spot_img
Tuesday, June 16, 2026
Home Blog Page 579

ബിപി പരിശോധനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ നിശ്ശബ്ദനായ കൊലയാളിയാണ്. കാരണം വ്യക്തമായ ലക്ഷണങ്ങളില്ലാതെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണത്. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ലോകജനസംഖ്യയുടെ 30 ശതമാനത്തിന്റെ രക്തസമ്മർദം ഉയർന്നതാണ്, എന്നുവെച്ചാൽ ശതകോടിയിലധികം പേർ.

 ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നാലിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദമാണ്. ബാധിതരുടെ എണ്ണവും അവസ്ഥയുടെ ഗൗരവവും കണക്കിലെടുത്താണ് ഉയർന്ന രക്തസമ്മർദത്തെ കുറിച്ച് ബോധവത്കരിക്കാനായി എല്ലാ കൊല്ലവും മേയ് 17 ലോക ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്നരക്തസമ്മർദദിനമായി ആചരിക്കുന്നത്. 

ദിനാചരണം തീരുമാനിച്ചത് 2005 മേയ് 14ന്. തൊട്ടടുത്ത വർഷം 2006 മുതൽ മേയ് 17 ലോക ഹൈപ്പർ ടെൻഷൻ ദിനമായി ആരോഗ്യപ്രവർത്തകർ ആചരിക്കുന്നു. രക്തപ്രവാഹം ധമനികളിലേൽപ്പിക്കുന്ന പ്രഹരം കൂടുന്നതാണ് ഉയർന്ന രക്തസമ്മ‍ർദം എന്ന അവസ്ഥ. കൂടുതൽ രക്തം ഹൃദയം പമ്പു ചെയ്യുമ്പോൾ ധമനികൾ ചുരുങ്ങുന്നു. അപ്പോൾ സമ്മർദമേറുന്നു. ഈ അവസ്ഥ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് മാത്രമല്ല കാരണമാവുക. 

സ്ട്രോക്ക്, ഗുരുതര കിഡ്നി രോഗങ്ങൾ, ഡിമെൻഷ്യ എന്നിവക്കും ഉയർന്ന രക്തസമ്മർദ്ദം വഴിവയ്ക്കുന്നു. അതുകൊണ്ടാണ് രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുന്നതും മാനേജ് ചെയ്യുന്നതും പ്രധാനമാകുന്നത്. കൃത്യമായ മരുന്നില്ലാത്തത് കൊണ്ടാണ് മാനേജ് ചെയ്യുക എന്ന പദം രക്തസമ്മർദ്ദത്തിന്റെ ചികിത്സയിൽ പ്രധാനമാകുന്നത്. 

മരുന്ന് കൃത്യമായി കഴിക്കുക, വ്യായാമം ചെയ്യുക. പൊണ്ണത്തടി കുറയ്ക്കുക, ഉപ്പ് ഉപയോഗം കുറയ്ക്കുക, മദ്യവും പുകവലിയും ഒഴിവാക്കുക. നല്ല ഭക്ഷണം കഴിക്കുക തുടങ്ങി ആർക്കും വലിയ ഉപദ്രവമില്ലാത്ത മെനക്കേടില്ലാത്ത കാര്യങ്ങൾ പതിവാക്കിയാൽ തന്നെ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനാകും. നമ്മുടെ ആരോഗ്യം നന്നായിരിക്കുക എന്നാൽ നമുക്കൊപ്പമുള്ളവർക്കും സമാധാനം എന്ന് ആലോചിച്ചാൽ മതി. 

സോഡിയം കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുന്നത് നല്ല ശീലമാണ്. പീസ, പ്രോസെസ്സ്ഡ് ചീസ്, വെണ്ണ, അച്ചാർ, പഞ്ചസാര, ടിന്നിലടച്ച സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, മയോണൈസ്, ചില്ലി സോസ് തുടങ്ങിയവയൊക്കെ രക്തസമ്മർദം കൂടുതലുള്ളവരെ സംബന്ധിച്ചിടത്തോളം കുഴപ്പക്കാരാണ്. ഒരു സ്വയം നിയന്ത്രണം നല്ലതാണ്. 

മാനസികസമ്മർദ്ദം കുറയ്ക്കുന്നത് വളരെ നല്ലതായിരിക്കും. ടെൻഷനടിച്ചു എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനാണ്. കുടുംബവും ജോലിയും ബന്ധങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നതിന് സ്വയം ഒരു താളം കണ്ടെത്തണം. രീതിയും. അതല്ലാതെ ടെൻഷൻ അടിച്ചുകൊണ്ടേയിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. ഇതൊന്നും വേണ്ട എന്ന് വയ്ക്കാൻ പറ്റില്ലല്ലോ. യോഗ ചെയ്യുക,ഇഷ്ടമുള്ള പാട്ട് കേൾക്കുക, സിനിമ കാണുക, കൂട്ടുകാരോട് വർത്തമാനം പറയുക. ഇതൊന്നുമില്ലെങ്കിൽ വെറുതെ ഇരിക്കുക. സ്വയം സമാധാനിപ്പിക്കാനും ഊ‌ർജം വീണ്ടെടുക്കാനും അവനവന്റെ വഴി കണ്ടെത്തുക. സമാധാനം എന്നത് ഒരാൾ കണ്ടെത്തിയേ പറ്റൂ. 

വേറൊരാൾക്ക് ചാലകമാകാനേ (medium) കഴിയൂ. പ്രത്യേകിച്ചും സൈനികർ. അഗ്നിമശനസേനഉദ്യോഗസ്ഥർ. പൈലറ്റുമാർ. പൊലീസുകാർ, മാധ്യമപ്രവർത്തകർ. മുതിർന്ന കോർപറേറ്റ് എക്സിക്യൂട്ടീവുമാർ എന്നിവർ. ചില സർവേകൾ പ്രകാരം ഏറ്റവും സമ്മർദ്ദമുള്ള ജോലികളാണിത്.  

 ഇക്കൊല്ലത്തെ ദിനാചരണപ്രമേയം ബിപി കൃത്യമായി അളക്കുക, നിയന്ത്രിക്കുക, ഉഷാറായി കുറേക്കാലം ജീവിക്കുക എന്നതാണ്. കൃത്യമായി ബിപി പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇത്തവണത്തെ ബിപി ദിന സന്ദേശങ്ങൾ കൂടുതലും. കൃത്യമായി ബിപി അറിഞ്ഞാലേ മരുന്ന് കൃത്യമാകൂ. അനാവശ്യമായി മരുന്ന് കഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനാകൂ

1.    കൃത്യമായ ബിപി കഫ് ആണ് കൈകളിൽ ചുറ്റുന്നത് എന്ന് ഉറപ്പാക്കണം.
2.    മൂത്രമൊഴിച്ചിട്ട് വേണം പരിശോധനക്ക് ഇരിക്കാൻ. നിറഞ്ഞിരിക്കുന്ന മൂത്രാശയം ബിപി റീഡിങ്ങിനെ സ്വാധീനിച്ചേക്കാം.
3.    രോഗിയുടെ ഇരിപ്പ് കൃത്യമാകണം. കാൽ നിലത്തുറപ്പിച്ച് പുറം ചേർന്ന് ഇരിക്കണം.
4.    ബിപി രേഖപ്പെടുത്തുമ്പോൾ വർത്തമാനം ഒഴിവാക്കുക.
5.    കൈക്കുള്ള സപ്പോർട്ട് അഥവാ താങ്ങ് ഹൃദയത്തിന്റെി ലെവലിനൊപ്പമാകണം
6.    ഭക്ഷണം, കാപ്പി, മദ്യം ഇത്യാദികളൊക്കെ കഴിച്ചിട്ടുണ്ടെങ്കിൽ അര മണിക്കൂറെങ്കിലും ചുരുങ്ങിയത് കഴിഞ്ഞിട്ട് വേണം ബിപി രേഖപ്പെടുത്താൻ
7.    വീട്ടിലിരുന്നാണ് ബിപി രേഖപ്പെടുത്തുന്നതെങ്കിൽ ചുരുങ്ങിയത് മൂന്ന് തവണ നോക്കണം. എന്നിട്ട് അവസാനത്തെ രണ്ടിന്റെ് ശരാശരിയെടുക്കണം.

ശരീരം നമ്മുടേതാണ്. പറ്റുന്നത്ര കേടുപാടുകൾ അതിനൊഴിവാക്കി കൊടുക്കാൻ നമുക്ക് പറ്റും. ജീവിതശൈലീ രോഗങ്ങൾ എന്നതിന്റെക പര്യാങ്ങൾ ഉത്തരവാദിത്തമില്ലായ്മ, തോന്നിവാസം, അശ്രദ്ധ എന്നൊക്കെയാണ്. അതോർമയുണ്ടായാൽ ഒരിത്തിരി കരുതൽ കൊടുത്താൽ ഉയർന്ന രക്തസമ്മർദ്ദത്തെ പടിവാതിക്കൽ നിർത്താം. സമാധാനമുണ്ടാകും.

മരുന്ന് കൊടുക്കുന്നതിനിടെ ആന അടിച്ചു തെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

0

ഒറ്റപ്പാലം ∙ മനിശ്ശേരിയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണു മരിച്ചത്.

രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണസംഭവം. മരുന്ന് കൊടുക്കുന്നതിനിടെ മൂത്തുകുന്നം പത്മനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചുതെറിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളിന് ജയില്‍ മോചനം

0

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്. അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളിൽ ഇറങ്ങിയത്. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പേരറിവാളൻ ഇപ്പോള്‍. രാജീവ് ഗാന്ധി വധക്കേസിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ നിലപാട്.

ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി: 6 വര്‍ഷത്തിന് ശേഷം ഭർത്താവിന് ജീവപര്യന്തവും പിഴയും

0

കൽപ്പറ്റ: ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജ്കുമാര ശിക്ഷിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 സെപ്റ്റംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ വീട്ടില്‍ നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തു മുറുകി അനക്കമറ്റ നിലയില്‍ കിടക്കുകയായിരുന്നു സുഹ്‌റ.

അയല്‍ക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവ് മജീദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വഴക്കിനിടെ സുഹ്‌റ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മജീദ് പൊലീസിന് ആദ്യം നല്‍കിയ മൊഴി. വിശദമായി ചോദ്യം ചെയ്തതോടെയാണ് സുഹ്റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തിന്റെ അഗ്രഭാഗങ്ങളില്‍ പിടിച്ചുവലിച്ചതായി മജീദ് സമ്മതിച്ചത്.

സ്വയം മരിക്കുമെന്ന് പറഞ്ഞ് സുഹ്റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തില്‍ ”കൊന്നുതരാമെന്ന്” പറഞ്ഞാണ് പിടിച്ചുവലിച്ചതെന്നാണ് മജീദ് വെളിപ്പെടുത്തിയിരുന്നത്. കുരുക്ക് മുറുകി കട്ടിലില്‍ വീണ സുഹ്റയെ മജീദ് വിളിച്ചപ്പോള്‍ അനക്കം ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടികളെക്കൊണ്ട് വിളിപ്പിച്ചിട്ടും സുഹ്‌റ ഉണര്‍ന്നില്ല. അന്നത്തെ മീനങ്ങാടി സിഐ എം വി പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.

മാനസികരോഗിയാണെന്ന് വരുത്തിതീര്‍ത്തശേഷം ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഇയാള്‍ പല തവണ മന്ത്രവാദിയെ സമീപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു വിവാഹം ചെയ്ത് താമസം മാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി

സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു:അപകടരഹിത അധ്യയന വര്‍ഷം ലക്ഷ്യം

0

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ”ON SCHOOL DUTY” എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം.

ഡ്രൈവര്‍മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.

സ്കൂള്‍ വാഹനങ്ങള്‍ മാനദണ്ഡം പാലിക്കണം

 സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവര്‍ കുട്ടികളെ  സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കണം. സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം.

പൊതുനിര്‍ദ്ദേശങ്ങള്‍

ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതാണ്. സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിൻറെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സ്കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടുത്ത അധ്യയന വർഷം അപകടരഹിതമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആന്‍റണി രാജു അഭ്യർത്ഥിച്ചു.

സീരിയല്‍ താരം ചേതന രാജ് അന്തരിച്ചു; മരണം പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ, ആശുപത്രിക്കെതിരെ ആരോപണം

0

പ്രശസ്ത കന്നട ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപ്ത്രിയില്‍ വച്ചാണ് 21 കാരിയായ ചേതന മരിച്ചത്. പ്ലാസ്റ്റ് സര്‍ജറിക്ക് പിന്നാലെ ആരോഗ്യ നില വഷളായാണ് മരണം. ഗീത, ദൊരസാനി തുടങ്ങി നിരവധി സീരിയലുകളിലൂടെ കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു ചേതന.

തിങ്കളാഴ്ച രാവിലെ ചേതന ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനായാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം വൈകിട്ടോടെ ചേതനയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസ തടസം നേരിട്ടതോടെ താരത്തിന്‍റെ നില ഗുരുതരമാവുകായിയരുന്നുവെന്നാണ് സൂചന. ആശുപത്രിയില്‍ ഐസിയു സംവിധാനം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

മാതാപിതാക്കള്‍ക്ക് ശസ്ത്രക്രിയയുടെ വിവരം അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ചേതനയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

റിഫ മെഹ്‍നുവിന്‍റേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി

0

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. 

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂർ പൊലീസ് പിന്നീട് മെഹ്നാസിനെതിരെ കേസെടുത്തു.കേസില്‍ മുൻകൂർ ജാമ്യത്തിനായി  മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹ‍ര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്‍നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. 

ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിട്ടുള്ളത്. റിഫയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും കൂടി ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റ നീക്കം. 

ആല്‍ബം നടി കൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്

കൊച്ചിയിലെ ലോഡ്ജ് മുറിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചനിലയില്‍

0

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറെ ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ കുട്ടനാട് സ്വദേശിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിനെയാണ് കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഷെറിനെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ സംശയം. പോലീസ് സംഘം ലോഡ്ജ് മുറിയിലെത്തി പരിശോധന നടത്തി. ഷെറിന്റെ മൊബൈല്‍ ഫോണും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. മോഡലായ ഷെറിന്‍ ദീര്‍ഘനാളായി കൊച്ചിയിലായിരുന്നു താമസം.

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി

0

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജൂൺ 21 ന് വിസ്മയയെ പോരുവഴിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്.ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.

വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 42 സാക്ഷികളുണ്ട്, 92 റെക്കോ‍ർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് വിധി പറയുന്നത്.

പോക്സോ കേസ്; ആൺകുട്ടികളെയും പീഡനത്തിരിയാക്കി, അധ്യാപകനെതിരെ പരാതികള്‍ കൂടുന്നു

0

മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ അടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തെന്നറിഞ്ഞതോടെ എട്ടിന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.