പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ സമയങ്ങളില്‍ മാറ്റം. ചിലത് വൈകിയോടും. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. ഇന്നു മുതല്‍ ഫെബ്രുവരി 25 വരെ ട്രെയിൻ ഗതാഗതത്തില്‍ മാറ്റമുണ്ടാകും എന്നാണു അധികൃതർ അറിയിച്ചത്.
പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍
ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തീയതികളില്‍ റദ്ദാക്കി
കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തീയതികളില്‍ റദ്ദാക്കി
നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി
ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തീയതികളില്‍ റദ്ദാക്കി
വൈകിയോടുന്ന ട്രെയിനുകള്‍
കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.
കോയമ്പത്തൂർ- ജബല്‍പുർ എക്സ്പ്രസ്- 11, 18, 25 തീയതികളില്‍ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടും.
കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തീയതികളില്‍ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.






