spot_img
Sunday, July 5, 2026
Home Blog Page 390

ഉയർന്ന താപനില മുന്നറിയിപ്പ്

0

ഏപ്രിൽ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എണറാകുളം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധരണയെക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

        ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

വൈദ്യുത വാഹന ചാർജിങ് രാത്രി 12ന്‌ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന്‌ കെഎസ്‌ഇബി

0

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡ്‌ ഭേദിച്ച്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുത വാഹന ചാർജിങ് രാത്രി 12ന്‌ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും ഉപയോക്താക്കൾക്ക്‌ തടസ്സരഹിതമായി വൈദ്യുതിയെത്തിക്കാനുള്ള തീവ്രശ്രമമാണ്‌ നടത്തുന്നത്‌. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ രാത്രി സമയത്ത് ചാർജ് ചെയ്യുമ്പോൾ ട്രാൻസ്‌ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നു. എസിയുടെ ഉപയോഗം കുത്തനെ ഉയർന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്‌.

വൈകിട്ട്‌ ആറുമുതൽ 12വരെ എസിയുടെ ഉപയോഗം 25 ഡിഗ്രി സെൽ‍ഷ്യസിന്‌ മുകളിലാക്കിയാൽ ഒരു പരിധിവരെ പ്രതിസന്ധിക്ക്‌ പരിഹാരമാകും. തുണിഅലക്കൽ, ഇസ്‌തിരിയിടൽ, പമ്പ് സെറ്റുകളുടെ ഉപയോഗം എന്നിവ പകൽ സമയങ്ങളിൽ നിറവേറ്റിയാൽ വൈകിട്ടത്തെ ഉപയോഗം നിയന്ത്രിക്കാം. അത്യാവശ്യമില്ലാത്ത ലൈറ്റുകൾ‍‍ അണച്ചും വൈകിട്ട്‌ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കിയും ഉപയോക്താക്കൾ സഹകരിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു.

ജോലി കിട്ടില്ല പക്ഷെ പണി കിട്ടും:മുന്നറിയിപ്പുമായി പോലീസ്

0

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക.മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

#keralapolice

ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത കൺവെൻഷനും നടത്തി.

0

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു, ജീവിതശൈലീ രോഗ നിയന്ത്രണവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ക്ലാസ്സെടുത്തു. പകർച്ചവ്യാധികൾക്കെതിരെ – ആരോഗ്യജാഗ്രതകർമ്മ പദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ , വാർഡ് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ,സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, മറിയാമ്മ ബാബു, രതി ടീച്ചർ (ഐസിഡിഎസ്), അലൻദാസ് (പുല്ലൂരാംപാറ യുപി സ്കൂൾ) കെഎംസിടി നേഴ്‌സിംഗ് കോളേജ് ലക്ചർ ടിൻറു ദേവസ്യ , ട്യൂട്ടർ സിയ സക്കറിയ,ദിയ (എൻഎസ്എസ് വളണ്ടിയർ ) ഷില്ലി എൻ വി ( പിഎച്ച്എൻ)എന്നിവർ സംസാരിച്ചു.

രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് ജീവതാളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹെൽത്തി ഫുഡ് പ്ലേറ്റ് പരിപാടിയിൽ വാർഡ് തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനവിതരണവും നടത്തി. കെഎംസിടി വിദ്യാർത്ഥികൾ അവതരിപ്പിച്ച ലോകാരോഗ്യ ദിനാചരണ കലാപരിപാടികളും അരങ്ങേറി.

ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര നാളെ ആരംഭിക്കും

0

ബോബി ചെമ്മണ്ണൂർ നേരിട്ടെത്തിയാണ് സംഭാവനകൾ സ്വീകരിക്കുന്നത്

സൗദിയിൽ വധശിക്ഷ ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കാനുള്ള മോചന ദ്രവ്യത്തിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചക യാത്ര നടത്തുമെന്ന് ബോബി ചെമ്മണ്ണൂർ.

ഈ മാസം 16ന് മുമ്പ് 34 കോ ടി രൂപയാണ് മോചനദ്രവ്യം നൽ കേണ്ടത്. ഈ സമയപരിധി നീ ട്ടിക്കിട്ടാൻ കേന്ദ്ര സർക്കാരിന് ബോ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അപേക്ഷ നൽകിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒന്നര കോടി രൂപയോളം അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ബോചെ ഫാൻസ് നൽകിയിരുന്നു.
മോചനദ്രവ്യം സമാഹരിക്കുന്ന തിനായി ബോചെ യാചക യാത്ര നാളെ (08 ഏപ്രിൽ 2024) രാവിലെ ഒമ്പത് മണി ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ ഡിനു മുമ്പിൽ നിന്നും ആരംഭിക്കും. തുടർന്ന് കാസർകോട് വരെ യുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോ ളജുകൾ, തെരുവോരങ്ങൾ തുട ങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാൻ ബോബി ചെമ്മണ്ണൂർ നേരിട്ട് എത്തും. എല്ലാവരും കഴിയുന്ന തുക സംഭാവന നൽകി അബ്ദുൾ റഹീമിനെ തൂക്കുകയറിൽ നിന്നും രക്ഷിക്കാൻ സഹായിക്കണമെന്ന് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അഭ്യർത്ഥിച്ചു.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്ദു റഹീമിന്റെ 26-ാം വയസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ ജോലിക്ക് പുറമേ സ്‌പോണ്‍സറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച് പ്രത്യേക ഉപകരണങ്ങള്‍ വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. അബ്ദുറഹീമും കുട്ടിയും വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അബ്ദുറഹീമിന്റെ കൈ ഈ ഉപകരണത്തില്‍ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു. പിന്നീട് കുട്ടി മരിച്ചു. അറസ്റ്റിലായ ബന്ധുവിന് 10 വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകള്‍ പരിഗണിച്ച് അബ്ദുറഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നല്‍കാന്‍ തയാറായി. കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഏപ്രില്‍ 16നുള്ളില്‍ ഈ തുക നല്‍കിയാല്‍ അബ്ദുറഹീം ജയില്‍ മോചിതനാകും.

റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ

0

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.
6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.

ക്ഷേമപെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സർക്കാർ നടപടി. പെന്‍ഷന്‍ വൈകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉൾപ്പെടെ ഇടതുമുന്നണി യോഗത്തില്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാൽ കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ വൈകുന്നതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി.

ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി

0

ഇക്കാര്യങ്ങൾ എല്ലാവർക്കും പാലിക്കാം, അപകടം ഒഴിവാക്കാം

അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ  കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ.

1. കുട്ടികൾ നന്നായി കളിക്കട്ടെ – പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക
2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത്
3. ബൈക്കുകളിൽ  ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ച് ഗ്രൂപ്പായി.
4. വിനോദയാത്രകൾ മുൻകൂട്ടി റൂട്ട് പ്ലാൻ ചെയ്ത് സമയമെടുത്ത് നടത്തുക.
5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടൽ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോൾ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ ഉപയോഗപ്പെടുത്തുക. അവരെ പകൽ കൃത്യമായി വിശ്രമിക്കാൻ അനുവദിക്കുക.
6. ടാക്സി / കോൺട്രാക്റ്റ് ക്യാര്യേജുകളാണെങ്കിൽ പോലും ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെൽട്ട്, ഹെൽമെറ്റ്  എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.
8. വാഹനത്തിന്‍റെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക.
9. നമ്മുടെ വാഹനത്തിന്‍റെ ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.
10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.
11. വാഹനങ്ങളിൽ സീറ്റിംഗ്‌ കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ യാത്രയിൽ കൊണ്ടു പോകരുത്.

വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക

ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

0

സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. ഈ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും  ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണം. മരുന്നുകളുടെ പേരും ബാച്ച് നമ്പറും ചുവടെ: 

Pain Niwaran Churna (PNF21057), Dr.Relaxi Capsule (DRG21019), Pain Niwaran Churna (PNK21089), Mood on Forever (MCE21003), Dr.Relaxi Capsule (DRK21030), Dr.Relaxi Oil (DOD21004), Dama Buti Churna (DBH21017),  Asthalex Capsule (ALK21004).

ഇന്‍സ്റ്റയില്‍ മാത്രമല്ല ഇനി സ്റ്റാറ്റസിലും മെന്‍ഷന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

0

ഇനി വാട്‌സ്ആപ്പിലും സ്റ്റാറ്റസ് മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ സാധിക്കും. വൈകാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.

അടുത്തിടെ സ്റ്റാറ്റസിന്റെ ദീര്‍ഘം കൂട്ടുന്ന രീതിയിലുള്ള അപ്‌ഡേഷന്‍ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. നിലവില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അപ്‌ഡേറ്റ് ചെയ്യാനാകുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വഴി പങ്കിടുന്ന ദൈര്‍ഘ്യമേറിയ വിഡിയോകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കും.

ഡിപി സെക്യൂര്‍ ചെയ്യാനുള്ള ഓപ്ഷനും അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്.

വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക

പ്രളയകാലത്തെ രക്ഷകൻ ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍

0

2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസല്‍ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍. കരിപ്പൂര്‍ പൊലീസാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ ജയിലില്‍ നിന്നാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.