spot_img
Saturday, July 4, 2026
Home Blog Page 396

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം റേഷൻ വിതരണം മുടങ്ങിയതോടെ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. 

രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. 

സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.

തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ യോഗം ചേര്‍ന്നു

0

കോഴിക്കോട്:ലോക്‌സഭ തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ സുനില്‍ എന്‍ റാനോട്ട്, വടകര പാര്‍ലമെന്ററി മണ്ഡലം എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മോണിക്ക ഹര്‍ഷദ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ്

പോലീസ്, നര്‍ക്കോട്ടിക്, ആദായ നികുതി, എക്‌സൈസ്, എം സി സി സെല്‍, എന്‍ഫോഴ്‌സ്‌മെന്റ് നോഡല്‍ ഓഫീസര്‍മാര്‍, അസി. എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവയുടെ തലവന്‍മാര്‍, എക്‌സ്പെന്‍ഡീച്ചര്‍ സെല്‍ അംഗങ്ങള്‍ എന്നിവരുടെ യോഗം ചേര്‍ന്നത്.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതില്‍ ചെലവ് നിരീക്ഷണം പ്രധാനമാണെന്ന് ഒബ്‌സര്‍വര്‍ സുനില്‍ എന്‍ റാനോട്ട് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പണം, സ്വാധീനം, അധികാരം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് മറ്റൊരാളേക്കാള്‍ മേല്‍ക്കൈ ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിരീക്ഷണത്തിന്റെ ലക്ഷ്യം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 95 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യം ഉറപ്പുവരുത്തുന്നതില്‍ ഓരോ ചെലവ് നിരീക്ഷകരുടെയും സ്‌ക്വാഡുകളുടെയും പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടർ, വടകര മണ്ഡലം വരണാധികാരി കൂടിയായ എ ഡി എം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ നന്ദന എസ് പിള്ള, അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ഡോ പ്രീത സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക്‌സഭ തെരെഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ

എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുമായി ബന്ധപ്പെടാം. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ സുനില്‍ എന്‍ റാനോട്ട് (മൊബൈൽ: 6238532246), വടകര പാര്‍ലമെന്ററി മണ്ഡലം എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മോണിക്ക ഹര്‍ഷദ് പാണ്ഡെ (മൊബൈൽ: 6238752821).

രാവിലെ 10 മണി മുതൽ 11 മണി വരെ വെസ്റ്റ് ഹിൽ ഗവ. ഗസ്റ്റ് ഹൗസിൽ നേരിട്ടും പരാതി അറിയിക്കാം.

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

0

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

‘ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല’; പിതാവ് ഹക്കിം

0

പത്തനംതിട്ട: മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിമിന്റെ അച്ഛൻ ഹക്കിം മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകന് നല്ല മനക്കരുത്താണെന്നും നാട്ടിലെ പൊതുകാര്യങ്ങളിൽ ഇടപെടുന്ന ആളാണെന്നും ഹക്കിം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് പോയത്. പിന്നീട് അപകടം നടന്നു എന്ന വാർത്തയാണ് അറിയുന്നത്. അനുജയേ തങ്ങൾക്ക് അറിയില്ലെന്നും പരിചയമില്ലെന്നും ഹക്കിം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. 

ഇന്നലെ വൈകിട്ടാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. അപകടത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹാഷിമിന്റെ അച്ഛന്റെ പ്രതികരണം. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 

അനുജയെ വാഹനത്തിന്‍റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്.  അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഹാഷിമും അനുജയും ഏറെകാലമായി സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന.

സർവ്വകാല റെക്കോർഡിൽ സ്വർണവില:മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സർവ്വകാല റെക്കോർഡിൽ സ്വർണവില. പവന് 1040 രൂപ വർദ്ധിച്ച് സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. ആദ്യമായാണ് പവൻ 50,000 കടക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണ വില 2,234 ഡോളറാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400  രൂപയാണ്. 

മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6,300 രൂപയായി. രൂപയുടെ വിനിമയ നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.

മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ 10 വർഷംകൊണ്ട് സ്വര്ണത്തിനുണ്ടായിരിക്കുന്നത്. 2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1.300 ഡോളറിലും, പവൻ വില 21,200 രൂപയിലു൦ ആയിരുന്നു. ഇന്നത് 2234 ഡോളറിലും, ഒരു പവൻ സ്വർണ്ണവില 50,400 രൂപയിലും എത്തി നിൽക്കുന്നു. 

വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 48,080 രൂപ
മാർച്ച് 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച് 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച് 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 13 :  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 14 :  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 48,480 രൂപ
മാർച്ച് 15 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 16 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 17 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 18 :  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 19 :  ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 48,640 രൂപ
മാർച്ച് 20 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,640 രൂപ
മാർച്ച് 21 :  ഒരു പവൻ സ്വർണത്തിന് 800 രൂപ ഉയർന്നു.  വിപണി വില 49,440 രൂപ
മാർച്ച് 22 :  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ
മാർച്ച് 23 :  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 49,000 രൂപ
മാർച്ച് 24 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു.  വിപണി വില 49,000 രൂപ
മാർച്ച് 25 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു.  വിപണി വില 49,000 രൂപ
മാർച്ച് 26 :  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 48,920 രൂപ
മാർച്ച് 27 :  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു . വിപണി വില 49,080 രൂപ
മാർച്ച് 28 :  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു . വിപണി വില 49,360 രൂപ

‘രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍’; വ്യാജപ്രചരണത്തില്‍ ഒരാള്‍ അറസ്റ്റില്‍

0

മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ ഒരാളെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇ.വി.എം മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീൻ (45)ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെ കുറിച്ച് പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാമെന്നും ഡിജിപി അറിയിച്ചിരുന്നു.

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

0

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.  അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേതുടര്‍ന്ന് കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു.

അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം വിറ്റ് 1,43000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യം ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചു എന്നാണ് പൊലീസിനോട് മുജീബ് പറ‍ഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വിറ്റ പണം ഭാര്യ റൗഫീനയെ ഏല്‍പ്പിച്ചതായി വ്യക്തമായത്. ഈ പണം എങ്ങനെ കിട്ടി എന്ന കാര്യവും ഭാര്യയോട് ഇയാള്‍ വെളിപ്പെടുത്തി. പണം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാനും ഇരുവരും ശ്രമിച്ചു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ ഇവരുടെ കണക്കൂ കൂട്ടലുകള്‍ പാളി. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ പണം റൗഫീന കൂട്ടുകാരിയുടെ പക്കല്‍ കൊടുത്തു.

കൂട്ടുകാരിക്ക് കൈമാറിയ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കയ്യബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. സ്വര്‍ണം മോഷ്ടിച്ച വിവരമൊന്നും ആരേയും അറിയിച്ചില്ല. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ അനുവിന്‍റെ സ്വര്‍ണ മാലയും മോതിരവും കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാര്‍ച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടില്‍ നിന്ന് പോയ അനുവിനെ പ്രതി ബൈക്കില്‍ ലിഫ്റ്റ് നല്‍കി വാളൂരിലെ തോട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

പ്രതി മുജീബ് അറുപതോളം കേസുകളില്‍ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങളിൽ മുജീബ് ധരിച്ച പാന്‍റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്.സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്.

പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്‍. മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്.

പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബിന് സ്വര്യവിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്.

വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മക കല്യാണവും പീഡനവും; നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി ചുമത്തി

0

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി നിതീഷിനെതിരെ ചുമത്തിയത്. നേരത്തെ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസ് എടുത്തിരുന്നു. സുഹൃത്തിന്‍റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്.

8 ട്രെയിനുകൾ റദ്ദാക്കി

0

ആരൽവായ്‌മൊഴി–- നാഗർകോവിൽ–- കന്യാകുമാരി സെക്‌ടറിൽ നിർമാണം നടക്കുന്നതിനാൽ വെള്ളി മുതൽ വീണ്ടും ട്രെയിൻ നിയന്ത്രണം.11 ട്രെയിനുകൾ പൂർണമായും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്‌. ചില ട്രെയിനുകൾ വൈകും. 

റദ്ദാക്കിയ ട്രെയിനുകൾ
●നാഗർകോവിൽ–- കന്യാകുമാരി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06643) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●നാഗർകോവിൽ –-കൊച്ചുവേളി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06428) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●തിരുനെൽവേലി–- നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06642) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● നാഗർകോവിൽ –-തിരുനെൽവേലി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06641) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●നാഗർകോവിൽ– -തിരുനെൽവേലി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06643) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●കന്യാകുമാരി– -കൊല്ലം മെമു (06773) ശനി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കന്യാകുമാരി– -കൊല്ലം മെമു(06773) ശനി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കൊല്ലം– -കന്യാകുമാരി മെമു (06772) ശനി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കൊല്ലം– -ആലപ്പുഴ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06770) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● ആലപ്പുഴ– -കൊല്ലം അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06771) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കൊല്ലം–- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06425) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●  തിരുവനന്തപുരം സെൻട്രൽ– -നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ(06435) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ നടത്തി

0

കോഴിക്കോട്:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും (ഇവിഎം) വിവിപാറ്റിന്റെയും ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തി. ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറുടെ ചേംബറിലാണ് റാൻഡമൈസേഷൻ നടത്തിയത്. റാൻഡമൈസേഷൻ നടത്തിയതിന്റെ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറി.

എഡിഎം അജീഷ് കെ, ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ് ) ഡോ ശീതൾ ജി മോഹൻ, എസ്എഫ്ഒ മനോജൻ കെ ഡി , വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ചാലക്കൽ രാജേന്ദ്രൻ (കോൺഗ്രസ്), പി കെ നാസർ ( സിപിഐ), കെ ബീരാൻകുട്ടി (ജെഡിഎസ്), കെ പി ബാബു (ആർഎസ്പി ), രമേശ് നന്മണ്ട, സി അയ്യപ്പൻ, മിനി എൻ കെ, കെ ടി വാസു ( നാല് പേരും ബിഎസ്പി) എന്നിവർ പങ്കെടുത്തു.