spot_img
Saturday, July 4, 2026
Home Blog Page 397

രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ സ്ക്വാഡ് പിടികൂടി

0

കോഴിക്കോട്:സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. ഇന്ന് (വ്യാഴം) എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ കൂടുതൽ സ്ക്വാഡുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുംപരിശോധനക്ക് ഇറങ്ങും. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ അറിയിച്ചു

കേരളത്തിൽ കൊടുംചൂടിന് ശമനമില്ല,10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

0

കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയത്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ 10 ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ഉയര്‍ന്ന താപ നില മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് പുതുക്കിയ താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഏപ്രില്‍ ഒന്ന് വരെ സാധാരണയെക്കാൾ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഏപ്രില്‍ ഒന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെ ഉയർന്ന താപനില ഉണ്ടാകാമെന്നും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, ആലപ്പുഴ,എറണാകുളം, കോഴിക്കോട്, ‘കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 28 മുതൽ ഏപ്രിൽ 01 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആടുജീവിതം; ബ്ലെസി സാർ..നമിച്ചു, പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; പ്രേക്ഷകർ

0

അടുത്തകാലത്ത് ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ‘ആടുജീവിതം’ എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ ‘ആടുജീവിതം’ നോവല്‍, സിനിമയാകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്ന് തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഥാനായകന്‍ നജീബും എത്തിയിരുന്നു. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. “ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു

“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണൽ അവാർഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാട്ടോഗ്രാഫർ പൊളി”, എന്നാണ് ഒരാൾ പറഞ്ഞത്. “ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ് ആടുജീവിതം! ഹൃദയസ്പർശിയായ അതിജീവന ത്രില്ലറാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാർ നമിച്ചു..വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററിൽ തന്നെ കാണേണ്ട പടം” എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിൻ്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

ചാറ്റ്ജിപിടിയോടും ജെമിനിയോടും ഏറ്റുമുട്ടാന്‍ ഒരുങ്ങി വാട്ട്സ്ആപ്പ്; പുതിയ ആലോചന ഇങ്ങനെ.!

0

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് മെറ്റ.ഇതിനായി എഐ അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ – ആപ്പ് എഐ ഫോട്ടോ എഡിറ്ററും കൊണ്ടുവരാനുളള അണിയറ പ്രവർത്തനങ്ങളിലാണ് ആപ്പ് ഇപ്പോൾ. വാട്ട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബെറ്റ്ഇൻഫോയാണ് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ജെമിയോടുമൊക്കെയാണ് മെറ്റയുടെ എഐ ചാറ്റുബോട്ടിന് മത്സരിക്കേണ്ടി വരിക. കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്ട്സാപ്പിലൂടെ എഐ ചാറ്റ്ബോട്ട് മെറ്റ അവതരിപ്പിക്കുന്നത് പുതിയ അപ്ഡേഷനെ കൂടുതൽ‌ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്ട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്‌ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡ് കണ്ടെത്തിയിട്ടുള്ളത്. നിർമാണ ഘട്ടത്തിലുള്ള ഈ സേവനങ്ങൾ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് പരീക്ഷിക്കുവാൻ കഴിയില്ല. ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. വാട്ട്സാപ്പിൽ ഫീച്ചർ എങ്ങനെയാണ് കാണാൻ കഴിയുക എന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ട് വാബെറ്റ്ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 2.24.7.14 ബീറ്റാ പതിപ്പിലെ ആദ്യ എ.ഐ ഫീച്ചറാണ് മെറ്റ എഐ ചാറ്റ്‌ബോട്ട്.

ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ളതാണീ ചാറ്റ്‌ബോട്ട്. കഴിഞ്ഞ ദിവസം വാട്ട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേഷൻ അവതരിപ്പിച്ചിരുന്നു. ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാനാകുന്നതായിരുന്നു അപ്ഡേഷൻ. നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത് കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വഴി പങ്കിടുന്ന ദൈർഘ്യമേറിയ വിഡിയോകൾ കാണുന്നതിന് ഉപയോക്താക്കൾ വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു

0

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചുലോക്സഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓർഡർ എന്ന സോഫ്റ്റ്വെയർ മുഖേനയാണു തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.മതിയായ കാരണങ്ങളാൽ ഒരു ജീവനക്കാരനു പോളിങ് ഡ്യൂട്ടി ചെയ്യാനാകാത്ത സാഹചര്യമുണ്ടായാൽ സോഫ്റ്റ് വെയറിലെ ഡാറ്റാ എൻട്രി സമയത്തുതന്നെ കാരണം വ്യക്തമാക്കുന്നതിനുള്ള അവസരം സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്രകാരം നൽകുന്ന വിവരങ്ങളുടെ കൃത്യത അനുബന്ധരേഖകളും ഓഫിസ് രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതു സ്ഥാപനത്തിന്റെ മേധാവിയുടെയും നോഡൽ ഓഫീസറുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. (Election duty: Additional instructions regarding deployment of officers)

ഗുരുതരമായ ആരോഗ്യ കാരണങ്ങളാൽ ഡ്യൂട്ടി ചെയ്യാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ സഹിതവും, പങ്കാളികൾക്ക് ഇരുവർക്കും പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള പക്ഷം അതിൽ ആവശ്യമെങ്കിൽ ഒരാളെ ഒഴിവാക്കുന്നതിന് നിയമന ഉത്തരവുകൾ സഹിതവും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നവർക്ക് നിയമനം ലഭിക്കുന്നപക്ഷം നിയമന ഉത്തരവ് സഹിതവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കളക്ടർ) നിയന്ത്രണത്തിലുള്ള ഡിസ്ട്രിക് ഓർഡർ സെല്ലിൽ നിയമന ഉത്തരവിലെ പരിശീലന തീയതിക്കു മുമ്പായി പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം.ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ചുമതലപ്പെടുത്തുന്ന സബ് കളക്ടർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസർ ചുമതലപ്പെടുത്തുന്ന മെഡിക്കൽ ഓഫീസർ, ഇലക്ഷൻ മാൻപവർ മാനേജ്മെന്റിന്റെ ജില്ലാ നോഡൽ ഓഫീസർ, ഓർഡർ സോഫ്റ്റ് വെയറിന്റെ ജില്ലാ നോഡൽ ഓഫീസർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഓർഡർ സെൽ ഈ അപേക്ഷകൾ പരിശോധിക്കും.

അപേക്ഷകളിൽ ഈ സമിതി അടുത്ത ഘട്ടം റാൻഡമൈസേഷനു മുമ്പായി തീരുമാനമെടുക്കേണ്ടതും തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഒഴിവാക്കിയവരുടെ വിവരങ്ങൾ അതത് ദിവസം വൈകുന്നേരം ആറു മണിയ്ക്ക് മുമ്പായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in) പ്രസിദ്ധീകരിക്കണം.നിശ്ചിത സമയപരിധിയ്ക്കകം ലഭിക്കുന്ന മുഴുവൻ അപേക്ഷകളും ഈ സമിതി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം കൈക്കൊള്ളണം. അംഗങ്ങൾ ഒപ്പുവച്ച കമ്മിറ്റിയുടെ തീരുമാനം പ്രത്യേകം ഫയലാക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ സൂക്ഷിക്കണം. അടിയന്തരവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥനെ ഒഴിവാക്കുന്നതിന് സ്ഥാപന മേലധികാരി/നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡിസ്ട്രിക് ഓർഡർ സെൽ മുമ്പാകെ സമർപ്പിക്കണം.പല ഓഫീസ് മേധാവികളുടെയും / നോഡൽ ഓഫീസർമാരുടെയും ഭാഗത്തുനിന്നും ജീവനക്കാരുടെ വിവരങ്ങൾ ചേർക്കുന്നതിൽ ബോധപൂർവ്വമായ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തരമായി ഗ്രാമ പഞ്ചായത്ത്/ മുൻസിപ്പൽ / മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിമാരുടെ സഹായത്തോടെ പരിശോധിക്കേണ്ടതും വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ മേലധികാരി/നോഡൽ ഓഫീസർക്ക് എതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി ആരംഭിക്കേണ്ടതും സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നും നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവു പുറപ്പെടുവിച്ചു.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

            സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.Substandard drugs are banned  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

1.      PREDNISOLONE Tablets IP, Atul Pharmaceuticals (Gujrat), 4, G.I.D.C, National Highway, Wankaner – 363621, 1323, 02/2025.

2.      Prednisolone Tablets IP 10mg (Hisolone-10), Danish Health care (P) Ltd, 76/27-28, Industrial Estate, Maxi Road, Ujjain 456010, HEN23009, 08/2025.

3.      Cholecalciferol Syrup 600 IU/5ml (ARBIVIT-3 syrup), Raptakos. Brett & Co. Ltd, Plot No. C-2, Tasawade M.I.D.C, Karad-415109, C05K23001, 01/2025.

4.      Pantoprazole Gastro – Resistant Tablets IP 40mg (Pantochill), Phoenix Biologicals Pvt. Ltd. RS No. 135/2B, Kothapurinatham Road, Thiruvandar Koil, Puducherry – 605102, 2324001, 06/2025.

5.      Losartan Tablets IP (LOSAWUN 50 Tablets), Meridian Medicare Ltd, Vill. Loharan P.O, Ghatti, Solan – 173211 (HP), SMB-8291, 08/2025.

6.      Dexamethasone Tablets IP 0.5mg, Bittu Pharmceuticals (II), Plot No. 48, Vasai Muncipal Ind. Area, Umela Phata, Dhovali Village, Papdi, Vasai (W), Dist. Palghar – 401207(MS), 688, 09/2025.

7.      Paracetamol Tablets IP 500mg, Healers Lab, Unit -II, Plot No.33, H.P.S.I.D.C, Extn. Baddi, Distt – Solan (HP), PAK529, 04/2026.

8.      CIPROFLOXACIN HYDROCHLORIDE Tablets IP 500mg, Karnataka Antibiotics & Pharmaceuticals Ltd, (A Govt of India Enterprise) Plot No.14, II Phase, Peenya, Bengaluru – 560058, 0701722, 09/2025.

9.      Montelukast 10mg & Levocetirizine 5mg  Tablets (LIYACET-M), Phoenix Biological Pvt. Ltd, R.S No. 135/2B, Kothapurinatham Road, Thiruvandar Koil, Puduchery – 605 102, 2311001, 07/2025.

10.  Faiza Beauty Cream 50 gm, Poonia Brothers (Pvt) Ltd, Pakistan’s Ist Company Achived, Trade Mark No. 223190, 23AX22, 08/06/26.

11.  Faiza Beauty Cream, Poonia Brothers (Pvt) Ltd, Pakistan’s Ist Company Achived, 21GX15, 21/11/25.

12.  Youth Face, Face Whitening Beauty Cream, Shaheen Cosmetics, YF/C22001, 11/2024.

13.  Levocetirizine & Montelukast Sodium Dispersible Tablets (Monticet Kid), Pure & Cure Healthcare Pvt. Ltd, Plot No.26A, 27-30, Sector -8A, 11E, SIDCUL, Haridwar – 249403, Uttrakhand,  POOAA18, 11/2024.

14.  Faiza Beauty Cream 50gm, Poonia Brothers (Pvt) Ltd, Pakistan’s Ist Company Achived, Trade Mark No. 223190, BAT#22JX20, 11/02/26.

15.  Youth Face, Face Whitening Beauty Cream, Shaheen Cosmetics, Dubai, UAE, R7YF/23, 06/2025.

16.  Youth Face, Face Whitening Beauty Cream, Shaheen Cosmetics, Dubai, UAE, R10YF/22, 12/2024.

17.  Sucralfate and Oxetacaine Suspension (Sucrafresh -O Suspension), Revive Formulaions India Pvt. Ltd, R.S No.#76/3, Perumal Nagar, Agasampattu Village, Vanur Taluk, Tamilnadu 605 109, SOS307, 09/2024.

18.  Isosorbide Dinitrate Tablets IP 10mg, Unicure India Limited, Plot No.46(B)/49B,Vill.Raipur, Roorkee, Bhagwanpur.Dist -Haridwar, Uttarakhand, URDT1443, 05/2026.

19.  Montelukast Sodium & Levocetirizine Hydrochloride Tabelts IP,(Uniair L), Pure & Cure Healthcare Pvt.Ltd(A Subsidiary of Akums Drugs & Pharmaceuticals Ltd), Plot No. 26A, 27-30, Sector -8A, I.I.E, SIDCUL, Haridwar- 249403, Uttarakhand, PKOAC41,05/2025.

20.  Doxylamine Succinate & Pyridoxine Hydrochloride Tablets (Rest  -Aid), Overseas Health  Care Pvt. Ltd, 335Km  Milestone, National Highway No.1 P.O  Box No.25, Phillaur -144410(Pb), RA-274,07/2024.

21.  Tamovac -20,  Tamoxifen Citrate  Tablets IP 20mg, Rescuers Life Sciences Ltd. 131-132, EPIP, Phase -1,  Jharmajri, Baddi, Distt. Solan (HP) 173205, India, R023031T,07/2025.

22.  Doxofylline Tablets IP 400mg  ‘Doxofer-400 Tablets’, Plena Remedies, Plot No-17, Industrial Area (Himuda), Bhatoli kalan, Baddi, Distt. Solan (H.P), PGT23-0020A,03/2025.

23.  Pantoprazole Gastro- resistant Tablets IP 40mg,Healer’s Lab, Unit II, Plot No.33, H.P.S.I.D.C Extn, Baddi , Distt-Solan (H.P), PNK-518,09/2025.

24.  Gliclazide Tablets IP 40mg, Cotec Healthcare Pvt. Ltd, N.H No.74, Roorke-Dehradun Highway , Kishanpur, Roorkee -247667 (Uttarakhand), CHT-3850, 07/2025.

25.  Pantoprazole Gastro- resistant Tablets IP 40mg (Dupanta 40), Plena Remedies, Plot No-17, Industrial  Area (Himuda)Bhatoli kalan, Baddi , Distt-Solan (H.P), PNT8606A, 09/2024.

26.  Paracetamol Tablets 500mg, Agog Pharma Ltd, Plot No.33, Sector II,  The Vasai Taluka indl., Co-op Estate Ltd., Vasai(E), Dist. Thane, India., T31056, 12/2025.

27.  Isosorbide Dinitrate Tablets IP 10 mg, Unicure India Ltd., Plot No. 46(B)/49B,
Vill-Raipur, Bagwanpur, Roorkee, Distt. Haridwar, Uttarakhand, URDT1443, 05/2026.

28.  “ALL WEL-CV” DrySyrup Amoxycillin  and Pottassium Clavulanate Oral Suspension IP, Dycott Healthcare, Kh. No. 341/1,Vill. Dasomajra, P.O Bhud Baddi, Solan (HP)-173 205 DYD-23085, 11/2024.

29.  Omeprazole & Domperidone Capsules IP (‘DOMPROJ-O’), Yuventis Life Sciences, Plot No. 7&8, Ext. Phase III, HPSIDC, Baddi, Dist. Solan, Himachal Pradesh- 173 205, YC-23158, 05/2025.

30.  Clonidine Tablets IP (100 mcg), Consern Pharma Limited, Focal Point, VPO Tibba, Distt. Ludhiana-141120 (PB), 23DT0474, 03/2025.

31.  TRIFIN (Finasteride Tablets IP 1mg), Camper Healthcare, Plot No. C-01, Ganpat Vidyanagar, Kherva-384012, Gujarat, T1503, 07/2025.

32.  Esomeprazole Tablets IP 40mg, Mascot Health Series Pvt. Ltd.,
Plot No. 79,80, Sec-6A, I.I.E, Sidcul, Haridwar – 249 403., MT230173,01/2025.

33.  Cugrel A 75 (Clopidogrel and Aspirin Tablets), Tulbros Formulations, Plot No. 91, Sector IIDC, IIE Pantnagar, SIDCUL, Dist. U.S. Nagar- 263 153, Uttarakhand, CA7T406, 10/2024.

34.  Levetiracetam Injection USP 100mg/ml, Cotec Healthcare Pvt. Ltd., (Unit II), KH  No. 593/1, Roorkee Dehradun Highway, Kishanpur, Roorkee- 274 667, Uttarakhand., CHI-3192, 09/2025.

35.  NODOL (Paracetamol Tablets 650mg), Sieman Laboratories (India), 59, I.D.C, Mehrauli Road, Gurgoan, ST-1751, 03/2026.

36.  Labetalol Tablets IP 100mg, Unicure India Ltd., Plot No. 46(B), 49(B), Vill Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0035, 12/2024.

37.  ‘MOXFIT – 250 DT’, Amoxycillin Dispersible Tablets IP 250mg Systole Remedies Pvt. Ltd, Vill. Ogli, Kala amb, Teh Nahan, Dist. Sirmour (HP)- 173 030., TE2762, 04/2024.

38.  Chlorthalidone Tablets IP 12.5 mg, Unicure India Ltd, Plot No. 46(B), / 49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, CRITC010, 11/2024.

39.  (Nefropres-C-150), Clonidine Hydrochloride Tablets IP 150 mcg, Rivpra Formulations Pvt. Ltd, Plot No.8, Sector-6A, IIE, Sidcul Haridwar – 249 403 (UK), T-2304084, 03/2025.

40.   Aceclofenac & Paracetamol tablets (Kritfen-P), Brit Life Science, Sainwala, Kaula Wala Bhood Road,Kala Amb, Distt. Sirmour (HP)-173030, BLT-221500, 02/2025.

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

0

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു. (Lok Sabha Elections: April 26 is a public holiday)

മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനില്‍ അംഗത്വം

0

കൊച്ചി:ചലച്ചിത്രമേഖലയിലെ തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഫെഫ്ക. കൊച്ചിയിൽ ചലച്ചിത്ര തൊഴിലാളി സംഗമത്തിലായിരുന്നു പ്രഖ്യാപനം. സംഗമത്തില്‍ വെച്ച് പുതുമുഖ സംവിധായകനാകുന്ന മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനില്‍ അംഗത്വം നല്‍കി. മലയാളസിനിമയിലെ താരങ്ങളെയും സംവിധായകരെയും അണിയറപ്രവർത്തകരെയും എണ്ണമറ്റ അനുബന്ധ തൊഴിലാളികളെയും സാക്ഷികളാക്കിയാണ് ഫെഫ്കയുടെ സ്വപ്നപദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.(Actor Mohanlal joins FEFCA director’s union)

വർഷത്തിൽ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി ഏപ്രിൽ 1ന് നിലവിൽവരും. ഫെഫ്കയിലെ ഇരുപതിലധികം യൂണിയനുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് ആശംസകൾ നേർന്ന് താരപ്രമുഖരുമെത്തി. ബറോസിലൂടെയാണ് മോഹൻലാല്‍ ആദ്യമായി സംവിധായകനായി എത്തുന്നത്.

മോഹൻലാലിന്‍റെ അരങ്ങേറ്റ സിനിമയുടെ സഹസംവിധായകനായിരുന്ന സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്‍റെ അംഗത്വം കൈമാറിയത്. സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഫെഫ്ക സംവിധായക കുടുംബത്തിന്‍റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും മോഹൻലാല്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.  ഇതാദ്യമായി ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ വനിതയെത്തുന്നതിനും ഒരു ദശാബ്ധത്തിനിപ്പുറം നടക്കുന്ന ചലച്ചിത്രതൊഴിലാളി സംഗമം സാക്ഷ്യം വഹിച്ചു. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പ്രതിനിധികളായ ഏഴ് പേരൊന്നിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്.

ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി, സമ്മര്‍ ബമ്പര്‍ 10 കോടി ഓട്ടോ ഡ്രൈവർക്ക്

0


കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു. 

“ഇന്നലെ ആറ് മണിക്കാണ് ഇവിടെ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി ഏഴര ആയപ്പോൾ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടും പോയില്ലേ എന്ന് അവരോട് ചോദിച്ചു. ശേഷമാണ് ടിക്കറ്റ് എടുത്തത്. കറക്ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്”, എന്നാണ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറഞ്ഞത്. “ഒരു ടിക്കറ്റേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിന് അടിക്കാൻ സാധ്യതയുണ്ടെന്ന് നാസർ പറഞ്ഞിട്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്നപ്പോൾ ടിക്കറ്റ് ഇവിടെ തന്നെ ഉണ്ട്. ഇതടിക്കും എന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അതിന് സമ്മാനം കിട്ടുകയും ചെയ്തു. സമ്മാനം അടിച്ച വിവരം പുള്ളി തന്നെയാണ് വന്ന് പറഞ്ഞത്. അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും പുള്ളി തന്നെയാണ്”, എന്നായിരുന്നു രാജു പറഞ്ഞത്. 

ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടിക്കറ്റ് വിറ്റതെന്നും പിന്നാലെ അറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആരാകും ആ ഭാഗ്യവാന്‍ എന്ന കാത്തിരിപ്പില്‍ ആയിരുന്നു കേരളക്കര. ഒടുവില്‍ നാസര്‍ രംഗത്തെത്തുകയും ചെയ്തു. 

സമ്മർ ബമ്പർ BR 96 ഫലം പ്രഖ്യാപിച്ചു:പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം.

0

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ BR 96 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം.

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [10 Crore]

SC 308797
സമാശ്വാസ സമ്മാനം (1,00,000/-)

SA 308797

SB 308797

SD 308797

SE 308797

SG 308797

രണ്ടാം സമ്മാനം [50 Lakhs]

SA 177547

മൂന്നാം സമ്മാനം[5 Lakh] 

SA 656810

SB 374874

SC 352024

SD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711

നാലാം സമ്മാനം (1,00,000/-) 23016

അഞ്ചാം സമ്മാനം (5,000/-)

0415  1846  2098  2263  2576  2840  2845  3106  3339  3380  3389  3827  3961  4236  4607  5240  5388  5604  6383  6594  6675  6951  7025  7119  7203  7455  7576  7597  7724  7791  8451  8621  9131  9196  9468  9555

ആറാം സമ്മാനം (2,000/-)

0265  0345  0642  0653  1249  1646  1765  2230  2264  2315  2386  2836  3252  3414  3447  3659  3697  4459  4496  4584  4807  4918  5030  5142  5271  5360  5448  5559  5957  6298  6595  6848  7097  7101  7127  7141  7308  7345  7493  7539  7602  7684  7850  7924  8042  8922  9180  9446  9576  9964

ഏഴാം സമ്മാനം (1,000/- )

0007  0035  0104  0351  0638  0909  0930  1104  1129  1138  1225  1307  1711  1725  1863  1918  1958  2232  2288  2393  2686  2814  2850  3150  3354  3427  3526  3564  3692  4033  4155  4172  4531  4614  4996  5128  5159  5247  5413  5423  5775  6020  6067  6368  6454  6472  6561  6793  7069  7134  7150  7221  7442  7489  7525  7809  8130  8146  8252  8275  8453  8475  8593  8596  8689  8957  9033  9334  9766  9770  9793  9936

എട്ടാം സമ്മാനം (500/-)

8999  2629  0907  7664  6470  7790  4461  6155  8616  0026  8496  1526  2770  6315  4022  9764  8026  5281  8035  0130  1130  6520  5033  9985  6393  0580  8221  0089  9944  8943  0832  2893  3020  1630  9674  0645  5836  8630  3635  8938  0366  5062  8335  3222  4567  0874  9198  4369  6731  6943  2218  4691  4814  8911  3301  7968  4095  8285  0314  2959  9618  4424  9970  9957  9386  6782  9035  1613  6834  6382  5353  2539  5955  8616  0387  0911  9608  3038  3678  1329  3046  8901  3847  6688  6192  9590  4797  7200  1050  4988  7494  1536  7013  6810  9948  1235  7281  6188  9319  7841  1938  1590  5483  5145  4020  8817  0693  7958  6851  7051  5073  1649  3397  4618  4511  3493  9782  6373  0249  4217  8788  1075  3238  9592  8496  4347  8530