപ്പ്: ‘ഓരോ ചുവടും സുരക്ഷിതമായിരിക്കട്ടെ’. ട്രാഫിക് സിഗ്‌നലുകളുള്ള ജംഗ്ഷനുകളില്‍ റോഡ് മുറിച്ചു കടക്കേണ്ട കാല്‍നടയാത്രക്കാര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സിഗ്‌നലാണ് ചുവപ്പ് നിറത്തിലുള്ള മനുഷ്യനെ സൂചിപ്പിക്കുന്ന സിഗ്‌നല്‍. ചുവപ്പ് നിറത്തില്‍ ഈ സിഗ്‌നല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ യാതൊരു കാരണവശാലും നമ്മള്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. വാഹനം പോകാനുള്ള സിഗ്‌നല്‍ തെളിയുമ്പോള്‍ പലപ്പോഴും വേഗതയില്‍ വാഹനം മുന്നോട്ടെടുക്കുന്നതും അപകടത്തിനു ഇടയാക്കുന്നു. അതിനാല്‍ കാല്‍നടയാത്രക്കാര്‍ പച്ച നിറത്തിലുള്ള മനുഷ്യന്റെ സിഗ്‌നല്‍ തെളിഞ്ഞു കഴിഞ്ഞ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. ഇത്തരം സീബ്ര വരകള്‍ ഉള്ള ജംഗ്ഷനുകളില്‍ അമിത വേഗതയില്‍ വാഹനമോടിക്കാതിരിക്കുക..  ശ്രദ്ധിക്കുക.. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഇല്ലാത്ത സീബ്ര ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക. ഒരാള്‍ റോഡ് മുറിച്ചു കടക്കാനായി നില്‍ക്കുന്ന കണ്ടാല്‍ വാഹനം സ്റ്റോപ്പ് ലൈനിനു മുന്നിലായി നിര്‍ത്തിക്കൊടുത്തു അവരെ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കുക. നല്ലൊരു ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുക.

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടിയെടുത്തത് എൻഫോഴ്സ്മെന്‍റ് ആർടിഒ

0

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടിയെടുത്തത്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. അതേസമയം കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.

വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. അതേസമയം കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്.

കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടാര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൃശൂരും പാലക്കാടും ഭൂചലനം,നാശനഷ്ടങ്ങളില്ല

0

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതര്‍ അറിയിച്ചു.ഉഗ്ര ശബ്ദം കേട്ട് ഞെട്ടിപ്പോയെന്നും കടയുടെ ഷീറ്റും ഉപകരണങ്ങളും ഉള്‍പ്പെടെ കുലുങ്ങിയെന്നും പാലക്കാടെ അരി മില്ലിലെ ഷബീര്‍ പെരുമണ്ണൂര്‍ പറഞ്ഞു.വലിയ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് ഭൂചലനമാണെന്ന് അറിഞ്ഞതെന്നും തൃശൂര്‍ സ്വദേശിയായ അഡ്വ. പ്രബിൻ പറഞ്ഞു. ഭൂചലനമുണ്ടായപ്പോള്‍ എന്താണെന്ന് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിയെന്നും ഏതാനും സെക്കന്‍ഡ് മാത്രമാണ് പ്രകമ്പനം ഉണ്ടായതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: മുഖ്യമന്ത്രി

0

          കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ്  പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈറ്റ് സർക്കാർ പരിശോധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരേ മനസോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

          ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മംഗെഫിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.

          തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിട്ടുണ്ട്. അവർ ഇരുവരും ഈ സഭയുടെ അംഗങ്ങളാണ്. ലോക കേരളസഭയുടെ നാമത്തിൽ അവരോടുള്ള നന്ദി ഈ ഘട്ടത്തിൽ രേഖപ്പെടുത്തുന്നു. നോർക്ക മുഖേനയാണ് അവർ സഹായം ലഭ്യമാക്കുക. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര  സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായം നൽകും എന്നാണ് അറിയുന്നത്. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളി പ്രവാസികൾ 22 ലക്ഷം; കഴിഞ്ഞ വർഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ

0

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി

കേരളത്തിൽനിന്നുള്ള വിദ്യാർഥി കുടിയേറ്റത്തിൽ വൻ വർധന

          മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

          കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ൽ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോർട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവു കാണിക്കുന്നു. പ്രവാസികൾ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ൽ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതൽ ഈ കണക്കിൽ സ്ഥിരത കാണിക്കുന്നുണ്ട്. 

          നാട്ടിലേക്കുള്ള എൻആർഐ പണത്തിന്റെ അളവിൽ വലിയ വർധനവുണ്ടെങ്കിലും കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗണ്യമായ വർധയുണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട് പറയുന്നത്. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ൽ 22 ലക്ഷത്തിൽ എത്തി നിൽക്കുന്നു. വിദ്യാർഥി കുടിയേറ്റം വൻതോതിൽ വർധിച്ചതാണ് പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോർട്ട് കാണിക്കുന്നു. 2018ൽ 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023ൽ അത് 2,50,000 ആയി വർധിച്ചു. കേരളത്തിൽനിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ട് 17 വയസിനു മുൻപുതന്നെ നാടു വിടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നു. കേരളത്തിൽനിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.

          വടക്കൻ കേരളം മേഖല പ്രവാസത്തിന്റെ കേന്ദ്രബിന്ദുവായി ഇപ്പോഴും തുടരുന്നു. മലപ്പുറം തിരൂർ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റക്കാരുള്ളത് ഗൾഫ് രാജ്യങ്ങളിൽതന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 2018ലെ 89.2 ശതമാനത്തിൽനിന്ന് 2023ൽ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്. വിദ്യാർഥി കുടിയേറ്റത്തിൽ യുകെയാണ് മുന്നിൽ. ആകെ വിദേശ വിദ്യാർഥികളിൽ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തിൽനിന്ന് 2023ൽ 19.1 ശതമാനത്തിന്റെ വർധന കാണിക്കുന്നു. സ്ത്രീ പ്രവാസികൾ ജിസിസി രാജ്യങ്ങളിൽനിന്ന് കൂടുതലായി യൂറോപ്പ്, പശ്ചിമ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണത കാണിക്കുന്നു.

          2023ൽ 18 ലക്ഷം മലയാളികൾ നാട്ടിലേക്കു മടങ്ങിയെത്തിയതായാണു റിപ്പോർട്ട് പറയുന്നത്. 2018ൽ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവയാണു കാരണം. കോവിഡിനെത്തുടർന്നുണ്ടായ ജോലി നഷ്ടം, നിർബന്ധിത പിരിച്ചുവിടൽ തുടങ്ങിയയും കാരണമായി. മടങ്ങിയെത്തിയ പ്രവാസികളിൽ 18.4 ശതമാനം പേർ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കെത്തിയവരാണ്. കേരളത്തിലെ കുടിയേറ്റക്കാരിൽ 76.9 ശതമാനവും തൊഴിൽ കുടിയേറ്റക്കാരായതിനാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണെമന്നു റിപ്പോർട്ട് പറയുന്നു. മടങ്ങിവരുന്ന പ്രവാസികൾക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്. വിദ്യാർഥി കുടിയേറ്റത്തിലുണ്ടാകുന്ന വൻ വർധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അഞ്ചു വർഷത്തിനിടെ വിദേശത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം ഇരട്ടിയായി. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടേയും പ്രവർത്തനങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം. ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. വിദേശത്തുനിന്നു മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാൻ അന്താരാഷ്ട്ര വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോർട്ട് പറയുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടർന്ന് ഒരു എമിഗ്രേഷൻ ഡെവലപ്മെന്റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്കു വർധിപ്പിക്കുന്നതാകുമെന്നും റിപ്പോർട്ട് പറയുന്നു.

കുവൈറ്റ് ദുരന്തം: വിമാനത്താവളത്തിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

0

കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ​ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും അന്തിമോപചാരം അർപ്പിക്കാൻ വിമാനത്തവളത്തിലെത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പൊലീസ് അകമ്പടിയിൽ വീടുകളിലേക്ക് എത്തിക്കും. ഇതിനായി നോർക്കയുടെ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.

23 മലയാളികളുടെ ഉൾപ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരക്കും. 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയിൽ കൈമാറിയത്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയിട്ടുണ്ട്.

അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ‌ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ്‌‌ (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.

അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി

0

അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരിമരുന്ന് പിടികൂടി. താമരശ്ശേരിക്കടുത്ത് പൂനൂരിലായിരുന്നു സംഭവം. പൂനൂർ പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. പൊലീസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അമിതവേഗത്തിലെത്തി അപകടം സൃഷ്ടിച്ച കാറിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. രണ്ട് പേരാണ് അപകടം വരുത്തിവെച്ച കാറിൽ ഉണ്ടായിരുന്നത്. നരിക്കുനി സ്വദേശിയായ യുവാവിനെ ബാലുശ്ശേരി പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

‘ഒരു പ്രവാസിയുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് ഇത് താങ്ങാവുന്നതിനും വലുതാണ്’ : മുഖ്യമന്ത്രി

0

പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റ് ദുരന്തന്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. പ്രവാസജീവിതത്തിൽ പല ബുദ്ധിമുട്ടുകളും അവർ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് താങ്ങാവുന്നതിനും വലുതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടൻ തന്നെ സമയോചിതമായി ഇടപെടാൻ കുവൈറ്റ് ഗവൺമെന്റിനായി.

കേന്ദ്രസർക്കാരും ആവശ്യമായ ഇടപെടൽ നടത്തി മൃതദേഹം എത്തിക്കാനുൾപ്പടെ ഉള്ള നടപടികൾ ചെയ്തു. കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണാ ജോർജ് വിമാനത്താവളം വരെ എത്തി. എന്നിട്ടും പൊട്ടീഷ്യൽ ക്ലിയറൻസ് ലഭിച്ചില്ല. കേന്ദ്രത്തിന്റെ ആ നടപടി ശരിയായതല്ല.

എന്നിരുന്നതും ഈ അവസരത്തിൽ ആ വിവാദത്തിൽ ശ്രദ്ധിക്കാതെ ദുരന്തത്തിന്റെ കാഠിന്യം മനസിലാക്കി നടപടികൾ ഏകോപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇനി ഒരിക്കലും ഇങ്ങനൊന്ന് സംഭവിക്കാതിരിക്കാൻ കുവൈറ്റ് ഗവൺമെന്റും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.