spot_img
Saturday, June 27, 2026
Home Blog Page 483

പുതിയ തുടക്കത്തിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും, എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

0

‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും.’എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതിനാൽ, ചാനലിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ, സിനിമാ പ്രേമികളുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാകൂ’, എന്നാണ് ചാനൽ അവതരിപ്പിച്ച് മോഹൻലാൽ കുറിച്ചത്.

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ മറ്റ് ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം. ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ തുടങ്ങിയവ എല്ലാം തന്നെ ചാനലില്‍ പങ്കുവയ്ക്കാനാകും.ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഒരാൾക്ക് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേക ടാബിലാകും കാണാൻ സാധിക്കുക. ചാനലുകൾ തിരയാനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും. അതേസമയം ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമെ ആയുസ്സുള്ളൂ. 30 ദിവസത്തിന് ശേഷം അവ നീക്കം ചെയ്യപ്പെടും.

നിപ ജാഗ്രത: ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി; 706 പേർ സമ്പർക്കപ്പട്ടികയിൽ, 13 പേർ നിരീക്ഷണത്തില്‍

0

കോഴിക്കോട്: നിപ ബാധയിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് ജില്ലയിൽ 24ാം തീയതി വരെ വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സമ്പർക്കപ്പട്ടികയിൽ ആകെ 706 പേരാണുള്ളത്. 11 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 3 പേർ വീടുകളിൽ ഐസോലേഷനിൽ കഴിയുന്നുണ്ട്. ഒമ്പത് വയസ്സുള്ള കുട്ടിക്കായി മോണോക്ലോണൽ ആന്റിബോഡി ഉടനെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഹൈ റിസ്ക് കോണ്ടാക്ടുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് ദിശയുടെ സേവനവും ഉപയോഗിക്കാം. കൂടാതെ കണ്ടെയ്‌മെന്റ്റ് സോണുകളിൽ സന്നദ്ധ പ്രവർത്തകരുടെ ടീം സജ്ജമാക്കും. വോളന്റീയർമാർക്ക് ബാഡ്ജുകൾ നൽകും. ഐസൊലേഷനിൽ കഴിയുന്നവർക്ക് വോളന്റീയർമാരുടെ സേവനം തേടാം. പഞ്ചായത്ത് ആണ് വോളന്റീയർമാരെ തീരുമാനിക്കേണ്ടത്. ബാഡ്ജ് ഉള്ള വോളന്റീയർമാർക്കാണ് അനുമതി നൽകുക. ലക്ഷണങ്ങൾ ഉള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയാൽ മതിയെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ കളക്ടർക്ക് തീരുമാനിക്കാം. 30ന് മരിച്ചയാൾ ഇൻഡക്സ് രോഗി എന്ന് കണക്കാക്കാം. മറ്റ് അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംസ്ഥാനതലത്തിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സാമ്പിളുകൾ തോന്നയ്ക്കലും കോഴിക്കോടും പരിശോധിക്കും.

കേന്ദ്ര സംഘത്തിലെ കൂടുതൽ പേർ ഇന്ന് എത്തുമെന്നും മന്ത്രി അറിയിച്ചു. ഹൈ റിസ്ക് സാമ്പിളുകൾ ആവശ്യമെങ്കിൽ പൂണെയിലേക്ക് അയക്കും. ഹൈ റിസ്ക് കോണ്ടാക്ടിൽ ഉള്ള മൂന്ന് പേർക്ക് നേരിയ ലക്ഷണങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയെ ബൈക്കിൽ പോകുമ്പോൾ വവ്വാൽ അടിച്ചതാണ്. ഇയാളുടെ സാമ്പിൾ പരിശോധിക്കുന്നുണ്ട്. നിപ സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കുന്നത്. മറ്റ് പ്രശ്നങ്ങൾ ഇല്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ സാമ്പിളുകൾ തോന്നയ്ക്കൽ ലാബിലാണ് പരിശോധിക്കുക എന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം; മന്ത്രി ആന്റണി രാജു

0

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്‌കർഷിക്കുമെന്ന്   ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്‌നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന്  മറുപടി നൽകുകയായിരുന്നു മന്ത്രി.

വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്ന്ന്  അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുംവാഹന നിർമ്മാതാക്കളുടെയും ഡീലർമാരുടെയും ഇൻഷുറൻസ് സർവ്വേ പ്രതിനിധികളുടെയും യോഗം ചേർന്ന് വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. മനുഷ്യ നിർമ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കൽ സർക്യൂട്ട് പ്രശ്‌നങ്ങൾ മൂലമാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടാകുന്നതെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതൽ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാൻ ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ ഫിറ്റിംഗ്‌സുകൾ ഘടിപ്പിച്ച്  നിയമവിരുദ്ധമായി അൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.

ഇത്തരം അനധികൃത ആൾട്ടറേഷനുകൾ നിരുത്സാഹപ്പെടുത്തേണ്ടതും  അവ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി അത്തരം ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അപകടമുണ്ടാക്കുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുമുള്ള സാക്ഷ്യപത്രം നൽകാനുള്ള നടപടി കൈക്കൊള്ളും. ഇത്തരം പ്രവർത്തികളുടെ അപകട സാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവൽക്കരിക്കുവാനും ഡീലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാഹനത്തിന്റെ എഞ്ചിനെയും ടാങ്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്യുവൽ ലൈനിലെ റബ്ബർ ഹോസിൽ പല കാരണങ്ങളാൽ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോർച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ അഗ്‌നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങൾ പഠിച്ച് 2 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ ട്രാഫിക് പോലീസ് ഐജി, ഫോറൻസിക് വിഭാഗം മുൻ ജോയിന്റ് ഡയറക്ടർ ഡോ. സുനിൽ എസ്.പി, സാങ്കേതിക വിദഗ്ധൻ രമേശ് കെ.ജെ,  എസ്.സി.എം.എസ് കോളേജ് പ്രൊഫസർ ഡോ. മനോജ് കുമാർ, ശ്രീചിത്ര എൻജിനീയറിങ് കോളേജ് ഓട്ടോമൊബൈൽ വിഭാഗം പ്രൊഫസർ ഡോ. കമൽ കൃഷ്ണ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ അംഗങ്ങളായ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം സെപ്റ്റംബർ 18നു ചേരും. വിദഗ്ധസമിതിയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി

0

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. സിനിമ കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി.

സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

0

കോഴിക്കോട്∙ കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര സ്വദേശി കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം പറമ്പിൽ നിന്ന് അടയ്ക്ക ശേഖരിച്ചു.

∙ ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടു.∙ ഓഗസ്റ്റ് 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്തു.∙ ഓഗസ്റ്റ് 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.

∙ ഓഗസ്റ്റ് 26ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു∙ ഓഗസ്റ്റ് 28ന് തൊട്ടിൽപാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.∙ ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്.

∙ ഓഗസ്റ്റ് 30ന് മരിച്ചു.അതിനിടെ, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ്പ ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലേക്കു ബസ്സുകൾ കടത്തി വിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുന്നു. യാത്രക്കാർ കാൽ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീർഘദൂര യാത്രക്കാർ ഇതോടെ ദുരിതത്തിലായി.

ഗ്രോ വാസുവിനെ വെറുതെ വിട്ടു: ഒന്നര മാസം ജയിലിൽ; ജാമ്യമെടുത്തില്ല, പിഴയടച്ചില്ല

0

കുന്നമംഗലം∙ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ്

2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ 2 മാവോവാദികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടി മാർഗതടസ്സം സൃഷ്ടച്ചു എന്നാണ് ഗ്രോ വാസുവിനെതിരായ കേസ്. 7 വർഷത്തിനു ശേഷം ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിനു കുന്നമംഗലം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും, ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ പിഴയടയ്ക്കാനോ രേഖകളിൽ ഒപ്പുവയ്ക്കാനോ തയാറാവാതെ ജയിൽവാസം തിരഞ്ഞെടുത്തു.ഗ്രോ വാസുവിന് എതിരെ പൊലീസ് എടുത്ത കേസ് കോടതി തള്ളി. ഐപിസി 283, 143, 147 വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. വിഡിയോ കോൺഫറൻസ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാൽ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു. ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടർന്ന് റിമാൻഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്കു മാറ്റുകയായിരുന്നു

സ്വർണവില:അഞ്ച് ദിവസമായി താഴേക്ക് തന്നെ

0

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280  രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പവന് 120  രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില ഇതുവരെ കൂടിയിട്ടില്ല. ഒരു പവന് സ്വർണത്തിന്റെ വിപണി വില 43600 രൂപയാണ്. 

ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വിപണി വില 35  രൂപ കുറഞ്ഞ് 5450  രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്. ഇന്നലെ ഉയർന്ന വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി.അതേസമയം,  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. 


സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 1-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 2-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു വിപണി വില 44,160  രൂപ
സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 4-   ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ  
സെപ്റ്റംബർ 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 44,120 രൂപ
സെപ്റ്റംബർ 6-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 44,000 രൂപ
സെപ്റ്റംബർ 7-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു  വിപണി വില 43,920 രൂപ
സെപ്റ്റംബർ 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു   വിപണി വില 44,000 രൂപ
സെപ്റ്റംബർ 9-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 43,880 രൂപ
സെപ്റ്റംബർ 10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 12-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 13-  ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു വിപണി വില 43,880 രൂപ

മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

0

കൊച്ചി: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു.

കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന്‍ അറസ്റ്റിലായി. 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും കാൽനൂറ്റാണ്ടു കാലം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്‌ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു

രാഷ്ട്രീയ എതിരാളികളടക്കമുള്ളവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മുകുന്ദന് കെ.കരുണാകരൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരുമായി സൗഹൃദമുണ്ടായിരുന്നു. ‘‘മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്.’’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്

2004ൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. പാർട്ടി പ്രവർത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായി. ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാർ ജൻമശതാബ്ദി ചാരിറ്റബിൾ ട്രസ്റ്റ് അംഗമായും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. പിൽക്കാലത്ത് ബിജെപിയുടെ സജീവ പ്രവർത്തനത്തിൽനിന്നു മാറിനിന്നപ്പോഴും ആർഎസ്എസ് നേതൃത്വവുമായി അകൽച്ചയിലാണെന്നു വാർത്തകൾ വന്നപ്പോഴും, താൻ അടിയുറച്ച ആർഎസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2006 നു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന മുകുന്ദൻ, 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തി. പൊതുപ്രവർത്തക മികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പി.പി.ചന്ദ്രൻ, പി.പി.ഗണേശൻ, പരേതനായ കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്

Best photo background Remover

0

Remove the background from your image 100% automatically in just 5 seconds. You can then replace it with a new color or image or keep it transparent. Whatever you choose, our background eraser will handle challenging edges, like hair, exceptionally well.

How to get started:

1️⃣ Install the app on your phone.
2️⃣ Upload the image you want to edit.
3️⃣ The background will be removed in seconds.
4️⃣ Keep it transparent or switch it up with another image/color.
5️⃣ Download the photo to your camera roll.

Why choose remove.bg?

✂️ Effortlessly delete your image background with just one click: the artificial intelligence will automatically detect your subject and separate it from the background while maintaining the highest quality.

⏳ Save time: what used to take hours of manual work can now be achieved automatically by remove.bg. You can edit on the go, from anywhere, in just a few seconds.

👓 Get exceptional quality: our high-quality background remover handles any edges, such as hair or other challenging elements, at the highest quality level. In other words, you will get a flawless transparent background without having any foreground elements contaminated.

🔀 Change image backgrounds: you can leave your background transparent if you’d like, but if you want something more creative, you can replace it with a colorful one or with an image from our library. Do you want to place yourself on top of a mountain? On a tropical beach? In the midst of a bustling city? The possibilities are endless.

🎨 Upload your own background photo: with remove.bg you can also upload your own image to use as a new background. To do so, click the Edit button in the top right corner and upload a photo directly from your phone. That’s it. Simple, quick, and efficient. 🚀

If you’re looking for an app that lets you play around with image backgrounds in order to create not only fun profile pictures but also professional product photos, look no further. Used by designers, photographers, and businesses worldwide, remove.bg can be utilized on the go without having to access professional photo editing software. Download the app and join over 30 million monthly users from more than 200 countries!

You can also use remove.bg directly on our website, or:

👉 as a desktop app for Windows, Mac, and Linux
👉 integrated into Photoshop
👉 with an API integration

For Android:
1, DOWNLOAD NOW : CLICK HERE
2,DOWNLOAD NOW : CLICK HERE

For iPhone
1,DOWNLOAD NOW  : CLICK HERE 2,DOWNLOAD NOW : CLICK HER

കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും

0
*സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ്

 കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കർശനമായി തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു.

           വിജ്ഞാപനത്തിന്റെ പേരിൽ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആർ.ടി.സി ബസുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു നടത്തുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ല. നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർടിഒമാരുടെയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാരുടെയും നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.