spot_img
Monday, August 3, 2026

ആശുപത്രിയില്‍ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി



മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് മരിച്ചത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുള്ള പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണ് സിംന. ആശുപത്രിയില്‍ എത്തിയ പ്രതി സംസാരിക്കുന്നതിനിടെ, കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായാണ് സിംനയ്ക്ക് മരണം സംഭവിച്ചത്.

ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തടഞ്ഞ് നിര്‍ത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles