spot_img
Sunday, July 5, 2026
Home Blog Page 378

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

0

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു.പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം.നാലുപേർ സംഭവം സ്ഥലത്തും പരുക്കേറ്റ ഒമ്പത് വയസ്സുകാരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാറോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മല്‍ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്. കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. കാറില്‍ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച്‌ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. കാർ ലോറിയുടെ മുൻവശത്ത് ഇടിച്ച്‌ ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു

നാട്ടുകാർ എത്തിയപ്പോള്‍ ആർക്കും ബോധമുണ്ടായിരുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്. സമീപത്തെ ടർഫില്‍ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു പ്രാരംഭ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

0

ഊട്ടി: സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും_._അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

മേയർ ആര്യ രാജേന്ദ്രന്റെ പരാതി: കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി

0

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോ‍ർട്ട് നൽകും. കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദേശം. കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയില്‍ പരിശോധന നടത്തുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയർക്കെതിരെ പൊലീസ് ഇതുവെരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ

0

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ പണി പൂർത്തിയായി വരുന്ന കോഴിക്കോട് മാളിലേക്ക് നിരവധി ഒഴിവുകൾ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്. സൂപ്പർവൈസർ , സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ് , വെയർ ഹൗസ് സ്റ്റോർ കീപ്പർ , സെയിൽസ്മാൻ /Saleswoman, കാഷിർ ഹെൽപ്പർ /പാക്കർ , ടൈലർ , Maintenance Supervisor, എക്സിക്യൂട്ടീവ് ഷെഫ് /Sous Chef, HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ , Commis/Chef De Partie/DCDP, BLSH In Charge, Butcher/Fish Monger and Makeup Artist എന്നീ തസ്ഥികകളിലേക്ക് ആണ് നിയമനം.

മെയ് രണ്ട് , മൂന്ന് തീയ്യതികളിൽ കോഴിക്കോട് പന്നിയങ്കരയിൽ ഉള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചു നേരിട്ടാണ് ഇന്റർവ്യൂ. ഏജന്റുകളുടെയോ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെയോ സഹായം ആവശ്യമില്ല. ജോലി അന്വേഷിക്കുന്നവർക്ക് പുതുക്കിയ ബയോഡാറ്റ സഹിതം അന്നേ ദിവസങ്ങളിൽ നേരിട്ട് ഹാജരാവാം.

ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SUPERVISOR(Age Limit 25-35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Garments -Men’s, Ladies, kids) 1-3 Years of relevant experience

SECURITY SUPERVISOR/ OFFICER/GUARD.1-7 Years of relevant experience

MAINTENANCE SUPERVISORMust have knowledge in MEP &having electrical license.Btech/Diploma in Electrical Engineering with 4+ year of experience

EXECUTIVE CHEF BHMor 8+ years of relevant Experience.

SOUS CHEFBHM or 4-8 years of relevant Experience

WAREHOUSE STORE KEEPER(Age Limit 25-35 years) Any degree with relevant Experience

HVAC TECHNICIAN MULTI TECHNICIANDiploma with relevant Experience,

SALESMAN/ SALESWOMAN(Age Limit 20-25 years) SSLC/HSC, Fresher’s can apply.

CASHIER(Age Limit 20-30 years) B.Com, Fresher’s can apply.

COMMIS/CHEF DE PARTIE / DCDP(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Pastry) BHM or Relevant Experience

BLSH IN CHARGEAny Degree with 2-5 years experience & knowledge in Cosmetics and Fragrances productsMAKEUP ARTISTAny Degree or relevant experienceBUTCHER /FISH MONGERRelevant experience.TAILOR (GENTS/ LADIES)Relevant ExperienceHELPER/ PACKER Fresher’s can apply.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാവുന്നതാണ്.

Date: 02-05-2024 & 03-05-2024Time: 9:00 am to 4:00 pmVenue:Sumangali Auditorium, Panniyankara Main Road,Panniyankara, Kozhikode District – 673003

മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

0

മാഹി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാൽ ഈ വഴി ഗതാഗതം നിരോധിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി – മേക്കുന്ന് വഴി പോകണം. അതേസമം ദീർഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുൻപ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.

1933ൽ നിർമിച്ചതാണ് മാഹിപ്പാലം. 1971ൽ തൂണ്‍ നിലനിർത്തി പാലം മാത്രം പുനർനിർമിച്ചു. പിന്നീട് പല വർഷങ്ങളിലായി ബലപ്പെടുത്തൽ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു; വിവിധ ക്രിമിനൽ കേസുകളിൽ പ്രതി

0

മലപ്പുറം:പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീൻ പലരെയും ആക്രമിച്ചത്.കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സെയ്തലവിയെ ആക്രമിച്ചതിനു പിന്നാലെ, നിസാമുദ്ദീനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ നിസാമുദ്ദീനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തൃശൂരില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

0

തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്.

കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്.ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

0

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ

0


സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.

സ്‌കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും.

കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

-പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

-ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

-ധാരാളമായി വെള്ളം കുടിക്കുക.

-അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

-കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

-നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

-വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

-മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

-തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.

-വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

-കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.