spot_img
Saturday, July 18, 2026

പുൽപ്പള്ളിയിൽ കടുവ കൂട്ടിലായി



വയനാട്: പുൽപ്പള്ളി വാടാനക്കവലയിൽ കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ നിലയിലാണ് അൽപ്പം മുൻപ് കടുവയെ കണ്ടത്. പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു.

വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത് പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കെണിയിൽ വീണത് മൂന്നാമത് സ്ഥാപിച്ച കൂട്ടിൽ. കൂട്ടിലായ കടുവയെ വനപാലകരെത്തി ബത്തേരിയിലെ ഹോസ്പൈസ് സെൻ്ററിലേക്ക് കൊണ്ടുപോയി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles