spot_img
Tuesday, November 10, 2026

കത്തിക്കയറി കോഴിമുട്ട, പഞ്ചസാര വില.



കോഴിക്കോട്: സംസ്ഥാനത്ത് പഞ്ചസാര, കോഴിമുട്ട വില കുതിക്കുന്നു. ദീപാവലിയോട് അനുബന്ധിച്ചാണ് വില വർധിച്ചത്. മൂന്നാഴ്ച മുമ്പ് കോഴിക്കോട് ലഗോൺ കോഴി മുട്ട ഒന്നിന് 6.50 രൂപയായിരുന്നത് ദീപാവലിക്ക് തൊട്ടുമുമ്പ് 8 രൂപയായി വർധിച്ചു. അതേസമയം, നാടൻ കോഴിമുട്ട, താറാവ് മു ട്ട, കാടമുട്ട എന്നിവയുടെ വിലയി ൽ മാറ്റമില്ല നാടൻ കോഴിമുട്ടയ്ക്ക് ഒന്നിന് 12 രൂപയും താറാവ് മുട്ടയ്ക്ക് ഒന്നിന് 15 രൂപയും 46 എണ്ണടങ്ങുന്ന ഒരു പെട്ടി കാടമുട്ടയ്ക്ക് 150 രൂപയുമാണ് വില.കോയമ്പത്തൂർ, നാമക്കൽ എന്നിവടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് കോഴിമുട്ട കൂടുതലായി എത്തുന്നത്. അതേസമയം, കോഴിമുട്ട ഉത്പാദത്തിൽ കുറവില്ലെന്നും മുട്ട ലഭ്യതയിൽ കുറവില്ലെന്നും കോഴിക്കോട് കോർട്ട് റോഡിലെ മുട്ട വ്യാപാരിയായ രാമകൃഷ്ണൻ പറഞ്ഞു. എല്ലാദിവ സവും കോയമ്പത്തുരിൽ നിന്ന് മുട്ട എത്തു ന്നുണ്ട്. മുട്ട ക്ഷാമമുള്ളതായി റിപ്പോർട്ടില്ല. ദീപാവലിയ്ക്ക് മുന്നോടിയായാണ് ഇപ്പോൾ വില കൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്‌മസിനോട് അനുബന്ധിച്ച് കോഴിമുട്ടയ്ക്ക് ഇനിയും വില വർധി ക്കാൻ സാധ്യതയുണ്ടെന്നും അതേസമയം വില വർധിച്ചാൽ ആളുകൾ മുട്ട വാങ്ങാൻ മടി കാണിക്കുമെന്നും വ്യാപാരികൾ പറയു ന്നു.സംസ്ഥാനത്ത് പഞ്ചസാരവിലയിലും വലിയ വർധന രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 46 രൂപ വിലയുണ്ടായി രുന്നത് ദീപാവലിക്ക് തൊട്ടുമുമ്പ് 58 രൂപ യായി വർധിച്ചു. ഏകദേശം 12 രൂപയുടെ വർധനവാണ് കിലോഗ്രാമിന് ഉണ്ടായിരിക്കുന്നത്.പെട്രോളിൽ ചേർക്കുന്നതിന് എഥനോൾ നിർമിക്കുന്നതിന് കരിമ്പ് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് പഞ്ചസാര വിലയിൽ കാര്യമായ മാറ്റം വന്നു തുടങ്ങിയത്. വിതരണത്തിലെ കുറവും ആവശ്യകത വർധിച്ചതുമാണ് പഞ്ചസാര വില വർധിക്കാൻ കാരണമെന്ന് വലിയ ങ്ങാടിയിലെ വ്യാപാരികൾ പറയുന്നു.കർണാടകയിൽ നിന്നാണ് കൂടുതൽ പഞ്ചസാര എത്തുന്നത്. ഈ അടുത്ത ദിവ സങ്ങളിലാണ് പഞ്ചസാര വില വർധിച്ചത്. ഇനിയും പഞ്ചസാര വില ഉയരാനുള്ള സാ ധ്യതയാണ് കാണുന്നത്. പഞ്ചസാര വില വർധിക്കുന്നത് ബിസ്‌കറ്റ്, മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ യുടെ വില വർധിക്കാൻ ഇടയാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles