ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന വിധത്തിൽ ഭക്ഷണപ്പൊതി കളിലും കേക്ക് ബോക്‌സുകളിലും ലോഹ പിന്നുകളും സ്റ്റേപ്പിൾ പിന്നുകളും ഉപ യോഗിക്കുന്നതിനെതിരെ കർശന വിലക്കുമായി ഫുഡ്സേഫ്റ്റി ആൻഡ് സ്റ്റാൻഡേ ർഡ്‌സ് അഥോറിറ്റി ഓഫ് ഇ ന്ത്യ.ഭക്ഷ്യവസ്തുക്കൾ സീൽ ചെയ്യുന്നതിനും പാക്കേജിം ഗിനും മെറ്റാലിക് പിന്നുകൾ, വയറുകൾ അല്ലെങ്കിൽ സമാനമായ വസ്തുക്കൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻരാജ്യത്തെ മുഴുവൻ ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർക്കും റെഗുലേറ്ററി ബോഡി നിർദേശം നൽകി. ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എ ന്നിവയെല്ലാം ഈ നിയമം ഉടൻ പാലിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.






