spot_img
Tuesday, July 7, 2026

താമരശ്ശേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി



താമരശ്ശേരി: കാരാടിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കല്‍പ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്‌ഐ ആണ്. വിവരം അറിഞ്ഞ ഉടന്‍ തന്നെ താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. വീട്ടുകാരുമായി ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ സാധിക്കും. നിങ്ങളുടെ ജീവന് ഏറെ വിലയുണ്ട്, ഒറ്റയ്ക്കല്ല എന്ന ചിന്ത മനസ്സിൽ സൂക്ഷിക്കുക.മാനസിക സമ്മർദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുവെങ്കിൽ, നിങ്ങളുടെ ചിന്തകൾ മറ്റുള്ളവരുമായി പങ്കുവെക്കുക. വിദഗ്ധരുടെയോ കൗൺസിലർമാരുടെയോ സഹായം തേടുന്നത് ജീവിതം തിരികെപ്പിടിക്കാൻ സഹായിക്കും.ആവശ്യമായ സഹായങ്ങൾക്കായി താഴെ പറയുന്ന ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം:ദിശ (Disha Helpline): 1056, 0471 2552056സംസ്ഥാന പോലീസ് ഹെൽപ്‌ലൈൻ: 112കരുണ (Karuṇa – NGO): 0484 2368100സി.എച്ച്.സി (CHC): 0484 2365262ആത്മഹത്യ ഒന്നിനും പരിഹാരമല്ല … -ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles