സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപയും.
1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങൾ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.
2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?
എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.
3) ഏതു റേഷൻ കടയിൽ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?
സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.
4) എല്ലാ അംഗങ്ങളും ഒരേ കടയിൽ ഒരേ സമയം എത്തി അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?
ഇല്ല. ഒരുമിച്ചു എത്തി ചെയ്യണമെന്നോ ഒരേ കടയിൽ ചെയ്യണമെന്നോ നിർബന്ധമില്ല.
5) എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?
അപ്‌ഡേഷൻ ചെയ്യുന്ന ആളിന്റെ ആധാർ കാർഡും ( ആധാർ നമ്പർ ), ആൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്പറും മതിയാവും.
6) കിടപ്പു രോഗികൾ, റേഷൻ കടയിലോ ക്യാമ്പിലോ എത്താൻ കഴിയാത്ത പ്രായമുള്ളവർ എന്നിവരുടെ അപ്ഡേഷൻ എങ്ങിനെ നടത്തും?
ഇതു സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഉടൻ ഉണ്ടാവും.
7) ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾ, വിരലടയാളം പതിയാത്തവർ എന്നിവർ എങ്ങിനെ അപ്ഡേറ്റു ചെയ്യും?
മാർഗ നിർദേശം ആയിട്ടില്ല.
8) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ?
ഇല്ല.
9) ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയുമോ?
ഇല്ല. ഈ 3 ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ല






