spot_img
Saturday, April 18, 2026

കേരളത്തില്‍ വേനല്‍ മഴ എത്തുന്നു; 12 ജില്ലകളില്‍ അറിയിപ്പ്



തിരുവനന്തപുരം: കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തിലേക്ക് വേനല്‍ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ മഴയ്ക്ക് സാധ്യതയുള്ളത്.

മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യതയുണ്ട്.വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പെട്ടെന്നുണ്ടാകുന്ന നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ആദ്യത്തെ വേനല്‍ മഴ നനയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles